2009, മാർച്ച് 28, ശനിയാഴ്‌ച

കോണ്‍ഗ്രസ്സിന്റെ 2004ഇലക്ഷന്‍ വാഗ്ദാനങ്ങള്‍ - വാക്കും പ്രവര്‍ത്തിയും


No.

പ്രധാന വിഷയങ്ങള്‍

കഴിഞ്ഞ കോണ്‍ഗ്രസ്സ് പ്രകടന പത്രികയില്‍ അവകാശപ്പെട്ടത് 

കോണ്‍ഗ്രസ്സ് നടപ്പിലാക്കിയത്

1

കൃഷി

4-4.5 % വാര്‍ഷിക വളര്‍ച്ചാനിരക്ക് അംഗീകരിക്കാനാവില്ല എന്ന് പ്രഖ്യാപനം

  2008-09 മുന്നാം പാദത്തില്‍ കാര്‍ഷിക വളര്‍ച്ച താണു താണു ഋണസംഖ്യയിലെത്തി (-2.2 %) !!

2

100 ജില്ലകളില്‍ കാര്‍ഷിക വികസനം ത്വരിതപ്പെടുത്തും

വികസനം നടന്നത് ചിലരുടെ പോക്കറ്റുകളില്‍ മാത്രം

3

കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി

വിളകള്‍ക്കും കന്നുകാലികള്‍ക്കുമടക്കം കാര്‍ഷിക ഇന്‍ഷുറന്‍സ് പദ്ധതി വിഭാവനം ചെയ്തു

വിഭാവനം ചെയ്തത് മിച്ചം!

4

തൊഴില്‍ രംഗം

തൊഴിലവസരങ്ങള്‍ ത്വരിതഗതിയില്‍ സൃഷ്ടിക്കും

മാര്‍ച്ച് 2009 ആയപ്പോഴേക്കും 2 കോടി തൊഴിലുകള്‍ നഷ്ടമായത് മിച്ചം

5

സാമ്പത്തിക അച്ചടക്ക നയം

റെവന്യൂ വരുമാനക്കമ്മി  2009-ഓടെ കുറയ്ക്കുമെന്ന് വാഗ്ദാനം

ഫിബ്രവരി 2009 ആയപ്പോള്‍ റെവന്യൂ വരുമാനക്കമ്മി 11.4%. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ചരിത്രത്തിലെ ഏറ്റവും വലിയ തുക !!


6

വ്യവസായരംഗം

  വ്യാവസായിക വളര്‍ച്ചാ നിരക്ക് 10 % ത്തിനു മേല്‍ ആക്കുമെന്ന് പ്രഖ്യാപനം

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഷെയറുകള്‍ വിറ്റഴിക്കില്ല എന്ന പൊതുമിനിമം പരിപാടിയിലെ ധാരണയെ അട്ടിമറിക്കാനായിരുന്നു "ഡിസ് ഇന്‍വെസ്റ്റ്മെന്റ്" എന്ന ഓമനപ്പേരില്‍ കോണ്‍ഗ്രസ്സ് ശ്രമം.

2005ല്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന പാറ്റന്റ് ആക്ട് രാജ്യതാല്പര്യങ്ങള്‍ക്കു വിരുദ്ധമായിരുന്നു.

2008-09 മൂന്നാം പാദത്തില്‍  വ്യാവസായിക വളര്‍ച്ച 5.3 %


ഇടത് പക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് വിറ്റഴിക്കല്‍ നയം മരവിപ്പിച്ചു



ഇടത് സമ്മര്‍ദ്ദ ഫലമായി നിരവധി ഭേദഗതികളോടെ മാത്രമേ ബില്‍ പാസാക്കാനായുള്ളൂ.


സാമ്പത്തിക മാന്ദ്യം നമ്മുടെ എ.റ്റി മേഖലയേയും കയറ്റുമതിരംഗത്തെയും വിദേശങ്ങളിലെ നമ്മുടെ നാട്ടുകാരെയും ബാധിച്ചുതുടങ്ങിയതു ബോധ്യപ്പെട്ടിട്ടും അതിനുള്ള പ്രതിവിധികള്‍ കാണാനുള്ള ഒരു ശ്രമവും കേന്ദ്ര ബജറ്റിലുണ്ടായില്ല.

7


വിദ്യാഭ്യാസം

ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 6% തുക വിദ്യാഭാസത്തിനു മാറ്റി വയ്ക്കും. 

വിദ്യാഭ്യാസ വികസന കോര്‍പ്പറേഷൻ സ്ഥാപിക്കും

???

8

ഖാദിയും ഗ്രാമവ്യവസായങ്ങളും 

നവീകരിക്കുമെന്ന് വാഗ്ദാനം

???

9

തദ്ദേശ ബ്ലോക്ക് തല വികസനം

  വ്യാവസായിക പരിശീലനത്തിനായി ഒരു ബ്ലൊക്കില്‍ ഒന്ന് എന്നതോതില്‍ ഇന്‍സ്റ്റിറ്റൂട്ടുകള്‍ സ്ഥാപിക്കും. 

???

10

വിദേശനയം 


ഒരു ഏകധ്രുവ ലോകത്തിന്റെ സ്ഥാപനത്തെ ചെറുക്കുകയും ഭൂതകാലത്തിലെ നിലപാടുകള്‍ക്കനുസൃതമായി ഒരു സ്വതന്ത്ര വിദേശനയം പിന്തുടരുകയും ചെയ്യും. അമേരിക്കയുമായി ബന്ധം സ്ഥാപിക്കുമെങ്കിലും യു.പി.ഏ ഗവണ്മെന്റ് ആഗോള നയങ്ങളിലും വിദേശരാജ്യങ്ങളുടെ കാര്യത്തിനും രാജ്യത്തിന്റെ സ്വതന്ത്രപരമാധികാരം കാത്തു സൂക്ഷിക്കും.

അമേരിക്ക  കുനിയാന്‍ പറഞ്ഞാല്‍ മുട്ടിലിഴഞ്ഞുകൊടുക്കുന്ന നയം സ്വീകരിക്കുക വഴി പലതവണ കോണ്‍ഗ്രസ്സ് രാജ്യതാല്പര്യവും ചേരിചേരാ നയവും ബലികഴിച്ചു. ഇറാനെതിരേ രണ്ടുതവണ വോട്ടു ചെയ്തതും ഫലസ്തീന്‍ ആക്രമണവേളയില്‍ പോലും ഇസ്രയേലുമായി നയതന്ത്രബന്ധങ്ങളുമായി മുന്നോട്ടു പോയതും, രാജ്യതാല്പര്യം ബലികഴിച്ച് ഇന്ത്യകണ്ട ഏറ്റവും വലിയ അഴിമതിക്ക് ആണവക്കരാറ് വഴി ചൂട്ടുപിടിക്കാന്‍ ഇറങ്ങിയതും അതിന്റെ പേരില്‍ സര്‍ക്കാരിന്റെ സ്ഥിരത പോലും അപകടത്തിലാക്കിയത് മിച്ചം.

11

വസ്ത്രങ്ങള്‍, കരകൌശലവസ്തുക്കള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍ തുകല്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീറിംഗ് രംഗങ്ങള്‍ 


വികസനമുന്നേറ്റമുണ്ടാക്കുമെന്ന് വാഗ്ദാനം

എല്ലാ രംഗത്തും മുരടിപ്പ്. 2009 മാര്‍ച്ചോടുകൂടി 1 കോടി ആളുകള്‍ക്ക് ഈ രംഗങ്ങളില്‍ ജോലി നഷ്ടപ്പെടുമെന്ന് കണക്കുകള്‍ .

12

കാര്‍ഷിക തൊഴില്‍ രംഗം

കാര്‍ഷിക രംഗത്ത് മിനിമം വേതന, തൊഴില്‍ നിയമങ്ങള്‍ പ്രാബല്യത്തിലാക്കുമെന്ന് വാഗ്ദാനം.

???

13

ഭൂപരിഷ്കരണ രംഗം

ഭൂരഹിതര്‍ക്ക് ഭൂമി എന്ന കാലങ്ങളായുള്ള വാഗ്ദാനം നടപ്പിലാക്കാന്‍ ഊര്‍ജ്ജിത ശ്രമം എന്ന് വാഗ്ദാനം.

ഭൂരഹിതര്‍ക്കുള്ള ഭൂമി വിതരണത്തിനായി ഒന്നും ചെയ്തില്ലെന്നു മാത്രമല്ല ഭൂപരിഷ്കരണത്തിലും ആദിവാസികള്‍ക്കുള്ള ഭൂവിതരണത്തിലും ഇടതു സംസ്ഥാന സര്‍ക്കാരുകള്‍ ബഹുദൂരം മുന്നോട്ടു പോയപ്പോള്‍ കേന്ദ്ര നയം ഇവയ്ക്ക് വിലങ്ങായി നില്‍ക്കുക കൂടി ചെയ്തു എന്നത് അനുഭവം

14


സ്ത്രീകളുടെ അവകാശങ്ങൾ


വനിതാ സംവരണ ബില്‍ സംബന്ധിച്ച നിയമനടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് വാഗ്ദാനം

എല്ലാ പാര്‍ടികളുടെയും സമ്മതമുണ്ടായിട്ടും സര്‍ക്കാരിന്റെ ഇച്ഛാശക്തി വട്ടപ്പൂജ്യം

15

പൊതുജനാരോഗ്യം

ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 3% വരെ ആരോഗ്യരംഗത്ത് ചെലവഴിക്കുമെന്ന് പ്രഖ്യാപനം

സര്‍ക്കാര്‍ പൊതുജനാരോഗ്യരംഗത്തു നിന്ന് കൂടുതല്‍ പിന്‍വാങ്ങിയത് മിച്ചം. മരുന്നുവിലയും ചികിത്സാ ചെലവുകളും യാതൊരു സര്‍ക്കാര്‍ നിയന്ത്രണവുമില്ലാതെ കുതിച്ചുയരുന്നു.

16

സംവരണം

കേന്ദ്ര സ്ഥാപനങ്ങളിലെ സംവരണം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്കക്കാര്‍ക്കുള്ള സംവരണം എന്നിവ വാഗ്ദാനം.

സംവരണ വിരോധികളുടെ സമരം മൂലം സംവരണമുറപ്പാക്കല്‍ നടപടികള്‍ പാതിവഴിയില്‍ . സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്പ്രകാരം സം വരണം നടപ്പിലാക്കാനുള്ള ഇച്ഛാശക്തി കാണിച്ച അര്‍ജുന്‍ സിങ്ങിനെ അടിച്ചിരുത്തുകയും ചെയ്തു.

17

നെയ്ത്തുകാരും കൈപ്പണിക്കാരും

നെയ്ത്തുകാരെയും കൈപ്പണിക്കാരെയും പുനരധിവസിപ്പിക്കാന്‍ പുതിയ മധ്യനിര ഇന്‍സ്റ്റിറ്റൂട്ട്കള്‍ 

???

18

ഭക്ഷ്യ സുരക്ഷ

ഭക്ഷ്യക്ഷാമം തടയാന്‍ കൂടുതല്‍ ധാന്യ സംഭരണ ശാലകള്‍

പൊതുവിതരണ സമ്പ്രദായത്തിന്റെ കടക്കല്‍ സര്‍ക്കാര്‍ തന്നെ കത്തിവച്ചു. കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് അര്‍ഹമായ ധാന്യവിഹിതം പോലും വെട്ടിക്കുറച്ചു. ഗോഡൌണുകളില്‍ വലിയ തോതില്‍ ധാന്യങ്ങള്‍ കെട്ടിക്കിടക്കുകയും പുഴുവരിക്കുകയും ചെയ്യുന്ന അവസ്ഥ നിലനില്‍ക്കുമ്പോഴാണ് ഇത്.

19

പെണ്‍ കുട്ടികളുടെ ഉന്നമനം

പെണ്‍കുട്ടികളുടെ ആരോഗ്യനില ഉയര്‍ത്താന്‍ മെച്ചപ്പെട്ട പോഷകാഹാര വിതരണം ഉറപ്പാക്കും

അംഗണവാടികള്‍ കൂടുതലായി അടച്ചു പൂട്ടുന്നു. ഭക്ഷ്യക്ഷാമം രൂക്ഷമായിടങ്ങളില്‍ പോലും പൊതുവിതരണ സമ്പ്രദായം നശിപ്പിച്ചു.

20


പട്ടണങ്ങളിലെ ദരിദ്രര്‍ , അസംഘടിത മേഖലകളിലെ തൊഴിലാളികള്‍
 

അസംഘടിത മേഖലയിലെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കും.

തൊഴില്‍ നഷ്ടങ്ങള്‍ മാത്രമാണ് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപെട്ടത്

21

അസംഘടിത മേഖലയിലെ വ്യവസായങ്ങളില്‍ എന്തു നടക്കുന്നു എന്നന്വേഷിക്കാന്‍ ഒരു ദേശീയ കോര്‍പ്പറേഷന്‍  രൂപീകരിക്കും

???

22

ദേശീയ തലത്തില്‍ ഫണ്ട് സ്വരൂപിക്കും



???

23

ഈ വ്യവസായങ്ങളിലെ തൊഴില്‍ സംരക്ഷണം,വ്യക്തി സുരക്ഷ തുടങ്ങിയവയെ സംബന്ധിച്ച് സരളമായ ഒരു നിയമം കൊണ്ടുവരും

യു.പി.ഏയുടെ നേതൃത്വത്തില്‍തൊഴിലുറപ്പാക്കല്‍ പദ്ധതി കൊണ്ടു വന്നതു തന്നെ ഇടതു പാര്‍ട്ടികളുടെ നിര്‍ബന്ധപ്രകാരമുള്ള പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ്.

