2009, മാർച്ച് 27, വെള്ളിയാഴ്‌ച

ചാനലിലും പത്രത്തിലും വാഴുന്നത് ക്രിമിനല്‍ മാഫിയയോ ?


സി.പി.ഐ.എമ്മിനെ  തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കും എന്ന് വ്യക്തമാക്കിയതിന്റെ പേരില്‍ മദനിയുടെ “തീവ്രവാദബന്ധങ്ങളെ” പറ്റി അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തില്‍ വ്യാപൃതരായിരിക്കുന്ന മനോരമാ, ഏഷ്യാനെറ്റ് ചാനലുകള്‍ സ്വന്തം മാധ്യമപ്പട നടത്തുന്ന ക്രിമിനല്‍ കുറ്റങ്ങളെ സമര്‍ത്ഥമായി തമസ്കരിക്കുന്നു.

മനോരമ ക്യാമറാമാനും വീഡിയോ എഡിറ്റര്‍ക്കുമെതിരേ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത് അതീവ ഗുരുതരമായ കുറ്റങ്ങളാണ്. ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസിലെ പ്രതിയും മനോരമ ചാനല്‍ ക്യാമറാമാനുമായ സീനു മുരുക്കുംപുഴയുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചനയെ തുടര്‍ന്ന്  അസിസ്റ്റന്റ് കമ്മീഷണറുടെ വീട് ആക്രമണമുണ്ടായ കേസില് ഏഷ്യാനെറ്റ് ജീവനക്കാരന്‍ ഹരി ജി നായരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മനോരമ ചാനലിലെ വീഡിയോ എഡിറ്റര്‍ ഹരികുമാര്‍, സീനു മുരുക്കുംപുഴയുടെ ഭാര്യാസഹോദരന്‍ സൂരജ് എന്നിവര്‍ക്കും ആക്രമണത്തില്‍ പങ്കുണ്ട് എന്ന് പോലീസ് പറയുന്നു. ഇവര്‍ ഒളിവിലാണ്. 

2009 ഫെബ്രുവരി 24ന് രാത്രി രണ്ടരയോടെയാണ് കമ്മീഷണറുടെ കുമാരപുരത്തെ വീടിനുനേരെ ആക്രമണമുണ്ടായത്. കാര്‍ഷെഡ്ഡില്‍ കിടന്ന കാറിന്റെ പുറകുവശത്തെ ചില്ല് അടിച്ചുപൊട്ടിച്ച ശേഷം പെട്രോള്‍ ബോംബ് ഇട്ട് കത്തിക്കുകയും വീടിന്റെ മുകളിലത്തെയും താഴത്തെയും നിലകളിലെ മുന്‍വശത്തെ വാതിലുകള്‍ ബോംബ് എറിഞ്ഞ് തകര്‍ക്കുകയുമായിരുന്നു.

ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ശബരീനാഥിനെ മനോരമ ചാനലില്‍ അഭിമുഖത്തിനെന്നപേരില്‍ വിളിപ്പിച്ച്  സീനു മുരുക്കുംപുഴ പണവും വസ്തുക്കളുടെ രേഖകളും കാറിന്റെ താക്കോലും ആഭരണവും തട്ടിയെടുത്തിരുന്നു. ബിഎംഡബ്ള്യു കാറിന്റെയും ഫ്ളാറ്റിന്റെയും താക്കോലും തട്ടിയെടുത്തവയുടെ കൂട്ടത്തിലുണ്ടായിരുന്നു. അതിനുശേഷം എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിന് ശബരീനാഥിനെ കൈമാറി. അതിനുശേഷമാണ് ശബരിയെ ശംഖുംമുഖം എസിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.

ശബരീനാഥിന്റെ കുറ്റസമ്മതമൊഴിയില്‍ സീനു മുരുക്കുംപുഴ പണവും മറ്റും തട്ടിയെടുത്ത കാര്യം വെളിപ്പെടുത്തിയിരുന്നു. പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ളവ സിറ്റി പൊലീസ് കമീഷണറുടെ മുന്നില്‍ ഹാജരാക്കി. ഇതേതുടര്‍ന്ന് പൊലീസ് സീനു മുരുക്കുംപുഴയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതറിഞ്ഞ് സീനു ദുബായില്‍ ഒളിവില്‍ പോയി.

