2009, മാർച്ച് 25, ബുധനാഴ്‌ച

സ്വര്‍ഗ്ഗീയപ്പാര്‍ട്ടി, വര്‍ഗീയപാര്‍ട്ടി


മുസ്ലീം ലീഗൊഴികെ എല്ലാ മുസ്ലീം പാര്‍ട്ടിയും വര്‍ഗീയപാര്‍ടിയാണെന്ന് നമ്മുടെ സ്വന്തം വയലാര്‍ജി തട്ടിമൂളിച്ചിട്ട് ആഴ്ചയൊന്നു കഴിഞ്ഞില്ല. ദേ, ഒരു പഴയ ചിത്രവുമായി ദേശാഭിമാനി വയലാര്‍ജിയുടെ ഓര്‍മ്മ പുതുക്കുന്നു.

2001ലെ നിയമസഭാ ഇലക്ഷനില്‍ ജയിച്ച മേഴ്സിരവിയെ പിഡിപി പ്രവര്‍ത്തകര്‍ എടുത്തുയര്‍ത്തി ആഹ്ലാദം പ്രകടിപ്പിക്കുന്നു. 2001 മെയ് 14ന് പത്രങ്ങളില്‍ വന്നതാണ് ചിത്രം. പശ്ചാത്തലത്തില്‍ പഴയ മദനിയുടെ ചിത്രമടിച്ച വലിയ ഇലക്ഷന്‍ പരസ്യവും കാണാം.മഅദനിയെ അറസ്റ്റുചെയ്തതിന്റെ പേരില്‍ നായനാര്‍ സര്‍ക്കാരിനെതിരേ ആ ഇലക്ഷനില്‍ പിഡിപി യുഡിഎഫിനാണ് പിന്തുണ നല്‍കിയത്. 

ഇന്ന് ജമാഅത്തെ ഇസ്ലാമിയുടെ സില്‍വര്‍ ഹില്‍സിലേക്ക് "പത്ത് വോട്ട്" തെണ്ടി തീര്‍ത്ഥയാത്ര നടത്തുന്ന രമേശ് ചെന്നിത്തലയ്ക്കും  വയലാര്‍ രവിക്കുമൊക്കെ അന്ന് വിവിധ കേസുകളില്‍ വിചാരണ കാത്ത് മഅദനി കിടക്കുമ്പോള്‍ പി.ഡി.പി തീവ്രവാദമോ വര്‍ഗീയതയോ തൊട്ടു തീണ്ടിയിട്ടില്ലാത്ത സ്വര്‍ഗ്ഗീയപ്പാര്‍ട്ടിയായിരുന്നു.  ഇന്ന് ആ കേസുകളില്‍  കോടതി തന്നെ കുറ്റവിമുക്തനാക്കിയ, തന്റെ തീവ്രനിലപാടുകളുടെ ഭൂതകാലത്തെ പരസ്യമായിത്തന്നെ തള്ളിപ്പറഞ്ഞ മഅദനി ഇന്ന് വയലാര്‍ രവിക്കും കോണ്‍ഗ്രസ്സിനും വര്‍ഗീയപാര്‍ടിയത്രെ. 
 

വാല്‍ക്കഷ്ണം: "ശ്ശോ ഈ മഅദനിയൊന്ന് തീവ്രവാദിയായിരുന്നെങ്കില്, ഒന്ന് ഇസ്ലാമിക സ്വയം സേവക സംഘം പുന:സ്ഥാപിച്ചിരുന്നെങ്കില്, ഒന്നുകൂടി ജയിലിലായിരുന്നെങ്കില്,നമുക്ക് 2001ലെപ്പോലെ കെട്ടിപ്പിടിച്ചുറങ്ങാമായിരുന്നു, പൊക്കിയെടുത്താഹ്ലാദിക്കാമായിരുന്നു." 

4 അഭിപ്രായങ്ങൾ:

  1. ഇനിയും ഇങ്ങനെ എത്ര എത്ര തെളിവുകള്‍വരാനിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. അദ് എന്തായാലും നന്നായി. കമ്മ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് പഠിക്കുന്നതു. വളരെ നല്ല കാര്യം. അഴിമതിയിലും ഉള്‍പ്പാര്‍ട്ടിയടികളിലും എല്ലാം നന്നായി പഠിച്ചിട്ടുണ്ട്. ഇനി വര്‍ഗ്ഗീയതയും കൂടിയുണ്ടായിരുന്നുള്ളൂ. അതും നന്നായി പഠിക്കുന്നുണ്ട്. ലാല്‍ സലാം!

    മറുപടിഇല്ലാതാക്കൂ
  3. ശരിക്കും പഠിച്ച് കഴിഞ്ഞെന്ന് തോന്നുമ്പോള്‍ ഇഞ്ചിപ്പെണ്ണ് ഇങ്ങോട്ട് പോരുക..എത്ര ദിവസമാ അപ്പുറത്ത് നിന്ന് ബോറഡിക്കുക. ഒരു ചെയ്ഞ്ച് ആര്‍ക്കാ ഇഷ്ടമില്ലാത്തത്?

    മറുപടിഇല്ലാതാക്കൂ
  4. യു ഡി എഫ് അനുകൂല നിലപാടെടുത്തപ്പോള്‍ എന്ത് നല്ല കുട്ടിയായിരുന്നു മ‌അദനി. പി ഡി പി വിശുദ്ധ പാര്‍‌ട്ടിയും. എല്‍ ഡി എഫിനു പിന്തുണ നല്‍കിയതോടെ അവരുടെ എല്ലാ വിശുദ്ധിയുമങ്ങ് പോയി മറഞ്ഞു.

    നമ്മുടെ വയലാര്‍ രവി തന്റെ ഭാര്യയെ ഭീകരര്‍ക്ക് അമ്മാനമാടാന്‍ വിട്ടുകൊടുത്ത ഫോട്ട കണ്ട് മാലോകരൊക്കെ അന്തംവിട്ട് നില്‍‌ക്കുകയാണ്. കോണ്‍‌ഗ്രസ്സുകാരാരുമില്ലേ ഇതിനൊരുത്തരം നല്‍‌കാന്‍. ഒന്ന് വാ തുറക്കൂന്നേ.

    മറുപടിഇല്ലാതാക്കൂ