hate-politics എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
hate-politics എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009, മാർച്ച് 25, ബുധനാഴ്‌ച

സ്വര്‍ഗ്ഗീയപ്പാര്‍ട്ടി, വര്‍ഗീയപാര്‍ട്ടി


മുസ്ലീം ലീഗൊഴികെ എല്ലാ മുസ്ലീം പാര്‍ട്ടിയും വര്‍ഗീയപാര്‍ടിയാണെന്ന് നമ്മുടെ സ്വന്തം വയലാര്‍ജി തട്ടിമൂളിച്ചിട്ട് ആഴ്ചയൊന്നു കഴിഞ്ഞില്ല. ദേ, ഒരു പഴയ ചിത്രവുമായി ദേശാഭിമാനി വയലാര്‍ജിയുടെ ഓര്‍മ്മ പുതുക്കുന്നു.

2001ലെ നിയമസഭാ ഇലക്ഷനില്‍ ജയിച്ച മേഴ്സിരവിയെ പിഡിപി പ്രവര്‍ത്തകര്‍ എടുത്തുയര്‍ത്തി ആഹ്ലാദം പ്രകടിപ്പിക്കുന്നു. 2001 മെയ് 14ന് പത്രങ്ങളില്‍ വന്നതാണ് ചിത്രം. പശ്ചാത്തലത്തില്‍ പഴയ മദനിയുടെ ചിത്രമടിച്ച വലിയ ഇലക്ഷന്‍ പരസ്യവും കാണാം.മഅദനിയെ അറസ്റ്റുചെയ്തതിന്റെ പേരില്‍ നായനാര്‍ സര്‍ക്കാരിനെതിരേ ആ ഇലക്ഷനില്‍ പിഡിപി യുഡിഎഫിനാണ് പിന്തുണ നല്‍കിയത്. 

ഇന്ന് ജമാഅത്തെ ഇസ്ലാമിയുടെ സില്‍വര്‍ ഹില്‍സിലേക്ക് "പത്ത് വോട്ട്" തെണ്ടി തീര്‍ത്ഥയാത്ര നടത്തുന്ന രമേശ് ചെന്നിത്തലയ്ക്കും  വയലാര്‍ രവിക്കുമൊക്കെ അന്ന് വിവിധ കേസുകളില്‍ വിചാരണ കാത്ത് മഅദനി കിടക്കുമ്പോള്‍ പി.ഡി.പി തീവ്രവാദമോ വര്‍ഗീയതയോ തൊട്ടു തീണ്ടിയിട്ടില്ലാത്ത സ്വര്‍ഗ്ഗീയപ്പാര്‍ട്ടിയായിരുന്നു.  ഇന്ന് ആ കേസുകളില്‍  കോടതി തന്നെ കുറ്റവിമുക്തനാക്കിയ, തന്റെ തീവ്രനിലപാടുകളുടെ ഭൂതകാലത്തെ പരസ്യമായിത്തന്നെ തള്ളിപ്പറഞ്ഞ മഅദനി ഇന്ന് വയലാര്‍ രവിക്കും കോണ്‍ഗ്രസ്സിനും വര്‍ഗീയപാര്‍ടിയത്രെ. 
 

വാല്‍ക്കഷ്ണം: "ശ്ശോ ഈ മഅദനിയൊന്ന് തീവ്രവാദിയായിരുന്നെങ്കില്, ഒന്ന് ഇസ്ലാമിക സ്വയം സേവക സംഘം പുന:സ്ഥാപിച്ചിരുന്നെങ്കില്, ഒന്നുകൂടി ജയിലിലായിരുന്നെങ്കില്,നമുക്ക് 2001ലെപ്പോലെ കെട്ടിപ്പിടിച്ചുറങ്ങാമായിരുന്നു, പൊക്കിയെടുത്താഹ്ലാദിക്കാമായിരുന്നു." 

2009, മാർച്ച് 19, വ്യാഴാഴ്‌ച

സിന്ധു ജോയിയുടെ വ്യാജ ഓര്‍ക്കുട്ട് പ്രൊഫൈല്‍ : ഞരമ്പു രോഗികളായ രണ്ട് അധ്യാപകര്‍ പിടിയില്‍!



