2009, ഏപ്രിൽ 12, ഞായറാഴ്‌ച

അതിവിപ്ലവകാരികളുടെ ശരത്കാലം (കന്നിമാസമെന്നും പറയാം)


സിപിഐഎമ്മിനു വിപ്ലവം പോരാ എന്നു നിലവിളിച്ചുകൊണ്ടു കമ്മ്യൂണിസത്തിന്റെ മൊത്തക്കച്ചവടക്കാരന്‍ ചമഞ്ഞു നടന്ന ഒരുത്തന്റെ തനിനിറം മനോരമ ചാനലില്‍ വെളിവാകുന്നു.  തന്റെ വോട്ട്  കൈപ്പത്തിക്കാണെന്ന് സഹര്‍ഷം പ്രഖ്യാപിക്കുന്നതിന്റെ ആഘോഷമാണ്  മാത്തൂട്ടിച്ചായന്റെ ചാനലിലും പത്രത്തിലും. കുഞ്ഞനന്തന്‍ നായരുടെ വോട്ട് ചുമ്മാ കൈപ്പത്തിക്കല്ല, സാക്ഷാല്‍ കെ.സുധാകരനാണ് ! ഗുണ്ടാപ്പണി, കള്ളക്കടത്ത്, അഴിമതി, വധശ്രമം എന്നിങ്ങനെയുള്ള സുകുമാരകലളില്‍ ഡോക്ടറേറ്റ് എടുത്തുവെന്ന്‍ പാര്‍ട്ടിയിലായിരുന്നപ്പോള്‍ കുഞ്ഞനന്തനു ബോധ്യമുണ്ടായിരുന്ന അതേ സുധാകരനു തന്നെയാണ് ഇത്തവണ ബെര്‍ലിന്‍ വിപ്ലവകാരി വോട്ടുകുത്താന്‍ പോകുന്നതത്രെ. 

ഈ കുഞ്ഞനന്തനാണ് മാന്യരേ പാര്‍ട്ടിയുടെ "വലതുപക്ഷ" വ്യതിയാനത്തെപ്പറ്റി അനതിവിദൂരമായൊരു കാലത്ത് വയറിളകി നടന്നത്. ഇതാവും അദ്ദേഹം ബെര്‍ലിനില്‍ നിന്നും സ്വാംശീകരിച്ച ശരിയായ ഇടതുപക്ഷ വിപ്ലവവീര്യം. ഇതു നടപ്പില്‍ വരുത്താനാണല്ലോ അദ്ദേഹം ഇത്രകാലം പോരാടിയതും പാര്‍ട്ടിക്ക് ചുവപ്പുപോരാ എന്നലൈന്‍ സ്വീകരിച്ച് പുറത്തുപോയതും. ഏതായാലും പാര്‍ട്ടിക്ക് ഈ "തീവ്ര ഇടത്" അസ്കിതകള്‍ നേരത്തേ തിരിച്ചറിയാനായതു നന്നായി. ഇനിയെന്താ അന്തവും കുന്തവും നോക്കേണ്ടല്ലോ. റബ്ബറ്പത്രത്തിനു നൊണോരമ ന്യൂസ് ചാനലുള്ളതുകൊണ്ടും വിപ്ലവേന്ദ്ര സോഷ്യലിസ്റ്റ് കൗണ്ടര്‍ക്ക് മാതൃശൂന്യഭൂമിയുള്ളതുകൊണ്ടും ഇങ്ങനെയൊക്കെ അങ്ങ് ജീവിച്ചുപോകാം. ആരെങ്കിലുമൊക്കെ  ഇങ്ങനെ "അതിവിപ്ലവം" വിസര്‍ജ്ജിക്കാന്‍ കൂടെകൂടെ വിളിക്കും. പൗഡറുമിട്ട് ബുള്‍ഗാനും തടവി ചെന്നിരുന്ന് അവരുടെ പര്യമ്പുറത്ത് കാര്യം സാധിച്ചുകൊടുത്താല്‍ മതി. അവരതെടുത്ത് സൗകര്യം പോലെ കളറടിച്ച പെട്ടിക്കോളമായോ പ്രൈം ടൈം ന്യൂസ് ഐറ്റമായോ ഒക്കെ കൊടുത്തോളും. ചിലപ്പോള്‍ പത്മപ്രഭാ കൗണ്ടര്‍ പുരസ്കാരവും കിടയ്ക്കും.

4 അഭിപ്രായങ്ങൾ: