2009, മാർച്ച് 26, വ്യാഴാഴ്‌ച

ബിഷപ്പ് സൂസ പാക്യത്തിന് തോമസ് ഐസക്കിന്റെ തുറന്ന കത്ത്

ടി.എം. തോമസ് ഐസക്
ധനകാര്യ മന്ത്രി 

 
കേരളത്തിലെ മെത്രാന്മാരില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം പലതുകൊണ്ടും വ്യത്യസ്തനാണ്. അദ്ദേഹം ജനിച്ചത് മത്സ്യത്തൊഴിലാളി കുടുംബത്തിലാണ്. സഭാ ഭരണത്തില്‍ മുക്കുവരായ അല്‍മായര്‍ക്ക് അദ്ദേ ഹം അനുവദിച്ച മുമ്പില്ലാത്ത നിയന്ത്രണം ചരിത്ര പ്രധാനമാണ്. തിരുവനന്തപുരം രൂപതയുടെ തീരദേശ ഗ്രാമങ്ങളില്‍ ഒരു പതിറ്റാണ്ടിലേറെയായി കള്ളച്ചാരായം വാറ്റ് നടക്കുന്നില്ല എന്നതും പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ വാറ്റുചാരായത്തിനടിപ്പെട്ട് ജീവിതം നശിപ്പിക്കുന്നില്ല എന്നതും മെത്രാന്റെ വ്യക്തിപരമായ നേട്ടമാണെന്ന് വിശേഷിപ്പിച്ചാല്‍ അതിശയോക്തിയാവില്ല. തിരുവനന്തപുരം രൂപതയ്ക്ക് കീഴിലുള്ള വിവാഹങ്ങളില്‍ സ്ത്രീധനം ഇല്ലാതാക്കാനും പള്ളിപ്പെരുന്നാളുകളില്‍ ധൂര്‍ത്ത് ഇല്ലാതാക്കാനും അദ്ദേഹം നടത്തുന്ന പരിശ്രമങ്ങള്‍ വിജയപഥത്തിലാണെന്നും എനിക്കറിയാം.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ സഭാവിശ്വാസികള്‍ മനസ്സാക്ഷിക്കനുസരിച്ച് വോട്ടു ചെയ്യണമെന്ന് ബിഷപ്പ് ആഹ്വാനം ചെയ്തതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. തികച്ചും ശരിയായ നിലപാടാണത്. വിശ്വാസികള്‍ ഏത് രാഷ്ട്രീയകക്ഷിക്ക് വോട്ട് ചെയ്യണമെന്ന് സഭ നിര്‍ദ്ദേശിക്കുന്നത് മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും സങ്കല്പങ്ങള്‍ക്കെതിരാണ്. ദൈവത്തിനുള്ളത് ദൈവത്തിനും. സീസറിനുള്ളത് സീസറിനും എന്നു പഠിപ്പിച്ച യേശുവിന്റെ നിര്‍ദ്ദേശത്തിനുമെതിരാണത്. സീറോ മലബാര്‍ സഭയിലെ കര്‍ദ്ദിനാളായ വര്‍ക്കി വിതയത്തില്‍ പിതാവും സഭകളല്ല സ്ഥാനാര്‍ത്ഥിയെയും സഭാംഗങ്ങളുടെ വോട്ടിനെയും നിശ്ചിയിക്കേണ്ടത് എന്നു പറഞ്ഞതും സ്വാഗതാര്‍ഹമാണ്. പക്ഷേ, ഒറീസയില്‍ ബിജു ജനതാദളുമായി സി.പി.എം ധാരണ ഉണ്ടാക്കിയതിനെ അങ്ങു വിമര്‍ശിച്ചതായി ഇന്ത്യന്‍ കാത്തലിക് എന്ന വെബ്സൈറ്റ് പറയുന്നു. അങ്ങ് ഇങ്ങനെ പറഞ്ഞതായി മലയാള പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

"ഈ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് ഒരു പ്രധാന ചര്‍ച്ചാ വിഷയമായിരിക്കും. ഒറീസയിലുണ്ടായ സംഭവങ്ങളില്‍ ഇന്ത്യയിലെങ്ങുമുള്ള ക്രിസ്ത്യാനികള്‍ ഖിന്നരാണ്. ബി.ജെ.ഡിയെപ്പോലൊരു പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതിന് മാര്‍ക്സിസ്റ്റുകാര്‍ മറുപടി പറയണം." അങ്ങ് ഇങ്ങനെ പറഞ്ഞു എന്നാണ് ഇന്ത്യന്‍ കാത്തലിക് പറയുന്നത്. അങ്ങയുടെ പ്രസ്താവന ശരിയായി തന്നെയാണോ അവര്‍ ഉദ്ധരിച്ചിരിക്കുന്നതെന്ന് എനിക്ക് സംശയമുണ്ട്. അങ്ങനെയാണെങ്കില്‍, അങ്ങയുടേത് ശരിയായ രാഷ്ട്രീയ നിരീക്ഷണമല്ല എന്നുപറയുന്നതില്‍ എനിക്ക് ഖേദമുണ്ട്.