എസ്.എഫ് ഐ നേതാവും 2009 ഇലക്ഷനിലെ എറണാകുളം ലോക് സഭാമണ്ഡലം സ്ഥാനാര്‍ത്ഥിയുമായ സിന്ധു ജോയിയുടെ വ്യാജ ഓര്‍ക്കുട്ട് പ്രൊഫൈല്‍ സൃഷ്ടിച്ച് അവരെ വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ച രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം തൈക്കാട് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് സ്റ്റഡീസ് ലെക്ചറര്‍ പ്രശോഭ് കുമാറിനെയും മുന്‍ ജീവനക്കാരന്‍ അശോക് കുമാറിനെയുമാണ് മ്യൂസിയം പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. ഇവരുപയോഗിച്ച സിസ്റ്റത്തിന്റെ ഹാര്‍ഡ് ഡിസ്ക് സീ-ഡാക്കില്‍ പരിശോധന നടത്തിവരുന്നു. ഇരുവരും ക്ഉറ്റം സമ്മതിച്ചു. സിന്ധു ജോയിയുടെ പരാതി പോയ ഉടനെ തന്നെ ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ച വ്യാജ പ്രൊഫൈലുകള്‍ ഡിലീറ്റ് ചെയ്തിരുന്നുവെന്നും ഇവര്‍ സമ്മതിച്ചു.
 

2009, മാർച്ച് 18, ബുധനാഴ്‌ച

വര്‍ഗ്ഗീയകാളകൂടവുമായി വരുണ്‍ ഗാന്ധി



ഇലക്ട്രിക് പോസ്റ്റില്‍ തട്ടി ഒരു കാക്ക ചത്തുവീണാല്‍ പോലും മേനകാ ഗാന്ധി ഉണ്ടാക്കുന്ന പുകിലുകള്‍ ചെറുതല്ല.തെരുവു നായ്ക്കള്‍ പെറ്റു പെരുകുന്നതിനൊപ്പം ഉയരുന്ന പേയ് വിഷബാധക്കണക്കുകള്‍ ചൂണ്ടിക്കാട്ടി ചില തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ തെരുവുനായകളെ ഉന്മൂലനം ചെയ്യാന്‍ മുന്‍കൈയ്യെടുത്തപ്പോള്‍ ആയമ്മ ഉണ്ടാക്കിയ പുകിലും പുക്കാറും ചെറുതല്ല. അവരുടെ മകനാണ് വരുണ്‍ ഫിറോസ് ഗാന്ധി. നെഹൃകുടുംബത്തിലെ ഇളമുറക്കാരന്‍, 

'ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്നത് കൈപ്പത്തിയല്ല, താമരയുടെ ശക്തിയാണ്. അത് ... തല മുറിക്കും, ജയ് ശ്രീറാം. ഹിന്ദുക്കള്‍ക്ക് മാത്രമാണിവിടെ സ്ഥാനം. ഹിന്ദുക്കളെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനിലേക്കു പോകട്ടെ' എന്ന് പേയ് പിടിച്ചലറുന്ന, ജനക്കൂട്ടത്തെ നോക്കി മുസ്ലീം നാമധാരികളെ ഇരുട്ടത്തുകണ്ടാല്‍ ഭയന്നു പോകുമെന്ന് ആക്രോശിക്കുന്ന വരുണിന്റെ പിതാമഹന്‍  ഫിറോസ് ഖാനും പ്രപിതാമഹന്‍ നവാബ് ഖാനും ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ !

കരീമുല്ല നസറുല്ല എന്നിങ്ങനെയുള്ള പേരുകള്‍ ഈ പാല്പ്പൊടിച്ചെറുക്കനു ഭയമുണ്ടാക്കുന്നുവെങ്കില്‍ ഫിറോസ് ഖാന്‍, നവാബ് ഖാന്‍ എന്നീ പേരുകള്‍ അയാളില്‍ എന്തു ജുഗുപ്സയാണ് ഉളവാക്കേണ്ടത് ? ലണ്ടനിലെ ഒരു മസ്ജിദില്‍ ഇന്ദിരയുമായുള്ള വിവാഹത്തിനു ശേഷം (ഇന്ത്യയിലെ യാഥാസ്ഥിതിക ബ്രാഹ്മണരുടെ എതിര്‍പ്പിനെതുടര്‍ന്ന്) ഇംഗ്ലണ്ടില്‍ ഒരു വിജ്ഞാപനത്തിലൂടെ ഗാന്ധി എന്ന വാലു ചേര്‍ത്തതൊഴിച്ചാല്‍ ഫിറോസ് ഖാന്‍ ഒരിക്കലും മതം മാറിയിരുന്നില്ല.  മൃഗസ്നേഹതീവ്രവാദവുമായി ഊരുചുറ്റുന്ന അമ്മ മേനകാ ഗാന്ധി ഇനിയെങ്കിലും പേര്‍ഷ്യന്‍ മുസല്‍മാന്റെ രക്തം സിരകളിലൊഴുകുന്ന വരുണ്‍ ഗാന്ധി എന്ന തന്റെ അമൂല്‍ ബേബിയെ കുടുംബത്തിന്റെയും രാഷ്ട്ര പൈതൃകത്തിന്റെയും ചരിത്രം പഠിപ്പിക്കേണ്ടിയിരിക്കുന്നു. 

അതുടനേ വേണം താനും. ഇല്ലെങ്കില്‍ നാട്ടുകാര് അവനെ അത് പഠിപ്പിക്കും.