2009, മാർച്ച് 19, വ്യാഴാഴ്‌ച

സിന്ധു ജോയിയുടെ വ്യാജ ഓര്‍ക്കുട്ട് പ്രൊഫൈല്‍ : ഞരമ്പു രോഗികളായ രണ്ട് അധ്യാപകര്‍ പിടിയില്‍!



എസ്.എഫ് ഐ നേതാവും 2009 ഇലക്ഷനിലെ എറണാകുളം ലോക് സഭാമണ്ഡലം സ്ഥാനാര്‍ത്ഥിയുമായ സിന്ധു ജോയിയുടെ വ്യാജ ഓര്‍ക്കുട്ട് പ്രൊഫൈല്‍ സൃഷ്ടിച്ച് അവരെ വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ച രണ്ട് അധ്യാപകരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം തൈക്കാട് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് സ്റ്റഡീസ് ലെക്ചറര്‍ പ്രശോഭ് കുമാറിനെയും മുന്‍ ജീവനക്കാരന്‍ അശോക് കുമാറിനെയുമാണ് മ്യൂസിയം പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തത്. ഇവരുപയോഗിച്ച സിസ്റ്റത്തിന്റെ ഹാര്‍ഡ് ഡിസ്ക് സീ-ഡാക്കില്‍ പരിശോധന നടത്തിവരുന്നു. ഇരുവരും ക്ഉറ്റം സമ്മതിച്ചു. സിന്ധു ജോയിയുടെ പരാതി പോയ ഉടനെ തന്നെ ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ച വ്യാജ പ്രൊഫൈലുകള്‍ ഡിലീറ്റ് ചെയ്തിരുന്നുവെന്നും ഇവര്‍ സമ്മതിച്ചു.
 

3 അഭിപ്രായങ്ങൾ:

  1. ഇങ്ങനെ ഇവരുടേതെന്ന് പറയുന്ന ഒരു ബ്ലോഗും കാണുന്നു. ഇത് അവരുടേ തന്നെയാണോ?

    http://sindhujoychakkungal.blogspot.com/

    മറുപടിഇല്ലാതാക്കൂ
  2. ആശയപരമായി നേരിടാന്‍ കഴിയാത്തപ്പോള്‍ ഇതൊക്കെയല്ലേ നടക്കൂ.

    മറുപടിഇല്ലാതാക്കൂ