കോൺഗ്രസ്സ് പ്രകടനപത്രികയിൽ ഇല്ലാത്തതും ഇടതു പക്ഷ കക്ഷികളുടെ നിർദ്ദേശത്ത്ത്തുടർന്ന്  പൊതു മിനിമം പരിപാടിയിൽ എഴുതി ചെർത്തതുമാണ്

അതാകട്ടെ കൃത്യമായ ആസൂത്രണമില്ലാത്തതെ നടപ്പാക്കിയതിന്റെ പേരില്‍ കോടികളാണ് ഇടനിലക്കാര്‍ക്ക് തട്ടിയെടുക്കാന്‍ വഴിയൊരുക്കിയത്

24

 ചെറുകിട വ്യാപാരികളെ സംരക്ഷിക്കാന്‍ നിയമം കൊണ്ടു വരും 

റീടെയില്‍ വ്യാപാരരംഗം കുത്തക കമ്പനികള്‍ക്കും വിദേശ നിക്ഷേപങ്ങള്‍ക്കായും തുറന്നിടുക വഴി ചെറുകിടവ്യാപാരികളെ നശിപ്പിക്കാനാണ് കോണ്‍ഗ്രസ്സ് ശ്രമിച്ചത്. 

ഇടതുപക്ഷം പിന്തുണപിന്‍വലിച്ചതിന്റെ തൊട്ടുപിന്നാലെ അതിനുള്ള ശ്രമവും ആരംഭിച്ചു.


25

പട്ടണങ്ങളിലെ ദരിദ്രരെ സംരക്ഷിക്കാന്‍ ഭവന പദ്ധതികള്‍

???

26

ദേശ സുരക്ഷ

ഇന്റലിജന്‍സ് വിഭാഗത്തിന്റെ ശാക്തീകരണം.

ഇന്റലിജന്‍സ് പരാജയത്തിന്റെ മകുടോദാഹരണമായി മാറിയ മുംബൈ ആക്രമണ പശ്ചാത്തലത്തിലാണ് ഈ ഇലക്ഷനിലേക്ക് ഇന്ത്യ കടക്കുന്നതു തന്നെ.

മാലേഗാവ് സംഭവം പോലുള്ളവയില്‍ ഹൈന്ദവ തീവ്രവാദികള്‍ നടത്തിയ ഗൂഢാലോചനയ്ക്ക് ശക്തമായ തെളിവുകള്‍ പുറത്തുവന്നു. അതിനു നേതൃത്വം കൊടുത്തതില്‍ ഒരു ഉന്നതസൈനികോദ്യോഗസ്ഥനുള്‍പ്പെടുന്നു എന്നത് കുറുക്കനെ തന്നെ കോഴിക്കൂടിന്റെ താക്കോലേല്‍പ്പിക്കുന്ന പണിയാണോ നാം ചെയ്തുകൊണ്ടിരിക്കുന്നത് എന്ന സംശയം ജനിപ്പിക്കുന്നു. 

ഒറീസയില്‍ മറ്റൊരു ഗുജറാത്ത് ആവര്‍ത്തിക്കപ്പെട്ടു. അനാവശ്യങ്ങള്‍ക്കു മാത്രം സംസ്ഥാന സര്‍ക്കാരുകള്‍ക്കു മേല്‍ അധികാരത്തിന്റെ മുഷ്ടി പ്രയോഗിച്ചു ശീലിച്ച കോണ്‍ഗ്രസ്സ് കേന്ദ്രസര്‍ക്കാര്‍ ഒറീസയില്‍ സംഘപരിവാര താണ്ഡവം നടക്കുമ്പോള്‍ ചെറുവിരലനക്കിയില്ല.

27പൊതുഭരണംഭരണരംഗത്തെ അഴിമതി ഒഴിവാക്കി സുതാര്യത കൊണ്ടുവരും.ഭരണം നിലനിര്‍ത്താന്‍ എം.പിമാരെ ചാക്കിടുന്നതിന് കോടികള്‍ കോഴയായി കൊടുത്തതാണ് "അഴിമതി" ഇല്ലാതാക്കിയതിന്റെ ബാക്കിപത്രം


Modified from the table compiled by Rohit Chohan (ROCHOMAN@GMAIL.COM)

2009, മാർച്ച് 27, വെള്ളിയാഴ്‌ച

ചാനലിലും പത്രത്തിലും വാഴുന്നത് ക്രിമിനല്‍ മാഫിയയോ ?


സി.പി.ഐ.എമ്മിനെ  തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കും എന്ന് വ്യക്തമാക്കിയതിന്റെ പേരില്‍ മദനിയുടെ “തീവ്രവാദബന്ധങ്ങളെ” പറ്റി അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ വ്യാപൃതരായിരിക്കുന്ന മനോരമാ, ഏഷ്യാനെറ്റ് ചാനലുകള്‍ സ്വന്തം മാധ്യമപ്പട നടത്തുന്ന ക്രിമിനല്‍ കുറ്റങ്ങളെ സമര്‍ത്ഥമായി തമസ്കരിക്കുന്നു.

മനോരമ ക്യാമറാമാനും വീഡിയോ എഡിറ്റര്‍ക്കുമെതിരേ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് അതീവ ഗുരുതരമായ കുറ്റങ്ങളാണ്. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസിലെ പ്രതിയും മനോരമ ചാനല്‍ ക്യാമറാമാനുമായ സീനു മുരുക്കുംപുഴയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയെ തുടര്‍ന്ന്  അസിസ്റ്റന്റ് കമ്മീഷണറുടെ വീട് ആക്രമണമുണ്ടായ കേസില് ഏഷ്യാനെറ്റ് ജീവനക്കാരന്‍ ഹരി ജി നായരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മനോരമ ചാനലിലെ വീഡിയോ എഡിറ്റര്‍ ഹരികുമാര്‍, സീനു മുരുക്കുംപുഴയുടെ ഭാര്യാസഹോദരന്‍ സൂരജ് എന്നിവര്‍ക്കും ആക്രമണത്തില്‍ പങ്കുണ്ട് എന്ന് പോലീസ് പറയുന്നു. ഇവര്‍ ഒളിവിലാണ്. 

2009 ഫെബ്രുവരി 24ന് രാത്രി രണ്ടരയോടെയാണ് കമ്മീഷണറുടെ കുമാരപുരത്തെ വീടിനുനേരെ ആക്രമണമുണ്ടായത്. കാര്‍ഷെഡ്ഡില്‍ കിടന്ന കാറിന്റെ പുറകുവശത്തെ ചില്ല് അടിച്ചുപൊട്ടിച്ച ശേഷം പെട്രോള്‍ ബോംബ് ഇട്ട് കത്തിക്കുകയും വീടിന്റെ മുകളിലത്തെയും താഴത്തെയും നിലകളിലെ മുന്‍വശത്തെ വാതിലുകള്‍ ബോംബ് എറിഞ്ഞ് തകര്‍ക്കുകയുമായിരുന്നു.

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ശബരീനാഥിനെ മനോരമ ചാനലില്‍ അഭിമുഖത്തിനെന്നപേരില്‍ വിളിപ്പിച്ച്  സീനു മുരുക്കുംപുഴ പണവും വസ്തുക്കളുടെ രേഖകളും കാറിന്റെ താക്കോലും ആഭരണവും തട്ടിയെടുത്തിരുന്നു. ബിഎംഡബ്ള്യു കാറിന്റെയും ഫ്ളാറ്റിന്റെയും താക്കോലും തട്ടിയെടുത്തവയുടെ കൂട്ടത്തിലുണ്ടായിരുന്നു. അതിനുശേഷം എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിന് ശബരീനാഥിനെ കൈമാറി. അതിനുശേഷമാണ് ശബരിയെ ശംഖുംമുഖം എസിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.