കഴിഞ്ഞ പതിനൊന്നുവര്‍ഷം ബി.ജെ.പിയുമായി സഖ്യത്തിലായിരുന്ന കക്ഷിയാണ് ബി.ജെ.ഡി. ഇന്ത്യയിലെ ഒട്ടുമിക്ക പ്രാദേശിക പാര്‍ട്ടികളും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ബി.ജെ.പിയുമായി ബാന്ധവത്തിനു പോയിട്ടുണ്ട്. ഇന്ത്യയില്‍ ഹിന്ദു വര്‍ഗീയതയുടെ ഭീഷണിയും മതന്യൂനപക്ഷ പീഡനവും അതുകാരണം ശക്തിപ്പെട്ടിട്ടുമുണ്ട്. പക്ഷേ, ഈ കക്ഷികളെ ബി.ജെ.പി മുന്നണിയില്‍ നിന്ന് അടര്‍ത്തി എടുത്ത് വര്‍ഗീയവാദികളെ ഒറ്റപ്പെടുത്തുക എന്നതല്ലേ ശരിയായ രാഷ്ട്രീയം? അടിസ്ഥാനപരമായി മതേതരവാദികളാണ് ബിജു ജനതാദള്‍ അടക്കമുള്ള പ്രാദേശിക പാര്‍ട്ടികള്‍. താ ത്കാ ലിക അധികാര ലാഭത്തിനുവേണ്ടിയാണവര്‍ വര്‍ഗീയ വാദികളുമായി കൂടുന്നത്. അവരെ ആ കൂട്ടുകെട്ടില്‍ നിന്ന് അകറ്റി നിറുത്തുകയാണ് ഇടതുപക്ഷത്തിന്റെ കടമ.
മലയാളിയായ ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ ചീനാത്ത് നടത്തിയ പ്രസ്താവന അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ. അദ്ദേഹം ഇങ്ങനെ പറഞ്ഞു: "ഒറീസയില്‍ ബിജു ജനതാദള്‍ ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചത് സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്ത് മതനിരപേക്ഷ സര്‍ക്കാര്‍ നിലവില്‍ വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം." കേരളത്തില്‍ അഭയം തേടിയ 52 കുടുംബങ്ങളെ വിരുന്നുകാരെപ്പോലെ സ്വീകരിച്ച കേരള സര്‍ക്കാരിന്റെ നടപടി അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിന്റെ ഫലമായി ലത്തീന്‍ കത്തോലിക്കാ കുടുംബങ്ങളിലെയും മറ്റു പിന്നാക്ക സമുദായങ്ങളിലെ കുട്ടികള്‍ക്കുണ്ടായിട്ടുള്ള നേട്ടങ്ങള്‍ ആര്‍ക്കെങ്കിലും തമസ്കരിക്കാനാകുമോ?
ലത്തീന്‍ കത്തോലിക്കര്‍ക്കുള്ള സംവരണം ഒരു ശതമാനമായി ഉയര്‍ത്തിയത് ഇടതുപക്ഷ സര്‍ക്കാരാണ്. ഈ സംവരണം സ്വാശ്രയ കോളേജുകളില്‍ നിര്‍ബന്ധമാക്കിയതിനെത്തുടര്‍ന്ന് 281 ലത്തീ ന്‍ കത്തോലിക്ക കുട്ടികള്‍ക്ക് എന്‍ജിനിയറിംഗ് വിഷയങ്ങളിലും 85 പേര്‍ക്ക് മെഡിക്കല്‍ വിഷയങ്ങളിലും ബിരുദ പഠനത്തിന് പ്രവേശനം ലഭിക്കുകയുണ്ടായി. 2008-ലെ മാത്രം കണക്കാണിത്. ഇന്നിപ്പോള്‍ അപ്രകാരം മെരിറ്റ് ക്വോട്ടയില്‍ പ്രവേശനം ലഭിക്കുന്ന മുഴുവന്‍ മത്സ്യത്തൊഴിലാളി കുട്ടികളുടെയും ട്യൂഷന്‍ ഫീ പട്ടികജാതിക്കാര്‍ക്കെന്നപോലെ സര്‍ക്കാര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

ആദിവാസികള്‍ കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹം മത്സ്യത്തൊഴിലാളികളാണ് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ അവരുടെ ഉന്നമനത്തിനായി മുമ്പൊരുകാലത്തും ഇല്ലാത്തവിധത്തിലുള്ള വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. അതുപോലെതന്നെ 2 രൂപയ്ക്ക് റേഷനരി നല്‍കുന്ന പദ്ധതിയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കൊപ്പം മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തി. കയറ്റുമതിക്കാരുടെ അംശദായം ഇല്ലാതിരുന്നിട്ടും ക്ഷേമനിധി ആനുകൂല്യങ്ങള്‍ ഗണ്യമായി ഉയര്‍ത്തി, കുടിശ്ശിക തീര്‍ത്തു. ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ വിപുലീകരിച്ചു. എല്ലാ മത്സ്യത്തൊഴിലാളികള്‍ക്കും രണ്ടുവര്‍ഷത്തിനുള്ളില്‍ വീട്, എല്ലാ വീട്ടിലും വൈദ്യുതിയും വെള്ളവും ഉറപ്പുവരുത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

മുകളില്‍ പറഞ്ഞതാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ റെക്കാഡ്. ഇതിനെ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പില്‍ പൌരന്മാര്‍ വോട്ടു ചെയ്യേണ്ടത്. ഈ പ്രശ്നങ്ങള്‍ക്കുപകരം സ്ഥാനാര്‍ത്ഥികളുടെയും പാര്‍ട്ടികളുടെയും മതവിശ്വാസത്തെ അടിസ്ഥാനമാക്കി വോട്ടു ചെയ്യണമെ ന്ന് ചില മതമേലദ്ധ്യക്ഷന്മാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാട് യഥാ ര്‍ത്ഥ ക്രിസ്തീയ ദൌത്യത്തിനോ പൌരധര്‍മ്മത്തിനോ യോജിച്ചതല്ല.
--------------------------------------------------------------------------------------------
ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ ചീനാത്ത് പറഞ്ഞത് :

“ഒറീസയില്‍ ബിജുജനതാദള്‍ ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചത് സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്ത് മതനിരപേക്ഷ സര്‍ക്കാര്‍ നിലവില്‍ വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.കലാപത്തില്‍ നിഷ്കാസിതരായി  കേരളത്തില്‍ എത്തിയ 52 പേരെ വിരുന്നുകാരായി സ്വീകരിച്ച കേരളസര്‍ക്കാര്‍ നടപടി അഭിമാനത്തിനു വകനല്‍കുന്നു”

75 അഭിപ്രായങ്ങൾ:

  1. ഹഹഹ! ഒന്നും പറയാന്‍ പറ്റൂല്ല. ക്ലോണിങ്ങ് വഴി നമ്മള്‍ ആട്ടില്‍ നിന്നാ‍ണു് മറ്റൊരു ആട്ടിങ്കുട്ടിയെ ഉണ്ടാകിയതു, പക്ഷെ സഗാക്കന്മാരു വിസ്തരിച്ചു വിസ്തരിച്ചു അവരു ആടില്‍ നിന്നു പട്ടിയും ആനയും വരെ ഉണ്ടാക്കും. കണ്ട് പഠിക്ക് കോണ്‍‌ഗ്രസ്സേ ഇത്രയും നാളും നിങ്ങള്‍ വര്‍ഗ്ഗീയ കൂട്ടുകെട്ട് നടത്തിയിട്ട് ഇതുപോലെ ഒരു റീസണിങ്ങ് കൊണ്ട് വരാന്‍ കഴിഞ്ഞാ‍? കണ്ട് പടി!