പകപോക്കാന്‍ സീനു അവസരം പാര്‍ത്തിരിക്കുമ്പോഴാണ് മറ്റൊരു കേസില്‍ അസിസ്റ്റന്റ് കമ്മീഷണറെ സസ്പെന്‍ഡ് ചെയ്തത്. ഇതറിഞ്ഞ് രഹസ്യമായി തിരുവനന്തപുരത്ത് വന്ന സീനു പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു. സീനുവിന്റെ ഭാര്യവീട് കുമാരപുരം ചെന്നിലോട്ടാണ്. ആക്രമണത്തിനുശേഷം പൊലീസ് നായ മണംപിടിച്ച് ഈ വീട്ടില്‍ എത്തിയിരുന്നു. ഭാര്യാസഹോദരന്‍ സൂരജ് എറണാകുളത്തെ ഒരു കമ്പനിയില്‍ അക്കൌണ്ടന്റ് ആണ്.

അസിസ്റ്റന്റ് കമീഷണറുടെ വീട് ആക്രമിക്കുന്നതിന് ഗുണ്ടാസംഘങ്ങളെ ഏല്‍പ്പിച്ചാല്‍ വിവരം പുറത്താകുമെന്നുകണ്ടാണ് സീനു സ്വയം പദ്ധതി തയ്യാറാക്കിയതും ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും പൊലീസ് പറഞ്ഞു. സീനുവിന്റെ ഭാര്യ സുരഭിക്കും ഗൂഢാലോചനയില്‍ പങ്കുണ്ട് എന്ന് പോലീസ് സംശയിക്കുന്നു.

ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമീഷണര്‍ ഇ ഷറഫുദീന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പിമാരായ മഹേഷ്, ബൈജു, സിഐ സുരേഷ് എന്നിവരടങ്ങിയ പതിനഞ്ചംഗസംഘമാണ് കേസ് അന്വേഷിച്ചത്. 





2 അഭിപ്രായങ്ങൾ:

  1. ഇസ്രയേലുമായുള്ള ഇടപാട് റദ്ദാക്കണം: സിപിഐ എം






    ന്യൂഡല്‍ഹി: ഇസ്രയേലുമായി ഒപ്പിട്ട 10,000 കോടിയുടെ മിസൈല്‍ ഇടപാട് റദ്ദാക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഇടപാടിലെ 600 കോടി രൂപയുടെ അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും പി ബി ആവശ്യപ്പെട്ടു. ബറാക് മിസൈല്‍ ഇടപാടില്‍ സിബിഐ അന്വേഷണം നേരിടുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസുമായി (ഐഎഐ) തന്നെയാണ് പുതിയ മിസൈല്‍ കരാറിലും ഒപ്പിട്ടത്. അതുകൊണ്ടാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്ന് പി ബി അംഗം സീതാറാം യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കരാര്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരം നല്‍കേണ്ട എട്ട് ചോദ്യം സിപിഐ എം ഉന്നയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് രണ്ടുദിവസം മുമ്പ് എന്തിനാണ് കരാര്‍ ഒപ്പിട്ടത്; ഇതുവഴി ലഭിച്ച കോഴപ്പണം എങ്ങോട്ട് പോയി? എന്‍ഡിഎ ഭരണകാലത്ത് 2006 ഒക്ടോബറില്‍ ബറാക് മിസൈല്‍ ഇടപാടില്‍ സിബിഐ എഫ്ഐആര്‍ ഫയല്‍ചെയ്ത ഇസ്രയേല്‍ കമ്പനിയുമായി എന്തിന് വീണ്ടും കരാറില്‍ ഏര്‍പ്പെട്ടു? മറ്റ് രാജ്യങ്ങളുമായുള്ള ആയുധ ഇടപാടില്‍ അഴിമതി നടന്നതിനെത്തുടര്‍ന്ന് ഇസ്രയേലി അധികൃതര്‍ അന്വേഷണം നടത്തിയ കാര്യം സര്‍ക്കാരിന് അറിയുമായിരുന്നില്ലേ? ഇസ്രയേല്‍ കമ്പനിയുടെ ഇന്ത്യന്‍ ഏജന്റിനെ മാറ്റി മറ്റൊരാളെ നിയമിച്ചതാണ് കൂടുതല്‍ കമീഷന്‍ നല്‍കാന്‍ കാരണമായതെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രാലയത്തിന് ഏജന്റ് കത്തെഴുതിയ കാര്യം ഇന്ത്യന്‍ പ്രതിരോധമന്ത്രാലയത്തിന് അറിയാമായിരുന്നില്ലേ? ഡിആര്‍ഡിഒ അത്യാധുനിക വ്യോമ പ്രതിരോധ മിസൈല്‍ വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്ത കാര്യം മന്‍മോഹന്‍സിങ് സര്‍ക്കാരിന് അറിയുമായിരുന്നില്ലേ? എന്നിട്ടും എന്തിനാണ് ഡിആര്‍ഡിഒയെ ഇസ്രയേല്‍ കമ്പനിയുമായി മിസൈല്‍ സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള പദ്ധതിയില്‍ ഭാഗഭാക്കാക്കിയത്? ഇസ്രയേല്‍ കമ്പനി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന മിസൈലിനേക്കാളും മെച്ചപ്പെട്ടതാണ് ഡിആര്‍ഡിഒയുടെ മിസൈല്‍ എന്നിരിക്കെ എന്തിനായിരുന്നു ഈ നിര്‍ബന്ധം? ബറാക് മിസൈലിലെന്നപോലെ ഇപ്പോഴത്തെ മിസൈല്‍ ഇടപാടിലും മധ്യവര്‍ത്തികളുണ്ടാകുമെന്നും അവര്‍ക്ക് കോഴയും കമീഷനും നല്‍കേണ്ടിവരുമെന്നും സര്‍ക്കാരിന് അറിയില്ലേ? ഏജന്റുമാര്‍ ആരാണെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിരുന്നില്ലേ? മൊത്തം ഇടപാട് തുകയുടെ ആറു ശതമാനം ബിസിനസ് ചാര്‍ജായി നല്‍കിയതിന് സര്‍ക്കാരിന് എന്ത് വിശദീകരണം നല്‍കാനുണ്ട്? ഏജന്റുമാരെ വയ്ക്കുന്നതും കമീഷന്‍ നല്‍കുന്നതും നിലവിലുള്ള രീതിക്ക് എതിരായിരുന്നില്ലേ? ഫെബ്രുവരി 27ന് ഒപ്പിട്ട കരാര്‍ എന്തിനാണ് രഹസ്യമാക്കിയത്? -യെച്ചൂരി ചോദിച്ചു.