ശബരീനാഥിന്റെ കുറ്റസമ്മതമൊഴിയില്‍ സീനു മുരുക്കുംപുഴ പണവും മറ്റും തട്ടിയെടുത്ത കാര്യം വെളിപ്പെടുത്തിയിരുന്നു. പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ സിറ്റി പൊലീസ് കമീഷണറുടെ മുന്നില്‍ ഹാജരാക്കി. ഇതേതുടര്‍ന്ന് പൊലീസ് സീനു മുരുക്കുംപുഴയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതറിഞ്ഞ് സീനു ദുബായില്‍ ഒളിവില്‍ പോയി.

പകപോക്കാന്‍ സീനു അവസരം പാര്‍ത്തിരിക്കുമ്പോഴാണ് മറ്റൊരു കേസില്‍ അസിസ്റ്റന്റ് കമ്മീഷണറെ സസ്പെന്‍ഡ് ചെയ്തത്. ഇതറിഞ്ഞ് രഹസ്യമായി തിരുവനന്തപുരത്ത് വന്ന സീനു പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. സീനുവിന്റെ ഭാര്യവീട് കുമാരപുരം ചെന്നിലോട്ടാണ്. ആക്രമണത്തിനുശേഷം പൊലീസ് നായ മണംപിടിച്ച് ഈ വീട്ടില്‍ എത്തിയിരുന്നു. ഭാര്യാസഹോദരന്‍ സൂരജ് എറണാകുളത്തെ ഒരു കമ്പനിയില്‍ അക്കൌണ്ടന്റ് ആണ്.

അസിസ്റ്റന്റ് കമീഷണറുടെ വീട് ആക്രമിക്കുന്നതിന് ഗുണ്ടാസംഘങ്ങളെ ഏല്‍പ്പിച്ചാല്‍ വിവരം പുറത്താകുമെന്നുകണ്ടാണ് സീനു സ്വയം പദ്ധതി തയ്യാറാക്കിയതും ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും പൊലീസ് പറഞ്ഞു. സീനുവിന്റെ ഭാര്യ സുരഭിക്കും ഗൂഢാലോചനയില്‍ പങ്കുണ്ട് എന്ന് പോലീസ് സംശയിക്കുന്നു.

ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമീഷണര്‍ ഇ ഷറഫുദീന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പിമാരായ മഹേഷ്, ബൈജു, സിഐ സുരേഷ് എന്നിവരടങ്ങിയ പതിനഞ്ചംഗസംഘമാണ് കേസ് അന്വേഷിച്ചത്. 





2009, മാർച്ച് 26, വ്യാഴാഴ്‌ച

ബിഷപ്പ് സൂസ പാക്യത്തിന് തോമസ് ഐസക്കിന്റെ തുറന്ന കത്ത്

ടി.എം. തോമസ് ഐസക്
ധനകാര്യ മന്ത്രി 

 
കേരളത്തിലെ മെത്രാന്മാരില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം പലതുകൊണ്ടും വ്യത്യസ്തനാണ്. അദ്ദേഹം ജനിച്ചത് മത്സ്യത്തൊഴിലാളി കുടുംബത്തിലാണ്. സഭാ ഭരണത്തില്‍ മുക്കുവരായ അല്‍മായര്‍ക്ക് അദ്ദേ ഹം അനുവദിച്ച മുമ്പില്ലാത്ത നിയന്ത്രണം ചരിത്ര പ്രധാനമാണ്. തിരുവനന്തപുരം രൂപതയുടെ തീരദേശ ഗ്രാമങ്ങളില്‍ ഒരു പതിറ്റാണ്ടിലേറെയായി കള്ളച്ചാരായം വാറ്റ് നടക്കുന്നില്ല എന്നതും പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ വാറ്റുചാരായത്തിനടിപ്പെട്ട് ജീവിതം നശിപ്പിക്കുന്നില്ല എന്നതും മെത്രാന്റെ വ്യക്തിപരമായ നേട്ടമാണെന്ന് വിശേഷിപ്പിച്ചാല്‍ അതിശയോക്തിയാവില്ല. തിരുവനന്തപുരം രൂപതയ്ക്ക് കീഴിലുള്ള വിവാഹങ്ങളില്‍ സ്ത്രീധനം ഇല്ലാതാക്കാനും പള്ളിപ്പെരുന്നാളുകളില്‍ ധൂര്‍ത്ത് ഇല്ലാതാക്കാനും അദ്ദേഹം നടത്തുന്ന പരിശ്രമങ്ങള്‍ വിജയപഥത്തിലാണെന്നും എനിക്കറിയാം.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സഭാവിശ്വാസികള്‍ മനസ്സാക്ഷിക്കനുസരിച്ച് വോട്ടു ചെയ്യണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്തതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. തികച്ചും ശരിയായ നിലപാടാണത്. വിശ്വാസികള്‍ ഏത് രാഷ്ട്രീയകക്ഷിക്ക് വോട്ട് ചെയ്യണമെന്ന് സഭ നിര്‍ദ്ദേശിക്കുന്നത് മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സങ്കല്പങ്ങള്‍ക്കെതിരാണ്. ദൈവത്തിനുള്ളത് ദൈവത്തിനും. സീസറിനുള്ളത് സീസറിനും എന്നു പഠിപ്പിച്ച യേശുവിന്റെ നിര്‍ദ്ദേശത്തിനുമെതിരാണത്. സീറോ മലബാര്‍ സഭയിലെ കര്‍ദ്ദിനാളായ വര്‍ക്കി വിതയത്തില്‍ പിതാവും സഭകളല്ല സ്ഥാനാര്‍ത്ഥിയെയും സഭാംഗങ്ങളുടെ വോട്ടിനെയും നിശ്ചിയിക്കേണ്ടത് എന്നു പറഞ്ഞതും സ്വാഗതാര്‍ഹമാണ്. പക്ഷേ, ഒറീസയില്‍ ബിജു ജനതാദളുമായി സി.പി.എം ധാരണ ഉണ്ടാക്കിയതിനെ അങ്ങു വിമര്‍ശിച്ചതായി ഇന്ത്യന്‍ കാത്തലിക് എന്ന വെബ്സൈറ്റ് പറയുന്നു. അങ്ങ് ഇങ്ങനെ പറഞ്ഞതായി മലയാള പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

"ഈ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് ഒരു പ്രധാന ചര്‍ച്ചാ വിഷയമായിരിക്കും. ഒറീസയിലുണ്ടായ സംഭവങ്ങളില്‍ ഇന്ത്യയിലെങ്ങുമുള്ള ക്രിസ്ത്യാനികള്‍ ഖിന്നരാണ്. ബി.ജെ.ഡിയെപ്പോലൊരു പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതിന് മാര്‍ക്സിസ്റ്റുകാര്‍ മറുപടി പറയണം." അങ്ങ് ഇങ്ങനെ പറഞ്ഞു എന്നാണ് ഇന്ത്യന്‍ കാത്തലിക് പറയുന്നത്. അങ്ങയുടെ പ്രസ്താവന ശരിയായി തന്നെയാണോ അവര്‍ ഉദ്ധരിച്ചിരിക്കുന്നതെന്ന് എനിക്ക് സംശയമുണ്ട്. അങ്ങനെയാണെങ്കില്‍, അങ്ങയുടേത് ശരിയായ രാഷ്ട്രീയ നിരീക്ഷണമല്ല എന്നുപറയുന്നതില്‍ എനിക്ക് ഖേദമുണ്ട്.