    മറുപടിഇല്ലാതാക്കൂ
  2. ആർ.എസ്.എസ്, ശിവസേന, ശ്രീറാം സേന, എന്നിങ്ങനെ ബി.ജെ.പിയുമായി ബാന്ധവത്തിലുള്ള പല പ്രാദേശിക പാർട്ടികൾ വേറെയുമുണ്ട് സഖാവേ? അങ്ങു പഠിച്ച ഇക്കോണോമിക്സ് വഴി നമുക്ക് ഇവരെയൊന്ന് അടർത്തിയെടുത്താലോ ;-)

    മറുപടിഇല്ലാതാക്കൂ
  3. ശിവസേനയെ എന്തായാലും അടർത്തിയെടുക്കണം എന്നാണ് എന്റെ അപേക്ഷ. അങ്ങയുടെ പാർട്ടി ബീഹാറികൾക്ക് ഇത്ര നല്ല സേവനം ചെയ്യുന്നതല്ലേ, പാവം അവർക്ക് ബോംബെയിലും കുറച്ച് സേവനം ആവശ്യമുണ്ട്. അതുകൊണ്ട് ഇക്കാര്യം മറക്കരുത് പ്ലീസ്.

    താങ്ക്സ്.

    മറുപടിഇല്ലാതാക്കൂ
  4. യേസ് യേസ്! ശ്രീ രാം സേനയെ അടര്‍ത്തിയെടുക്കണം. അവസാനം ബിജെപിയെ അങ്ങിനെ പട്ടിണിക്കിട്ട് വെറും എല്ലും തോലുമാക്കണം. ഹൊ! എന്താ പുത്തി.

    മറുപടിഇല്ലാതാക്കൂ
  5. വിശുദ്ധ ബൂലോഗ പ്രണയജോടികൾ അഥവാ കമ്മ്യൂണിസ്റ്റ് വിരുദ്ധ കപ്പിൾ രംഗത്ത് ഇറങ്ങിയല്ലൊ. സി പി എംനെ തോൽ‌പ്പിക്കാന്,രണ്ട് പേരും ഒരുമിച്ച് കേരളത്തിൽ എത്തിയിട്ടുണ്ടെന്നാണ് ഒടുവിൽ കിട്ടിയ വാർത്ത. ഒരാൾ പാലക്കാട് മണ്ഡലത്തിലെ സി പി എം വിരുദ്ധരുടെ എഴുത്ത് തൊഴിലാളിയായും മറ്റേ ആൾ കോട്ടയം എറണാകുളം,ചാലക്കുടി,ആലപ്പുഴ മണ്ഡലങ്ങളിൽ കോൺഗ്രസ്സിനു വേണ്ടി വിടുപണി ചെയ്യാനും ധാരണ ഉണ്ടാക്കിയതായും അറിഞ്ഞു. ഹോ..ഇനി മാർക്സിസ്റ്റുപാർട്ടിയുടെ കാര്യമ്ം കട്ട പൊഹ തന്നെ

    മറുപടിഇല്ലാതാക്കൂ
  6. ഒന്നേ നാല്‍പത്തിയേഴിന് ക്ലോണിംഗ് ക്ലാസുമായി ഇഞ്ചിപ്പെണ്ണിറങ്ങി.. ഒന്നേ നാല്‍പത്തിയെട്ടിന് ആളെ അടര്‍ത്തിയെടുക്കുന്ന ഇക്കണോമിക്സുമായി നീട്ടിയത്തു രാജാവും...

    ശിവസേനയെ ബിജെപിയില്‍ നിന്ന് അടര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യം ഒന്നേ അമ്പത്തിരണ്ടിന് രാജകുമാരന്‍ തമാശിച്ചു. ഒന്നേ അമ്പത്തി മൂന്നിന് യെസു മൂളാന്‍ രാജകുമാരന്റെ പ്രേയസി തല കാണിച്ചു. എന്നാ ഒരു ഒത്തൊരുമൈ..

    രണ്ടും കൂടി ഒലിപ്പിച്ചാല്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടീടെ കാര്യം ഊമ്പലും കഞ്ഞിയും ആകുമേ തോമസ് ഐസക്കേ........

    മറുപടിഇല്ലാതാക്കൂ
  7. ആഹാഹാ! നീട്ടിയത്തേമാന്‍ ഒരിടത്ത് പോയി ബി.ജെ.പിയെ തോല്പിക്കണം എന്നു ഘോരഘോര 'തിരുത്ത്' പോസ്റ്റുകളിടും. ഭാജപ്പായ്ക്ക് കേരളത്തില്‍ പത്തോട്ടേ ഉള്ളൂന്നറിയാവുന്നതുകൊണ്ട് പൊളിറ്റിക്കലീ കറക്റ്റ് കളിക്കേം ചെയ്യാം, മതേതരസാഹിത്യബൗദ്ധികനായകനാവേം ചെയ്യാം. എന്തൊരു ബുദ്ധി !

    ബാക്കിയുള്ളിടത്തൊക്കെ ഓടിനടന്ന് ഈഴവത്തിയുടെ ചാളമണം, സഖാക്കളുടെ ചൂര് അങ്ങനെയങ്ങനെ എന്തെല്ലാം കസര്‍ത്തുകള്‍.

    ഇഷ്ടബ്ലോഗിണിക്കാണെങ്കില്‍ 'ചരിത്രബോധം' കൂടിക്കൂടി ഇപ്പോള്‍ എവിടെപ്പോയാലും ഇളിഞ്ഞ ചിരിയാണ്. രാജേട്ടന്‍ ആശയം പറയും ഇഞ്ച്യേച്ചി അത് കാര്‍ട്ടൂണാക്കി വരച്ചു ബ്ലോഗിലിടും എന്നിട്ട് അവനവന്‍ തന്നെ വന്നിരുന്ന് ആഹാ ഊഹാ ആഹോയ് പറഞ്ഞ് ആര്‍മ്മാദം !

    മറുപടിഇല്ലാതാക്കൂ
  8. ഇഞ്ചിയേ,

    ഒറീസയില്‍ ബിജെപിക്കാരാല്‍ ആക്രമിക്കപ്പെട്ട കൃസ്ത്യാനികള്‍ക്കു് പ്രാര്‍ത്ഥിക്കാന്‍ സ്വന്തം പാര്‍ട്ടി ഓഫീസ് തുറന്നുകൊടുത്ത ഒരു പാര്‍ട്ടിയേ ഈ ഇന്ത്യാമഹാരാജ്യത്തുള്ളൂ. അവിടെ നിന്നു് ആട്ടിപ്പായിച്ച ആദിവാസി കുടുംബങ്ങളെ ഇരുകൈയുംനീട്ടി സ്വീകരിച്ച ഒരു സംസ്ഥാനമേ ഇന്നാട്ടിലുള്ളൂ. അറഞ്ഞു ചിരിക്കുമ്പോള്‍ അതുകൂടി ഓര്‍ക്കണേ...

    മറുപടിഇല്ലാതാക്കൂ
  9. രാജ്,

    സംഘ്പരിവാര്‍ സംഘടനകളെയും സാധാരണ രാഷ്ട്രീയ പാര്‍ട്ടികളേയും തിരിച്ചറിയാന്‍ ഫുള്‍ ബ്രൈറ്റ് സ്കോളര്‍ഷിപ്പൊന്നും ആവശ്യമില്ല. ഉവ്വോ?