    മറുപടിഇല്ലാതാക്കൂ
  2. സഹോദരാ,
    ഇന്ന് , അതായത് സാക്ഷാല്‍ ഇന്ന്.. മനോരമയുടെ വെബ്സൈറ്റില്‍
    സ്ലൈട്സ് ആയി ഓടിക്കൊണ്ടിരിക്കുകയായിരുന്നു മനോരമ ന്യൂസിന്റെ
    മെയിന്‍ തലക്കെട്ടുകള്‍. (ഹോം പേജില്‍ തന്നെ നമുക്ക് ഇത് കാണാം ..)
    അതില്‍ മദനിയെ കുറിച്ച് ഒരു സ്ലൈഡ് ഉണ്ടായിരുന്നു..
    തെളിവുകള്‍ നിരത്തി മദനി വെല്ലു വിളിക്കുന്നു എന്നായിരുന്നു വാര്‍ത്ത..
    മൊത്തത്തില്‍ നോക്കുമ്പോള്‍ ഇരയുടെ പക്ഷത്തു നിന്നുള്ള ചില വാദങ്ങള്‍ കേള്‍ക്കാമല്ലോ എന്ന് കരുതി അതില്‍ ക്ലിക്ക് ചെയ്തു.
    പിന്നെ കണ്ട വിന്‍ഡോയില്‍ ആ വാര്‍ത്ത മാത്രം ഇല്ല. അതെന്നേയ്.. ആ വാര്‍ത്ത മാത്രം ഇല്ല. പകരം കുറെ മദനി വാര്‍ത്തകളുണ്ട്. എല്ലാം അങ്ങോരെ തീവ്രവാദി ആയി ചിത്രീകരിക്കുന്ന വാര്‍ത്ത.
    മനോരമയുടെ തെണ്ടിത്തരം (തന്തയില്ലാത്തരം എന്ന് വേണമെന്കിലും പറയാം..) അപ്പോഴാണ് മനസ്സിലാകുന്നത്‌. മദനി അനുകൂലികളെക്കൂടി വിളിച്ചു വരുത്തി ആ വാര്‍ത്തകള്‍ കാണിക്കാനാവാം മനോരമ അത് ചെയ്തത്. പക്ഷെ നിഷ്പക്ഷമതികളായ അസ്ത്യാന്വേഷികളായ എന്നെപ്പോലെ ഉള്ളവരെ കൊഞ്ഞനം കുത്തി കാണിക്കുന്നതിന് തുല്യമായി പ്പോയി ഇത്. ഉടനെ പ്രതികരിക്കാന്‍ സെര്‍ച്ച് ചെയ്തപ്പോ കിട്ടിയ ബ്ലോഗ് ആണ് ഇത്. നന്ദി.

    മറുപടിഇല്ലാതാക്കൂ