കഴിഞ്ഞ പതിനൊന്നുവര്‍ഷം ബി.ജെ.പിയുമായി സഖ്യത്തിലായിരുന്ന കക്ഷിയാണ് ബി.ജെ.ഡി. ഇന്ത്യയിലെ ഒട്ടുമിക്ക പ്രാദേശിക പാര്‍ട്ടികളും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ബി.ജെ.പിയുമായി ബാന്ധവത്തിനു പോയിട്ടുണ്ട്. ഇന്ത്യയില്‍ ഹിന്ദു വര്‍ഗീയതയുടെ ഭീഷണിയും മതന്യൂനപക്ഷ പീഡനവും അതുകാരണം ശക്തിപ്പെട്ടിട്ടുമുണ്ട്. പക്ഷേ, ഈ കക്ഷികളെ ബി.ജെ.പി മുന്നണിയില്‍ നിന്ന് അടര്‍ത്തി എടുത്ത് വര്‍ഗീയവാദികളെ ഒറ്റപ്പെടുത്തുക എന്നതല്ലേ ശരിയായ രാഷ്ട്രീയം? അടിസ്ഥാനപരമായി മതേതരവാദികളാണ് ബിജു ജനതാദള്‍ അടക്കമുള്ള പ്രാദേശിക പാര്‍ട്ടികള്‍. താ ത്കാ ലിക അധികാര ലാഭത്തിനുവേണ്ടിയാണവര്‍ വര്‍ഗീയ വാദികളുമായി കൂടുന്നത്. അവരെ ആ കൂട്ടുകെട്ടില്‍ നിന്ന് അകറ്റി നിറുത്തുകയാണ് ഇടതുപക്ഷത്തിന്റെ കടമ.
മലയാളിയായ ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ ചീനാത്ത് നടത്തിയ പ്രസ്താവന അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ. അദ്ദേഹം ഇങ്ങനെ പറഞ്ഞു: "ഒറീസയില്‍ ബിജു ജനതാദള്‍ ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചത് സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്ത് മതനിരപേക്ഷ സര്‍ക്കാര്‍ നിലവില്‍ വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം." കേരളത്തില്‍ അഭയം തേടിയ 52 കുടുംബങ്ങളെ വിരുന്നുകാരെപ്പോലെ സ്വീകരിച്ച കേരള സര്‍ക്കാരിന്റെ നടപടി അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിന്റെ ഫലമായി ലത്തീന്‍ കത്തോലിക്കാ കുടുംബങ്ങളിലെയും മറ്റു പിന്നാക്ക സമുദായങ്ങളിലെ കുട്ടികള്‍ക്കുണ്ടായിട്ടുള്ള നേട്ടങ്ങള്‍ ആര്‍ക്കെങ്കിലും തമസ്കരിക്കാനാകുമോ?
ലത്തീന്‍ കത്തോലിക്കര്‍ക്കുള്ള സംവരണം ഒരു ശതമാനമായി ഉയര്‍ത്തിയത് ഇടതുപക്ഷ സര്‍ക്കാരാണ്. ഈ സംവരണം സ്വാശ്രയ കോളേജുകളില്‍ നിര്‍ബന്ധമാക്കിയതിനെത്തുടര്‍ന്ന് 281 ലത്തീ ന്‍ കത്തോലിക്ക കുട്ടികള്‍ക്ക് എന്‍ജിനിയറിംഗ് വിഷയങ്ങളിലും 85 പേര്‍ക്ക് മെഡിക്കല്‍ വിഷയങ്ങളിലും ബിരുദ പഠനത്തിന് പ്രവേശനം ലഭിക്കുകയുണ്ടായി. 2008-ലെ മാത്രം കണക്കാണിത്. ഇന്നിപ്പോള്‍ അപ്രകാരം മെരിറ്റ് ക്വോട്ടയില്‍ പ്രവേശനം ലഭിക്കുന്ന മുഴുവന്‍ മത്സ്യത്തൊഴിലാളി കുട്ടികളുടെയും ട്യൂഷന്‍ ഫീ പട്ടികജാതിക്കാര്‍ക്കെന്നപോലെ സര്‍ക്കാര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

ആദിവാസികള്‍ കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹം മത്സ്യത്തൊഴിലാളികളാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ ഉന്നമനത്തിനായി മുമ്പൊരുകാലത്തും ഇല്ലാത്തവിധത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതുപോലെതന്നെ 2 രൂപയ്ക്ക് റേഷനരി നല്‍കുന്ന പദ്ധതിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തി. കയറ്റുമതിക്കാരുടെ അംശദായം ഇല്ലാതിരുന്നിട്ടും ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഗണ്യമായി ഉയര്‍ത്തി, കുടിശ്ശിക തീര്‍ത്തു. ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ വിപുലീകരിച്ചു. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും രണ്ടുവര്‍ഷത്തിനുള്ളില്‍ വീട്, എല്ലാ വീട്ടിലും വൈദ്യുതിയും വെള്ളവും ഉറപ്പുവരുത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

മുകളില്‍ പറഞ്ഞതാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ റെക്കാഡ്. ഇതിനെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പില്‍ പൌരന്മാര്‍ വോട്ടു ചെയ്യേണ്ടത്. ഈ പ്രശ്നങ്ങള്‍ക്കുപകരം സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടികളുടെയും മതവിശ്വാസത്തെ അടിസ്ഥാനമാക്കി വോട്ടു ചെയ്യണമെ ന്ന് ചില മതമേലദ്ധ്യക്ഷന്മാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാട് യഥാ ര്‍ത്ഥ ക്രിസ്തീയ ദൌത്യത്തിനോ പൌരധര്‍മ്മത്തിനോ യോജിച്ചതല്ല.
--------------------------------------------------------------------------------------------
ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ ചീനാത്ത് പറഞ്ഞത് :

“ഒറീസയില്‍ ബിജുജനതാദള്‍ ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചത് സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്ത് മതനിരപേക്ഷ സര്‍ക്കാര്‍ നിലവില്‍ വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.കലാപത്തില്‍ നിഷ്കാസിതരായി  കേരളത്തില്‍ എത്തിയ 52 പേരെ വിരുന്നുകാരായി സ്വീകരിച്ച കേരളസര്‍ക്കാര്‍ നടപടി അഭിമാനത്തിനു വകനല്‍കുന്നു”

"നാണമില്ലല്ലോടാ ഇവനൊന്നും " !

