ഇലക്ട്രിക് പോസ്റ്റില്‍ തട്ടി ഒരു കാക്ക ചത്തുവീണാല്‍ പോലും മേനകാ ഗാന്ധി ഉണ്ടാക്കുന്ന പുകിലുകള്‍ ചെറുതല്ല.തെരുവു നായ്ക്കള്‍ പെറ്റു പെരുകുന്നതിനൊപ്പം ഉയരുന്ന പേയ് വിഷബാധക്കണക്കുകള്‍ ചൂണ്ടിക്കാട്ടി ചില തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ തെരുവുനായകളെ ഉന്മൂലനം ചെയ്യാന്‍ മുന്‍കൈയ്യെടുത്തപ്പോള്‍ ആയമ്മ ഉണ്ടാക്കിയ പുകിലും പുക്കാറും ചെറുതല്ല. അവരുടെ മകനാണ് വരുണ്‍ ഫിറോസ് ഗാന്ധി. നെഹൃകുടുംബത്തിലെ ഇളമുറക്കാരന്‍,'ഞാന്‍ ഉയര്‍ത്തിപ്പിടിക്കുന്നത് കൈപ്പത്തിയല്ല, താമരയുടെ ശക്തിയാണ്. അത് ... തല മുറിക്കും, ജയ് ശ്രീറാം. ഹിന്ദുക്കള്‍ക്ക് മാത്രമാണിവിടെ സ്ഥാനം. ഹിന്ദുക്കളെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനിലേക്കു പോകട്ടെ' എന്ന് പേയ് പിടിച്ചലറുന്ന, ജനക്കൂട്ടത്തെ നോക്കി മുസ്ലീം നാമധാരികളെ ഇരുട്ടത്തുകണ്ടാല്‍ ഭയന്നു പോകുമെന്ന് ആക്രോശിക്കുന്ന വരുണിന്റെ പിതാമഹന്‍ ഫിറോസ് ഖാനും പ്രപിതാമഹന്‍ നവാബ് ഖാനും ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ !കരീമുല്ല നസറുല്ല എന്നിങ്ങനെയുള്ള പേരുകള്‍ ഈ പാല്പ്പൊടിച്ചെറുക്കനു ഭയമുണ്ടാക്കുന്നുവെങ്കില്‍ ഫിറോസ് ഖാന്‍, നവാബ് ഖാന്‍ എന്നീ പേരുകള്‍ അയാളില്‍ എന്തു ജുഗുപ്സയാണ് ഉളവാക്കേണ്ടത് ? ലണ്ടനിലെ ഒരു മസ്ജിദില്‍ ഇന്ദിരയുമായുള്ള വിവാഹത്തിനു ശേഷം (ഇന്ത്യയിലെ യാഥാസ്ഥിതിക ബ്രാഹ്മണരുടെ എതിര്‍പ്പിനെതുടര്‍ന്ന്) ഇംഗ്ലണ്ടില്‍ ഒരു വിജ്ഞാപനത്തിലൂടെ ഗാന്ധി എന്ന വാലു ചേര്‍ത്തതൊഴിച്ചാല്‍ ഫിറോസ് ഖാന്‍ ഒരിക്കലും മതം മാറിയിരുന്നില്ല. മൃഗസ്നേഹതീവ്രവാദവുമായി ഊരുചുറ്റുന്ന അമ്മ മേനകാ ഗാന്ധി ഇനിയെങ്കിലും പേര്‍ഷ്യന്‍ മുസല്‍മാന്റെ രക്തം സിരകളിലൊഴുകുന്ന വരുണ്‍ ഗാന്ധി എന്ന തന്റെ അമൂല്‍ ബേബിയെ കുടുംബത്തിന്റെയും രാഷ്ട്ര പൈതൃകത്തിന്റെയും ചരിത്രം പഠിപ്പിക്കേണ്ടിയിരിക്കുന്നു.അതുടനേ വേണം താനും. ഇല്ലെങ്കില്‍ നാട്ടുകാര് അവനെ അത് പഠിപ്പിക്കും.
2009, മാർച്ച് 18, ബുധനാഴ്‌ച
വര്‍ഗ്ഗീയകാളകൂടവുമായി വരുണ്‍ ഗാന്ധി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
'ഗാന്ധി'യെന്ന പേര് കൂടെയുണ്ടായത് ഗാന്ധിയനാവില്ലല്ലോ.. പിന്നെ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ സ്വഭാവം അനുസരിച്ച് മനസ്സിലിരിപ്പ് ഇതുപോലെ പുറത്തുവരുന്നതും സ്വാഭാവികം..ഇത് പയ്യണ്റ്റെ മാത്രം അഭിപ്രായവുമല്ലല്ലോ.. തൊഗാഡിയയും അദ്വാനിയും ആഗ്രഹിക്കുന്നതും ഇത് തന്നെ അല്ലേ... പഠിച്ചതേ പാടൂ...
മറുപടിഇല്ലാതാക്കൂhttp://ele2009.blogspot.com/
മറുപടിഇല്ലാതാക്കൂമൃഗസ്നേഹതീവ്രവാദവുമായി ഊരുചുറ്റുന്ന അമ്മ മേനകാ ഗാന്ധി ഇനിയെങ്കിലും പേര്‍ഷ്യന്‍ മുസല്‍മാന്റെ രക്തം സിരകളിലൊഴുകുന്ന വരുണ്‍ ഗാന്ധി എന്ന തന്റെ അമൂല്‍ ബേബിയെ കുടുംബത്തിന്റെയും രാഷ്ട്ര പൈതൃകത്തിന്റെയും ചരിത്രം പഠിപ്പിക്കേണ്ടിയിരിക്കുന്നു.
മറുപടിഇല്ലാതാക്കൂ