    മറുപടിഇല്ലാതാക്കൂ
  10. എതൊരു സൌകര്യം. പോസ്റ്റ് വായിക്കണ്ട, മനസ്സിലാക്കണ്ട. സ്വന്തം മനസ്സില്‍ സൂക്ഷിച്ചു വെച്ചിട്ടുള്ള സ്റ്റാന്‍ഡാര്‍ഡ് “ഇടതുപക്ഷ ആക്കി“ വാചകങ്ങള്‍ മാറ്റിയും മറിച്ചും ഏത് ഇടത്പക്ഷാനുകൂല പോസ്റ്റിലും വന്ന് ചര്‍ദ്ദിച്ചിട്ട് പോകുക. സുഖം സുഖകരം സുഖതമം,

    മറുപടിഇല്ലാതാക്കൂ
  11. ഇഞ്ചിപ്പെണ്ണും രാജും പരസ്യമായി അവതരിപ്പിക്കാറുള്ള പ്രതിലോമരാഷ്ട്രീയ നിലപാടുകളോട്‌ അങ്ങേയറ്റത്തെ എതിർപ്പുണ്ട്‌.
    വ്യക്തിപരമായും മമതയിലല്ല...(പണ്ട്‌ ഭള്ളു പറയുകയും ചെയ്തിട്ടുണ്ട്‌)
    എങ്കിലും പറയട്ടെ മാനവീയം, ജനശക്തി എന്നീ പേരുകളിൽ ഇവിടെയിട്ട കമന്റുകൾ, നാട്ടുമലയാളത്തിൽ പറഞ്ഞാൽ, ചെറ്റത്തരമാണ്‌.

    പ്രതിലോമരാഷ്ട്രീയത്തെ എതിർക്കേണ്ടത്‌ സെബിൻ ചെയ്തതുപോലെ ആശയങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ്‌. ഇതുപോലുള്ള പ്രതികരണങ്ങൾ നാണക്കേടാണ്‌.

    പിന്നെ അവർ ചെയ്യാറുള്ള നിരുത്തരവാദപരമായ കമന്റുകൾ-ആയിരം കുടത്തിന്റെ വായ്‌ മൂടിക്കെട്ടാം...പക്ഷെ

    മറുപടിഇല്ലാതാക്കൂ
  12. കേരളീയസമൂഹത്തില്‍ നിര്‍‌ണ്ണായകവും പോസിറ്റീവുമായ സ്വാധീനം ചെലുത്തിയ ഒരു ബഹുജനപ്രസ്ഥാനത്തിന്റെ അറിയപ്പെടുന്ന പ്രവര്‍‌ത്തകനും സംസ്ഥാനമന്ത്രിയുമായ ഒരു വ്യക്തി സഭ്യവും വിനയമുള്ളതുമായ ഭാഷയില്‍ (അദ്ദേഹത്തിന്റേതായ രീതിയില്‍ യുക്തിഭദ്രവുമായി) ഒരു പുരോഹിതനെ അഭിസംബോധന ചെയ്തെഴുതിയ ഒരു ലേഖനത്തോടും അതിലെ ആശയത്തോടും യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാല്‍ ഉപരിപ്ലവവും വികലയുക്തിയുടെ പോലും ബലമില്ലാത്തതുമായ ബാലിശമായ പുച്ഛവും പരിഹാസവും ചൊരിഞ്ഞു പ്രതികരിക്കാമെന്നു തീരുമാനിക്കുന്നവര്‍ അതിലും കടുത്ത പുച്ഛപരിഹാസവര്‍‌ഷം തിരിച്ചൂം പ്രതീ‍ക്ഷിക്കേണ്ടി വരും. ആ നിലയ്ക്ക് ഇവിടെ ഇഞ്ചിയും രാജുമിട്ട കമന്റുകള്‍‌ ഏതളവിലുള്ള പരിഹാസവും ക്ഷണിച്ചു വരുത്തിയാലും അത്ഭുതമില്ല. പക്ഷേ ഇവിടെ മാനവീയവും ജനശക്തിയുമിട്ട കമന്റുകള്‍ പരിഹാസമല്ല, ശുദ്ധപോക്രിത്തരമാണ്. ആ പോക്രിത്തരത്തിനോട് കടുത്ത പ്രതിഷേധമുണ്ട്. തെറിയ്ക്കുത്തരം മുറിപ്പത്തലാകാം. തുരുമ്പിച്ച വെട്ടുകത്തിയാകാന്‍ പാടില്ല. ആ കമന്റുകള്‍ കണ്ടിട്ട് ഇഞ്ചിയുടേയും രാജിന്റെയും കുതന്ത്രം വിജയിച്ചുവെന്നു പറയാനാണ് തോന്നുന്നത്.

    മറുപടിഇല്ലാതാക്കൂ
  13. പരാജിതൻ പലയിടത്തായി വായിച്ച കാര്യങ്ങൾക്കു പൊതുവായി മറുപടി എഴുതുകയാണ്. മാരീചന്റെ പോസ്റ്റ്, ഇഞ്ചിയുടെ പോസ്റ്റ്, എന്റെ തന്നെ പോസ്റ്റ്, ഇവിടം അങ്ങനെ മറ്റു ചിലയിടങ്ങളും.