2009, മാർച്ച് 25, ബുധനാഴ്‌ച

സ്വര്‍ഗ്ഗീയപ്പാര്‍ട്ടി, വര്‍ഗീയപാര്‍ട്ടി


മുസ്ലീം ലീഗൊഴികെ എല്ലാ മുസ്ലീം പാര്‍ട്ടിയും വര്‍ഗീയപാര്‍ടിയാണെന്ന് നമ്മുടെ സ്വന്തം വയലാര്‍ജി തട്ടിമൂളിച്ചിട്ട് ആഴ്ചയൊന്നു കഴിഞ്ഞില്ല. ദേ, ഒരു പഴയ ചിത്രവുമായി ദേശാഭിമാനി വയലാര്‍ജിയുടെ ഓര്‍മ്മ പുതുക്കുന്നു.

2001ലെ നിയമസഭാ ഇലക്ഷനില്‍ ജയിച്ച മേഴ്സിരവിയെ പിഡിപി പ്രവര്‍ത്തകര്‍ എടുത്തുയര്‍ത്തി ആഹ്ലാദം പ്രകടിപ്പിക്കുന്നു. 2001 മെയ് 14ന് പത്രങ്ങളില്‍ വന്നതാണ് ചിത്രം. പശ്ചാത്തലത്തില്‍ പഴയ മദനിയുടെ ചിത്രമടിച്ച വലിയ ഇലക്ഷന്‍ പരസ്യവും കാണാം.മഅദനിയെ അറസ്റ്റുചെയ്തതിന്റെ പേരില്‍ നായനാര്‍ സര്‍ക്കാരിനെതിരേ ആ ഇലക്ഷനില്‍ പിഡിപി യുഡിഎഫിനാണ് പിന്തുണ നല്‍കിയത്. 

ഇന്ന് ജമാഅത്തെ ഇസ്ലാമിയുടെ സില്‍വര്‍ ഹില്‍സിലേക്ക് "പത്ത് വോട്ട്" തെണ്ടി തീര്‍ത്ഥയാത്ര നടത്തുന്ന രമേശ് ചെന്നിത്തലയ്ക്കും  വയലാര്‍ രവിക്കുമൊക്കെ അന്ന് വിവിധ കേസുകളില്‍ വിചാരണ കാത്ത് മഅദനി കിടക്കുമ്പോള്‍ പി.ഡി.പി തീവ്രവാദമോ വര്‍ഗീയതയോ തൊട്ടു തീണ്ടിയിട്ടില്ലാത്ത സ്വര്‍ഗ്ഗീയപ്പാര്‍ട്ടിയായിരുന്നു.  ഇന്ന് ആ കേസുകളില്‍  കോടതി തന്നെ കുറ്റവിമുക്തനാക്കിയ, തന്റെ തീവ്രനിലപാടുകളുടെ ഭൂതകാലത്തെ പരസ്യമായിത്തന്നെ തള്ളിപ്പറഞ്ഞ മഅദനി ഇന്ന് വയലാര്‍ രവിക്കും കോണ്‍ഗ്രസ്സിനും വര്‍ഗീയപാര്‍ടിയത്രെ. 
 

വാല്‍ക്കഷ്ണം: "ശ്ശോ ഈ മഅദനിയൊന്ന് തീവ്രവാദിയായിരുന്നെങ്കില്, ഒന്ന് ഇസ്ലാമിക സ്വയം സേവക സംഘം പുന:സ്ഥാപിച്ചിരുന്നെങ്കില്, ഒന്നുകൂടി ജയിലിലായിരുന്നെങ്കില്,നമുക്ക് 2001ലെപ്പോലെ കെട്ടിപ്പിടിച്ചുറങ്ങാമായിരുന്നു, പൊക്കിയെടുത്താഹ്ലാദിക്കാമായിരുന്നു." 

മണ്ഡല പരിചയം 1: തിരുവനന്തപുരം

തലസ്ഥാനമണ്ഡലം എന്നതിനേക്കാള്‍ തിരുവനന്തപുരം രാഷ്ട്രീയകേരളത്തിന്റെ ദിശാസൂചികയാണെന്നു പറയാം. ഇടതുപക്ഷത്തോടൊപ്പം ഏറിയകൂറും നിലനിന്ന ചരിത്രമാണ് മണ്ഡലത്തിനുള്ളത്. രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞ ചില സന്ദര്‍ഭങ്ങളില്‍ ബിജെപി പിന്തുണയോടെ യുഡിഎഫ് ജയിച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ മണ്ഡലമാണ് ഇതെന്ന് കോണ്‍ഗ്രസുകാര്‍പോലും അവകാശപ്പെടില്ല.  