    കോൺഗ്രസ്സ് ഉൾപ്പെടെയുള്ള എല്ലാ പാർട്ടികളും മത/വർഗ്ഗീയവാദികളെ വോട്ടാക്കിമാറ്റാൻ നോക്കിയിട്ടുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത ഇങ്ക്വിലാബെന്താണ് മദനിയുടെ സി.പി.എം ബന്ധത്തിൽ എന്നു ലഘൂകരിക്കുവാന്‍ ശ്രമിക്കുകയാണ്‌ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന സി.പി.എം. അത്തരം എളുപ്പ പണികളില്‍ സി.പി.എം പൊക്കി മുതുകത്തു വയ്ക്കുന്ന വേതാളം അടങ്ങിയിരിക്കുകയില്ല. പുതിയ ഭൂപരിധികളാല്‍ രാഷ്ട്രീയ വാക്യങ്ങള്‍ തിരുത്തപ്പെട്ടിരിക്കുന്ന പൊന്നാനിമണ്ഡലത്തിൽ മലപ്പുറം എന്ന ഒറ്റവാക്ക് മദനി എത്രപ്രാവശ്യം ആവർത്തിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ പ്രസംഗത്തിൽ? മലപ്പുറത്തിനേയും അതിലെ ജനങ്ങളേയും പ്രത്യേകം ഒരു വിഭാഗക്കാരായി ചിത്രീകരിക്കുവാനും സദ്ദാമിനേയും ബുഷിനെ ചെരിപ്പെറിഞ്ഞവനേയും ഉൾപ്പെടെ സകലരേയും മലപ്പുറം ജില്ലക്കാരുടെ സ്വന്തം ആൾക്കാരാണെന്ന് വരുത്തിതീർക്കാനും എന്തിനാണ് ഇത്ര വ്യഗ്രത? ഇക്കാര്യത്തിൽ മദനിയേക്കാള്‍ വ്യഗ്രത സി.പി.എമ്മിനാണെന്നു തോന്നുന്നു. കൃത്യമായി വർഗ്ഗീയം പറഞ്ഞു വോട്ടാക്കിമാറ്റുന്നതിലാണ് ഇന്നത്തെ സഖാക്കന്മാരുടെ കോർപ്പറേറ്റ് അധികാരരാഷ്ട്രീയത്തിനു താല്പര്യം. അതുകൊണ്ടു തന്നെ പൊതുവേദിയിൽ ചുവപ്പു പുതപ്പിച്ചു അരിവാൾ ചുറ്റികയുടെ ബാനറിനരികെ നിർത്തിയാൽ മദനി പുനർജനിച്ചെന്നു കരുതുവാന്‍ എളുപ്പമല്ല. ഗുജറാത്തിൽ മോഡി ഉൾപ്പെടെയുള്ളവർ നടത്തിയ അനീതികൾക്ക് വികസനത്തിന്റെ ന്യായം പറയുമ്പോൾ എതിർക്കുവാൻ കാണിക്കുന്ന വിവേകമൊന്നും മദനിയുടെ കാര്യത്തിൽ കാണിക്കുവാൻ കഴിയുന്നില്ല പാര്‍ട്ടിക്കും അണികള്‍ക്കും.

    മലപ്പുറത്തെ പാവപ്പെട്ട ഒരു മുസൽ‌മാനും ഇറാഖ് അധിനിവേശത്തിന്റെ ഇരയായിരുന്നിട്ടില്ല (വിശാലമായ അര്‍ത്ഥത്തില്‍ എല്ലാവരും അധിനിവേശങ്ങളുടെ ഇരകളാണെന്നു മറക്കുന്നില്ല). വ്യക്തമായ വംശീയ വിരോധം പ്രകടിപ്പിച്ചിരുന്ന സദ്ദാംഹുസൈൻ എന്ന ഏകാധിപതിയോട് അമേരിക്ക ചെയ്ത ക്രൂരത ഒരു ഇസ്ലാമിക പ്രശ്നം മാത്രമായി അവതരിപ്പിക്കുന്ന പ്രസംഗങ്ങൾ മലപ്പുറംകാരന്റെ പട്ടിണിയേയോ സാമൂഹിക അവസ്ഥയേയോ മാറ്റുവാന്‍ എന്തു ചെയ്യുമെന്നാവണം പിണറായി ഉള്‍പ്പെടെ മദനിയോടൊപ്പം വേദി പങ്കിട്ട ഇടതു നേതാക്കള്‍ കരുതിയിരിക്കുക? ഇസ്ലാമിന്റെ ബിംബങ്ങൾ (മലപ്പുറവും അങ്ങനെയൊരു ബിംബമാണെന്ന് മദനി തെളിയിച്ചു) ആവർത്തിച്ചു പറഞ്ഞു “ത്രില്ലടിപ്പിച്ചു” വോട്ടു നേടുന്നതാവരുത് സി.പി.എം പോലെ ഒരു പാർട്ടിയുടെ വഴി. കഴിവുണ്ടാവുമ്പോൾ മാത്രം ചെയ്താൽ മതിയെന്നു പ്രവാചകൻ പറഞ്ഞ ഹജ്ജിനു വേണ്ടി സബ്‌സിഡൈസ് ചെയ്ത കഴിവുണ്ടാക്കൽ അല്ല സാധാരണക്കാരിൽ സാധാരണക്കാരനായ മുസൽമാന്റെ ആവശ്യങ്ങൾ. ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും അവകാശപ്പെട്ട സ്വതന്ത്ര്യ വിദ്യഭ്യാസം ഈ മുസൽ‌മാന്റെ പെൺകുട്ടിയും അർഹിക്കുന്നുണ്ട്. പഠിപ്പില്ലാതെ കെട്ടിച്ചയച്ചു കഴിയുമ്പോഴുന്ന ദുരിതങ്ങളിൽ നിന്നു രക്ഷപ്പെടാൻ ബുഷിനെ ഷൂ എറിഞ്ഞ മുസൽ‌മാന്റെ ചിത്രം ഇവരെ ആരെയും സഹായിക്കുകയില്ല. അവഗണിക്കപ്പെട്ട സമൂഹത്തിൽ നിന്നാണ് തീവ്രവാദികൾ ഉണ്ടാവുന്നത്, മദനിയെ കൂടെച്ചേർക്കുന്നതിനുള്ള ന്യായീകരണവും അങ്ങനെയാണല്ലോ. എന്നാൽ ഇന്ത്യൻ മുസ്ലീ‍ം നേരിടുന്ന അവഗണനയുടെ ദൃഷ്ടാന്തങ്ങൾ ഗുജറാത്തിൽ അവൻ ഒറ്റപ്പെട്ടു പോകുന്നതും, അവന്റെ തെരുവുകൾ ഗ്രാമങ്ങളിൽ നിന്നു അടഞ്ഞു കിടക്കുന്നതും, അവന്റെ പെൺ‌മക്കൾ മൈസൂർ കല്യാണത്തിൽ ഒഴിപ്പിക്കപ്പെടുന്നതും മറ്റുമാണ്. ഇന്ത്യ-ഇസ്രയേൽ ബന്ധവും അമേരിക്കൻ അധിനിവേശവും മറ്റുമല്ല.