അതിരുകള്‍ മാറിയ മണ്ഡലം ഇക്കുറി കണക്ക് കൂടുതല്‍ സങ്കീര്‍ണമാക്കും. ഈസ്റ്, വെസ്റ്, നോര്‍ത്ത് മണ്ഡലങ്ങള്‍ അപ്രത്യക്ഷമാക്കി രൂപംകൊണ്ട തിരുവനന്തപുരം നിയമസഭാമണ്ഡലവും മറ്റൊരു പുതുമുഖമായ വട്ടിയൂര്‍ക്കാവും കഴക്കൂട്ടം, നേമം, പാറശാല, കോവളം, നെയ്യാറ്റിന്‍കര എന്നിവയും ചേര്‍ന്നതാണ് പുതിയ തിരുവനന്തപുരം ലോക്സഭാ മണ്ഡലം. പഴയ ചിറയന്‍കീഴ് മണ്ഡലത്തില്‍നിന്ന് ശ്രീകാര്യം, കഴക്കൂട്ടം പഞ്ചായത്തുകളും പഴയ ആറ്റിപ്ര പഞ്ചായത്തുപ്രദേശവും തിരുവനന്തപുരത്തോടു ചേര്‍ത്തു. നേമം മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്ന വിളപ്പില്‍, വിളവൂര്‍ക്കല്‍, പള്ളിച്ചല്‍, മലയന്‍കീഴ്, മാറനെല്ലൂര്‍ പഞ്ചായത്തുകള്‍ പുറത്തുപോയി. ഇവ ഇനി ആറ്റിങ്ങലെന്നു പേരുമാറിയ പഴയ ചിറയന്‍കിഴിലാകും. ഇടക്കാലത്ത് കോണ്‍ഗ്രസിന്റെ കൈയില്‍ എത്തിയെങ്കിലും തിരുവനന്തപുരം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ശക്തമായ വേരോട്ടമുള്ള മണ്ണാണ്. 1952ല്‍ ആദ്യ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ആനി മസ്ക്രീനായിരുന്നു വിജയം. 1957ല്‍ കമ്യൂണിസ്റ് സ്വതന്ത്രന്‍ ഈശ്വരയ്യര്‍ പട്ടം താണുപിള്ളയെ തോല്‍പ്പിച്ചതോടെ തിരുവനന്തപുരം ശ്രദ്ധാകേന്ദ്രമായി. 62ല്‍ കമ്യൂണിസ്റ് പിന്തുണയോടെ പി എസ് നടരാജപിള്ള വിജയിച്ചു. 67ല്‍ എസ്എസ്പി സ്ഥാനാര്‍ഥി പി വിശ്വംഭരന്‍ ഇടതുപക്ഷ പിന്തുണയോടെ വിജയംകണ്ടു. 71ല്‍ സിപിഐ എം പിന്തുണയോടെ വി കെ കൃഷ്ണമേനോനായിരുന്നു വിജയം. 77ല്‍ സിപിഐയിലെ എം എന്‍ ഗോവിന്ദന്‍നായരായിരുന്നു വിജയി. പിന്നീട് മണ്ഡലം കോണ്‍ഗ്രസിന്റെ കൈയിലെത്തി. 1980 മുതല്‍ 91 വരെ നാലു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 80ല്‍ നീലലോഹിതദാസന്‍ നാടാരും 84, 89, 91 വര്‍ഷങ്ങളില്‍ എ ചാള്‍സുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. 96ല്‍ സിപിഐയിലെ കെ വി സുരേന്ദ്രനാഥ് കോണ്‍ഗ്രസ് ആധിപത്യത്തിന് അറുതിവരുത്തി. എന്നാല്‍, രണ്ടു വര്‍ഷം കഴിഞ്ഞു നടന്ന തെരഞ്ഞെടുപ്പില്‍ കെ കരുണാകരനിലൂടെ മണ്ഡലം കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു. 99ല്‍ കണിയാപുരം രാമചന്ദ്രനെ കോണ്‍ഗ്രസിന്റെ വി എസ് ശിവകുമാര്‍ തോല്‍പ്പിച്ചു. 2004ല്‍ 54,603 വോട്ടിന് ശിവകുമാറിനെ തേല്‍പ്പിച്ച് പി കെ വാസുദേവന്‍നായര്‍ മണ്ഡലത്തെ വീണ്ടും ചുവപ്പിച്ചു. പി കെ വിയുടെ മരണത്തെത്തുടര്‍ന്ന് 2005 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 74,200 വോട്ടിന് വി എസ് ശിവകുമാറിനെ തോല്‍പ്പിച്ച് പന്ന്യന്‍ രവീന്ദ്രന്‍ ഇടതുപക്ഷ ആധിപത്യം സമ്പൂര്‍ണമാക്കി. ബിജെപിയുടെ വോട്ടുകച്ചവടത്തിന്റെ പരീക്ഷണശാലയായും തിരുവനന്തപുരം അറിയപ്പെട്ടു. ബിജെപി വോട്ട് വാങ്ങിയാണ് എക്കാലവും കോണ്‍ഗ്രസ് ഇവിടെ ജയിച്ചത്. രണ്ടുവട്ടം ഒ രാജഗോപാലും കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ സി കെ പത്മനാഭനും ആയിരുന്നു ബിജെപി സ്ഥാനാര്‍ഥികള്‍. ഉപതെരഞ്ഞെടുപ്പില്‍ സി കെ പത്മനാഭന് കെട്ടിവച്ച കാശ് നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ബിജെപിയില്‍ വന്‍ ഉരുള്‍പൊട്ടലുണ്ടായി. സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ളയുടെ രാജിയില്‍വരെ കാര്യങ്ങളെത്തി.

2009, മാർച്ച് 23, തിങ്കളാഴ്‌ച

തരൂരിന്റെ ഇസ്രയേല്‍ ബാധ

ഇസ്രയേലുമായി താദാത്മ്യം പ്രാപിക്കാനുള്ള പ്രേരണ ഇന്ത്യക്കാരില്‍ വര്‍ധിച്ചുവരികയാണെന്ന് ശശി തരൂര്‍. ഇന്ത്യയും ഇസ്രയേലും നേരിടുന്നത് ഒരേ ശത്രുക്കളെയാണെന്നും ഇസ്രയേല്‍ ദിനപത്രമായ 'ഹാരെറ്റ്സി'ല്‍ എഴുതിയ ലേഖനത്തില്‍ തരൂര്‍ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നു. 15 കോടി മുസ്ളിങ്ങളുള്ള ഇന്ത്യ പരമ്പരാഗതമായി പലസ്തീന്‍ പക്ഷത്തായിരുന്നെങ്കിലും മുംബൈ ഭീകരാക്രമണത്തോടെ ഇതിന് മാറ്റം വന്നതായി മുന്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറി തന്റെ ലേഖനത്തില്‍ പറയുന്നു.
 ഹമാസ് അധീനതയിലുള്ള മേഖലയില്‍നിന്ന് തീവ്രവാദികളെ തുരത്താന്‍ ഇസ്രയേല്‍ പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യം ആവേശകരമാണ്. ഇസ്രയേല്‍ചെയ്തത് എന്തുകൊണ്ട് ഇന്ത്യക്ക് ആയിക്കൂടാ എന്ന ചോദ്യം പലരും ഉയര്‍ത്തുന്നു. 
 തരൂരിന്റെ 'ഒലിപ്പീരു' ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം താഴെ :
Last update - 12:04 23/01/2009  
India's Israel envy
By Shashi Tharoor
NEW DELHI - As Israeli planes and tanks were exacting a heavy toll on Gaza, India's leaders and strategic thinkers were watching with an unusual degree of interest - and some empathy.
India's government, no surprise, joined the rest of the world in calling for an end to the military action, but its criticism of Israel was muted. For, a
s Israel demonstrated anew its determination to end attacks on its civilians by militants based in Hamas-controlled territory, many in India, still smarting from the horrors of the Mumbai attacks in November, have been asking: Why can't we do the same?
For many Indians, the temptation to identify with Israel was strengthened by the terrorists' seizure of the Chabad House, and the painful awareness that India and Israel share many of the same enemies. India, with its 150 million Muslims, has long been a staunch supporter of the Palestinian cause, and remains strongly committed to an independent Palestinian state. But the Mumbai attacks confirmed what has become apparent in recent years: The forces of global Islamist terror have added Indians to their target list of reviled "Jews and crusaders." 
Just as Israel has frequently been attacked by rockets fired from across its border, India has suffered repeated assaults by killers trained, equipped, financed and directed by elements based next door, in Pakistan. When president George W. Bush's press secretary equated members of Hamas with the Mumbai killers, her comments were widely circulated in India.
Yet there the parallels end. Israel is a small country living in a permanent state of siege, highly security-conscious and surrounded by forces hostile to it; India is a giant country whose borders are notoriously permeable, an open society known for its lax and easygoing ways.
Whereas many regard Israel's toughness as its principal characteristic, India's own citizens view their country as a soft state, its underbelly easily
 penetrated by determined terrorists. Whereas Israel notoriously exacts grim retribution for every attack on its soil, India has endured with numbing stoicism an endless series of bomb blasts, including at least six major assaults in different locations in 2008 alone. Terrorism has taken more lives in India than in any country in the world after Iraq, and yet, unlike Israel, India has seemed unable to do anything about it.
Moreover, whereas Israel's principal adversary is currently Hamas, India faces a slew of terrorist organizations - Lashkar-e-Toiba, Jaish-e-Mohammad, Jamaat-ud-Dawa and more. But, whereas Hamas operates
 from Gaza without international recognition, India's tormentors function from Pakistan, a sovereign member of the United Nations. And that makes all the difference.
Hamas is in no position to repay Israel's air and ground attacks in kind, whereas an Indian attack on Pakistani territory, even one targeting terrorist bases and training camps, would invite swift retaliation from the Pakistani army. And, at the end of the day, one chilling fact would prevent India from thinking that it could use Israel's playbook: The country that condones, if not foments, the terror attacks on India is a nuclear power.
So India has gone to the world community with evidence that the Mumbai attacks were planned in Pakistan and conducted by Pakistanis who maintained contact with handlers there during the operation. While India had briefly hoped that the proof might enable Pakistan's weak civilian government to rein in the malign elements in its society, the Pakistani authorities' reaction has been one of denial.
Yet no one doubts that Pakistan's all-powerful military intelligence has, over the last two decades, created and supported terror organizations as instruments of Pakistani policy in Afghanistan and India. When India's embassy in Kabul was hit by a suicide bomber last July, American intelligence sources revealed that not only was Pakistan's Inter-Services Intelligence behind the attack, but that it made little effort to cover its tracks. The ISI knew perfectly well that India would not go to war with Pakistan to avenge the killing of its diplomatic personnel.
The fact is that India knows that war will accomplish nothing. Indeed, it is just what the terrorists want - a cause that would rally all Pakistanis to the flag and provide Pakistan's army an excuse to abandon the unpopular fight against the Taliban and Al-Qaida in the west for the more familiar terrain of the Indian border in the east. India's government sees no reason to play into the hands of those who seek that outcome.
Yet, when Indians watch Israel take the fight to the enemy, killing those who launched rockets against it and dismantling many of the sites from which the rockets flew, some cannot resist wishing that they could do something similar in Pakistan. India understands, though, that the collateral damage would be too high, the price in civilian lives unacceptable, and the risks of the conflict spiraling out of control too acute
 to contemplate such an option. So Indians place their trust in international diplomacy and watch, with ill-disguised wistfulness, as Israel does what they could never permit themselves to do.
Shashi Tharoor is an Indian novelist and commentator, and a former under-secretary-general of the United Nations. Copyright: Project Syndicate. 

ഇറാക്കിനു ശേഷമുള്ള ലോകത്തില്‍ ഭീകരപ്രവര്‍ത്തനം മറ്റേത് രാജ്യത്തിനേക്കാള്‍ കൂടുതല്‍ ജീവനഷ്ടം ഉണ്ടാക്കിയത് ഇന്ത്യയിലാണെന്നും എന്നാല്‍ ഇസ്രയേലിനെ പോലെ ഒരു ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യക്ക് സാധിക്കുന്നില്ലെന്നുമുള്ള "നിരാശ" പ്രകടിപ്പിക്കുന്ന തരൂരിനോട് ചോദിക്കാനുള്ളത് ഇതാണ് :
  • ഇന്ത്യയില്‍ 15 കോടി മുസ്ലീങ്ങളുള്ളതുകൊണ്ടാണോ സര്‍ ഇന്ത്യ പാലസ്തീനോട് നയതന്ത്രപരമായ അനുഭാവം പുലര്‍ത്തിയിട്ടുള്ളത് ? 
  • പലവിധ രാഷ്ട്രീയ കാരണങ്ങളാല്‍ ദേശീയ,അന്തര്‍ ദേശീയ ശ്രദ്ധ നേടിയ ഒരു ന്യൂനപക്ഷ ആരാധനാലയത്തെ ഇടിച്ചുനിരത്തിയ കുറേ കാവി-കുങ്കുമപ്പൊട്ടുവാദികള്‍ പൊതുപ്രവര്‍ത്തന രംഗത്ത് മാന്യന്മാരായിരിക്കു
    ന്നത് കണ്ണില്പ്പെടാത്തതാണോ സര്‍ ? അവരെന്താ ഭീകരന്മാരല്ലേ സര്‍ ? രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും സദാ വിഘാതമായ അവരെ തുരത്താന്‍ എവിടെയാണ്  സര്‍ ഇന്ത്യ ബോംബിടേണ്ടത് ?
  • ബോംബേയിലെ വര്‍ഗ്ഗീയ കലാപങ്ങളിലും ഗുജറാത്തിലും സംഘപരിവാരികള്‍ ആസൂത്രണം ചെയ്ത്  നടത്തിയ അതിഭീകരമായി  മുസ്ലീം കൂട്ടക്കൊലകളും താങ്കളീപറയുന്ന "ഭീകരപ്രവര്‍ത്തനത്താലുണ്ടായ ജീവഹാനി"യില്‍ പെടുമോ സര്‍ ?
  • മുംബൈ ആക്രമണത്തിന്റെ പേരില്‍ താങ്കള്‍ ഒലിപ്പിക്കുന്ന ഈ മുതലക്കണ്ണീരും ഒരു ഇന്തോപാക്ക് യുദ്ധം നടപ്പിലാക്കാനാവാത്തതിന്റെ നിരാശയും രാജ്യത്ത് ആസൂത്രിതമായി നടത്തപ്പെട്ട ന്യൂനപക്ഷ ഹിംസയുടെ കാലത്ത് കണ്ടില്ലല്ലോ സര്‍ ?അന്ന്‍ ലോകരാജ്യങ്ങള്‍ക്കു മുന്നിലും അന്താരാഷ്ട്ര മനുഷ്യാവകാശപ്രസ്ഥാനങ്ങള്‍ക്കു മുന്നിലും നാണം കെട്ട ഇന്ത്യയെപ്പെറ്റി താങ്കള്‍ക്കോര്‍മ്മയുണ്ടോ സര്‍ ? അതോ അന്ന് കെട്ട നാണം നാണമല്ലേ ?
  • ഒന്നിനു പുറകേ ഒന്നായി ന്യൂക്ലിയര്‍ ബോംബുകളും ബാലിസ്റ്റിക് മിസൈലുകളും ഉണ്ടാക്കിപ്പരീക്ഷിച്ചിട്ടും, കേന്ദ്ര ബജറ്റില്‍ നിന്നും 85,000കോടി രൂപയോളം പട്ടാളത്തിനും ആഭ്യന്തര സുരക്ഷയ്ക്കും വകനീക്കി വച്ചിട്ടും എന്തേ "India's[...] underbelly [is] easily penetrated by determined terrorists" എന്ന അവസ്ഥവരുന്നു സര്‍ ?
  • ഒരു ബോട്ടും കൊണ്ട് ഏതു രാജ്യക്കാര്‍ക്കും വന്നു കയറാവുന്ന ഒരു തുറമുഖമായി നമ്മുടെ Financial Capital എന്തേ മാറി സര്‍ ?
  • പുരോഹിത്തിനെ പോലുള്ള പട്ടാള ഉദ്യോഗസ്ഥര്‍ പോലും ഭീകരപ്രവര്‍ത്തകര്‍ക്ക് ബോംബുണ്ടാക്കാന്‍ ഒത്താശചെയ്തുകൊടുക്കുന്നത് കാണുന്നില്ലേ സര്‍ ?

സര്‍ നയതന്ത്രം പഠിച്ച സ്കൂള്‍ എവിടെയാണു സര്‍ ? ഈ സാറിനു പറ്റിയ പാര്‍ട്ടി കോണ്‍ഗ്രസ്സല്ല, ബി.ജെ.പി ആണ്. പറ്റിയ കൂട്ട് വരുണ്‍ സഞയ് ഘാംഡിയും.