    മതാധിപരുടെ കർക്കശങ്ങളായ ഇടപെടൽ മൂലം പൊതു സമൂഹത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കുവാൻ കഴിയാത്ത സമൂഹമാണ് ഇന്ത്യൻ മുസൽ‌മാന്റെ. സ്വതന്ത്ര്യമായി ചിന്തിക്കുവാനും പഠിക്കുവാനും പണിയെടുക്കുവാനുമാണ് ഇന്ത്യ അവനു അവസരം ഉണ്ടാക്കിക്കൊടുക്കേണ്ടത്. ബാലറ്റ് പെട്ടിയിലെ വോട്ടുകളുടെ കണക്ക് മതനേതാക്കൾ തീരുമാനിക്കുമ്പോൾ ഒരു ഇന്ത്യൻ പൗരന്റെ അവകാശങ്ങളേക്കാൾ മതത്തിനു കീഴ്പ്പെട്ടു എന്നും അധഃകൃതമായിത്തന്നെ കഴിയുവാൻ ഒത്താശ ചെയ്യുന്നതാവരുത് ഇന്ത്യൻ രാഷ്ട്രീയം. രാഷ്ട്രീയം ഇന്ത്യൻ ജനതയെ ലിബറേറ്റ് ചെയ്യേണ്ടതുണ്ടെങ്കിൽ അതു മതത്തിൽ നിന്നായിരിക്കണം. ഇസ്രയേലും ബുഷും കോൺഗ്രസ്സിന്റെ അമേരിക്കൻ സ്നേഹവുമെല്ലാം അധിനിവേശത്തെ ചെറുക്കുന്ന ഒരു ഇന്ത്യക്കാരനിലുപരി മലപ്പുറത്തെ മുസ്ലീമിനെ എന്തിനു ഭയപ്പെടുത്തണം? അവർ ഭയക്കേണ്ടത് അവരെ തളച്ചിടുന്ന മതനേതൃത്വത്തെയാണ്, അവരുടെ ചോര ചിന്തിക്കുവാൻ കൊതിക്കുന്ന മദനിമാരെയാണ്‌. ഇബ്രുവിനെ പോലുള്ളവരുടെ ചോദ്യങ്ങളെ പലയിടത്തും തന്ത്രപൂർവ്വം അവഗണിക്കുമ്പോൾ പരിഹസിക്കേണ്ടി വരും, അതിൽ വികലയുക്തി കാണുന്നുണ്ടെങ്കിൽ അതേ വികലയുക്തി പാർട്ടി പൊലിപ്പിക്കുന്ന ബുദ്ധിജീവികളിലും കാണാനാവുന്നുണ്ട്. ക്ഷമിക്കുക.

    മറുപടിഇല്ലാതാക്കൂ
  14. രാജേ,
    കമന്റില്‍ പറയുന്ന കാര്യങ്ങളൊക്കെ ചര്‍‌ച്ച ചെയ്യാവുന്നതു തന്നെ. ഒരു പ്രശ്നവുമില്ല. പക്ഷേ ഇവിടത്തെ പ്രശ്നം, ഈ പോസ്റ്റിലേത്, അതാണോ എന്നാണ് എന്റെ ചോദ്യം. തോമസ് ഐസക്ക് ബിഷപ്പിനെ അഭിസംബോധന ചെയ്ത് എഴുതിയിരിക്കുന്ന ഭാഷയ്ക്കും രീതിയ്ക്കും ലോജിക്കിനും ഒരംശമെങ്കിലും പ്രതിപക്ഷബഹുമാനം കൊടുത്താണോ ഇഞ്ചിയും രാജും കമന്റിട്ടത്? ‘ഓ പിന്നേ ഞങ്ങളിതൊക്കെ കുറേ കണ്ടതാ’ എന്ന ലൈനിലുള്ള ഒരു മാതിരി അലമ്പു‌കളിയല്ലേ നിങ്ങളിവിടെ കളിച്ചത്?
    “പശു കുത്തുന്നൂ, എന്നാല്‍ പാലീമ്പും പൈക്കുട്ടനോ
    ചുര മാന്തി നേര്‍‌ക്കുന്നൂ ചുവപ്പു കാണും ദിക്കില്‍”
    എന്നു (സിപിയെം കാരനല്ലാത്ത) വൈലോപ്പിള്ളി സഞ്ജയ് ഗാന്ധിയെക്കുറിച്ചോ മറ്റോ എഴുതിയതിനെ ഓര്‍‌മ്മിക്കും വിധമുള്ള മുക്രയിടല്‍ എവിടെയും വിലപ്പോവില്ലെന്നു രാജിനു ഞാന്‍ പറഞ്ഞു തരണോ? അനേകായിരങ്ങള്‍ വിശ്വസിക്കുന്ന ഒരു പ്രസ്ഥാനത്തിലെ പ്രമുഖരിലൊരാള്‍ എന്നതു പോട്ടെ, ഒരു സാധാരണ ബ്ലോഗനാണ് ഇതേ രീതിയിലൊരു ലേഖനമെഴുതിയതെങ്കിലും ഇഞ്ചിയും രാജും പ്രതികരിച്ച രീതി കണ്ടാല്‍ ഒരു മാതിരി ബോധമുള്ള ആര്‍‌ക്കും, അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധമുള്ള പൈക്കുട്ടന്മാര്‍‌ക്കൊഴികെ, ‘കലിപ്പു’ തോന്നും. (സംശയമുണ്ടെങ്കില്‍ അടുത്ത ഏതെങ്കിലും ‘കൊള്ളാവുന്ന’ സുഹൃത്തുക്കളോട് ചോദിച്ചു നോക്കിയാല്‍ മതി.) ആ കലിപ്പ് ‘വേറെ മാതിരി‘ ചൊറിഞ്ഞു തീര്‍‌ത്തതാണ് ഇവിടെ വീണ ചില കമന്റുകള്‍. അതു പോക്രിത്തരം തന്നെ. (എന്നു മാത്രമല്ല പന്തു നിങ്ങളുടെ കാലിലേക്കടിച്ചു തരുന്ന പോക്കണം കെട്ട പരിപാടിയുമായി.)

    ഐസക് തോമസിന്റെ ലോജിക്കില്‍ എവിടെയാണ് പിഴവെന്നു യുക്തിസഹമായ ഭാഷയില്‍ പറയൂ. അപ്പോള്‍ ചര്‍‌ച്ചകളുണ്ടാവും. അല്ലാതെ നേരെ ചൊവ്വേ മര്യാദയ്ക്കു സംസാരിക്കുന്ന ഒരാളെ നോക്കി കൊഞ്ഞനം കാണിക്കുന്ന ഏര്‍‌പ്പാടാണോ വേണ്ടത്?

    ബി ജെ പി യെ ചെറുക്കുകയെന്നത് സിപിയെമ്മിന്റെ പരമപ്രധാനമായ രാഷ്ട്രീയലക്ഷ്യമാണെന്നതും അതിന്റെ കാരണമെന്താണെന്നതും പാര്‍‌ട്ടി സ്രോതസ്സുകള്‍ കാലങ്ങളായി വ്യക്തമാക്കിയതാണ്. ചോയിസുകളുടെ ധാരാളിത്തമില്ലാത്ത ഇന്ത്യന്‍ രാഷ്ട്രീയപരിതസ്ഥിതിയില്‍ ഇപ്പറഞ്ഞ രാഷ്ട്രീയലക്ഷ്യം മുന്‍‌നിറുത്തി പലതരം വിട്ടുവീഴ്ചകളും അവര്‍‌ക്കു ചെയ്യേണ്ടി വരുമെന്നതു സ്വാഭാവികമാണെന്നു മനസ്സിലാക്കാന്‍ പറ്റാത്തവര്‍, അത് കണ്ട് ‘ഹെഹെഹെ ലവരും നിങ്ങളും ലപ്പം ഒരു പോലാ അല്ല്യോ’ എന്ന പരിഹാസച്ചോദ്യം മാത്രം നാവില്‍ വരുന്നവര്‍, മണ്ണില്‍ ചവിട്ടി നടക്കുന്നവരല്ലെന്നു വേണം കരുതാന്‍. അത്തരം വിട്ടുവീഴ്ചകള്‍ പാര്‍‌ട്ടിയ്ക്കും നാടിനും ഗുണം ചെയ്യുമോയെന്നു കണ്ടു തന്നെയറിയുകയേ നിവൃത്തിയുള്ളുവെന്നു സിപിയെം കാര്‍ പോലും ഒരു പക്ഷേ സമ്മതിച്ചേക്കും. പക്ഷേ ഇലക്ഷന്‍ കാലത്ത് ജനങ്ങളുടെ മുന്നില്‍ അവരുടെ നീക്കുപോക്കുകള്‍ ഫലമുണ്ടാക്കുമെന്ന ശുഭാപ്തിവിശ്വാസം പങ്കു വയ്ക്കാനല്ലേ പറ്റൂ? സിപിയെമ്മെന്നല്ല, ഏതു പാര്‍‌ട്ടിയായാലും

    മറുപടിഇല്ലാതാക്കൂ
  15. പരാജിതനു,

    ഇടതുപക്ഷ തിങ്ക്‌ടാങ്കായ തോമസ് ഐസക്കിനെ പോലെ ഒരു മാന്യദ്ദേഹം വെറും ശുഭാപ്തിവിശ്വാസത്തിലൂന്നിയല്ലോ ഐഡിയോളജികൾ നിർദ്ദേശിക്കേണ്ടത്? പാർട്ടി റെക്കോർഡ് കാണിക്കുന്ന ഒരു ലേഖനത്തിനൊപ്പം ബി.ജെ.ഡിയുമായി സഖ്യത്തിലേർപ്പെടുന്നതിനു അദ്ദേഹം നൽകിയ ന്യായീകരണം ഈ പരിഹസിക്കപ്പെട്ട വിധത്തിനെ ന്യായീകരിക്കുന്ന ഒന്നായിരുന്നില്ലേ? താൽക്കാലിക അധികാര ലാഭത്തിനായി ബി.ജെ.പ്പിയുമായി സഹകരിക്കുന്ന അവർ ഇടതിനൊപ്പം അധികാരപങ്കുവയ്ക്കലിൽ തൃപ്തരല്ലെങ്കിൽ എന്തുണ്ടാവും? തിരിച്ചു ഫാസിസത്തിലേക്ക് പോവുമോ?

    കേരളീയസമൂഹത്തില്‍ നിര്‍ണ്ണായകവും പോസിറ്റീവുമായ സ്വാധീനം ചെലുത്തിയ ഒരു ബഹുജനപ്രസ്ഥാനത്തിന്റെ - അതെ അതു തന്നെയാണ് പരിഹാസത്തിന്റെ മുന കൂടുവാന് കാരണവും. അങ്ങിനെ ഒരു വിശേഷണം ശത്രുക്കള്‍ പോലും നല്കുന്ന ഒരു പ്രസ്ഥാനത്തിന്റെ അപക്വമായ മലക്കംമറിയലുകള് ആരിലും പരിഹാസവും ഇതിലും കൂടിയ ഗ്രേഡ് പുച്ഛവും ക്ഷണിച്ചു വരുത്തുന്നതാണ്, അന്ധമായ കമ്മ്യൂണിസ്റ്റ് സ്നേഹം ഇല്ലെങ്കില്‍. കോണ്‍‌ഗ്രസ്സ് ചെയ്തു എന്ന് തന്നെ ആവര്ത്തിച്ചുകൊണ്ടിരിക്കുന്ന ലോജിക്കില്‍ സത്യമായും സംസാരിക്കാന്‍ തന്നെ എന്തെങ്കിലും സ്കോപ്പുള്ളതായി പോലും തോന്നുന്നില്ല, അത് വെറുമൊരു കമ്മ്യൂണിസ്റ്റ് റൊമാന്റിസസത്തില്‍ നിന്നു വരുന്ന വിതുമ്പല്‍ പോലയേ തോന്നുന്നുള്ളൂ. ഇടതുപക്ഷ സഹയാത്രികര്‍ പോലും ഈ പുതിയ ലോജിക്കില്‍ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുമ്പോള് സാധാരണ ജനതയില്‍ നിന്നു ഇതിലും പക്വമായി എന്തെങ്കിലും പ്രതീക്ഷിക്കുകയും അരുത്.

    അല്ലാതെ ഇത് തോമസ് ഐസക്കിനേയോ അല്ലെങ്കില്‍ പാര്‍ട്ടിയേയോ അല്ല പരിഹസിച്ചത്. അതേ സമയം ബഹുജനമദ്ധ്യത്തില് നില്ക്കുന്ന/ജനങ്ങളെ നയിക്കുന്ന/ സേവിക്കുന്ന പ്രസ്ഥാനങ്ങളും വ്യക്തികളും എത്രയൊക്കെ മുന്‍ ചരിത്രം ഉണ്ടെങ്കിലും ഒരു പരിഹാസത്തിനും അതീതരുമല്ല.

    മറുപടിഇല്ലാതാക്കൂ
  16. റൊബി, പരാജിതന്‍, നിങ്ങളുടെ ആശങ്കകള്‍ അംഗീകരിക്കുന്നു.

    ഇഞ്ചിപെണ്ണിനും രാജിനുമൊക്കെ മര്യാദയ്ക്ക് സംവദിക്കാനുമറിയാം. അത്രയും നല്ലത്. ഇട്ട കമന്റിനൊത്ത മറുപടി പ്രതീക്ഷിച്ചാല്‍ മതി. ഇവിടെ പോസ്റ്റിടുന്നത് ചര്‍ച്ച ചെയ്യപ്പെടാനും ചര്‍ച്ച ചെയ്യാനും തന്നെയാണ്.

    ഇഞ്ചിപ്പെണ്ണ് എഴുതിയ ന്യായം- - - അങ്ങിനെ ഒരു വിശേഷണം ശത്രുക്കള്‍ പോലും നല്കുന്ന ഒരു പ്രസ്ഥാനത്തിന്റെ അപക്വമായ മലക്കംമറിയലുകള് ആരിലും പരിഹാസവും ഇതിലും കൂടിയ ഗ്രേഡ് പുച്ഛവും ക്ഷണിച്ചു വരുത്തുന്നതാണ്, അന്ധമായ കമ്മ്യൂണിസ്റ്റ് സ്നേഹം ഇല്ലെങ്കില്‍. കോണ്‍‌ഗ്രസ്സ് ചെയ്തു എന്ന് തന്നെ ആവര്ത്തിച്ചുകൊണ്ടിരിക്കുന്ന ലോജിക്കില്‍ സത്യമായും സംസാരിക്കാന്‍ തന്നെ എന്തെങ്കിലും സ്കോപ്പുള്ളതായി പോലും തോന്നുന്നില്ല

    സ്കോപ്പില്ലാത്തതുകൊണ്ടാവും സ്വന്തം ബ്ലോഗുകളില്‍ ഘോരഘോരം ചര്‍ച്ച ചെയ്യുന്നത്. സ:തോമസ് ഐസക്കിന്റെ ലേഖനം ‘ലോജിക്കില്‍ സംസാരിക്കാന്‍’ സ്കോപ്പില്ലെങ്കില്‍ വേണ്ട, സംഘം ചേര്‍ന്നു വന്നിരുന്ന് കൂവി മികച്ച ഊളനും ഊളത്തിയുമാവാന്‍ പഠിക്കുന്നവര്‍ അതേ സ്വരത്തില്‍ തന്നെ തിരിച്ചു കിട്ടുന്നതും വാങ്ങേണ്ടി വരുമെന്നോര്‍ത്താല്‍ നല്ലത്. ഊളന്‍ കൂവലും മുക്രയിടലുമൊക്കെ സ്വന്തം ബ്ലോഗിലു മതി.

    മറുപടിഇല്ലാതാക്കൂ
  17. ഇഞ്ചി............
    ഇലക്ഷന്‍ കാലമാണ്. പരിഹാസത്തിന് മറുപടി കിട്ടുന്നത് നമ്മളുദ്ദേശിക്കുന്ന ഭാഷയിലാകണമെന്നില്ല. ഇഞ്ചിയെഴുതിയത് പൂര്‍ണമായും അംഗീകരിക്കുന്നു. ആര്‍ക്കും ആരെയും പരിഹസിക്കാം. തോമസ് ഐസക്കോ എന്തിന്, ഇഞ്ചിയോ മാരീചനോ രാജോ പരാജിതനോ ആരും അത്തരം പരിഹാസങ്ങള്‍ക്ക് അതീതരല്ല.

    ആരു പരിഹസിച്ചാലും പരിഹസിക്കുന്നവന്റെ രാഷ്ട്രീയവും പുറത്തു വരും. അതും ഒരു കുറ്റമോ അപരാധമോ അല്ല. ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയ നിലപാടുകള്‍ ഉളളതാണ്, അതില്ലെന്ന് പറഞ്ഞ് തായം കളിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും അഭികാമ്യവും.

    വിഷയം പിഡിപിയുമായുളള ബന്ധമാണ്. പ്രതിസ്ഥാനത്ത് സിപിഎമ്മും. ആനന്ദലബ്ധിയ്ക്കിനിയെന്തു വേണമെന്ന മട്ടില്‍ ഇളകിയാടുന്നവരുടെ ഉളളിലിരിപ്പെന്ത് എന്നന്വേഷിച്ചാണ് രാജ് സൂചിപ്പിച്ച എന്റെ പോസ്റ്റ് എഴുതിയത്.

    സിപിഎമ്മിന്റെ പല നിലപാടുകളോടും വ്യക്തിപരമായി വിയോജിപ്പുളളപ്പോഴും പിഡിപിയുമായി ഉണ്ടാക്കിയ തിരഞ്ഞെടുപ്പു സഖ്യത്തില്‍ കേരളത്തിലെ ഒരു വോട്ടര്‍ എന്ന നിലയില്‍ എനിക്കൊരു വേവലാതിയുമില്ല.

    ഈ തെരഞ്ഞെടുപ്പു ധാരണ മൂലം കേരളത്തിലെ തെരുവുകളില്‍ നാളെ മുതല്‍ തീവ്രവാദികളുടെ എകെ 47 റൈഫിള്‍ ഗര്‍ജനം മുഴങ്ങുമെന്ന പൈങ്കിളിപ്പേടിയുമില്ല. എനിക്ക് വ്യക്തിപരമായി പരിചയമുളള ഒരു പിഡിപിക്കാരനും കശ്മീര്‍ ഭീകരനുമല്ല.

    രണ്ടത്താണിയെ പിന്തുണച്ചതിനു പ്രത്യുപകാരമായി കേരളത്തിലേയ്ക്ക് ആര്‍ഡിഎക്സ് കടത്തിക്കൊണ്ടുവരാന്‍ മദനിയ്ക്ക് ഇടതു സര്‍ക്കാര്‍ ഒത്താശ ചെയ്യുമെന്നും ഞാന്‍ വിശ്വസിക്കുന്നില്ല.

    അത്തരം പ്രചരണങ്ങള്‍ക്കും പരിഹാസത്തിനും പുല്ലുവിലയേ നല്‍കുന്നുളളൂ.

    കേരളത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രം പരിശോധിച്ചാല്‍, പിഡിപി കേരളത്തിലെ ഇരുമുന്നണികളെയും മാറിമാറി പിന്തുണച്ചിട്ടുണ്ട് എന്നു കാണാം. അതിന്റെ ചരിത്രം എന്റെ പോസ്റ്റില്‍ അല്‍പം വിശദമായിത്തന്നെ എഴുതിയിട്ടുമുണ്ട്.

    അന്നൊന്നും ഉണ്ടാകാത്ത ഒരു ഭീകരതയും ഇപ്പോഴും ഉണ്ടാകില്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ബിജെപിയായാലും എന്‍ഡിഎഫായാലും മുസ്ലിംലീഗായാലും അവരുമായൊക്കെ കായികമായി ഏറ്റുമുട്ടി പലപ്പോഴും മരിച്ചു വീഴുന്നത് സിപിഎം പ്രവര്‍ത്തകരാണ്. കണ്ണൂരില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പവിത്രനും ഏതെങ്കിലും രാഷ്ട്രീയ സംഘട്ടനത്തിലല്ല മരിച്ചു വീണത്. അതിരാവിലെ പത്രമെടുക്കാന്‍ പോയ സിപിഎം ലോക്കല്‍കമ്മിറ്റി അംഗത്തെ പതിയിരുന്ന് വെട്ടിക്കൊന്നത് ആര്‍എസ്എസുകാരാണ്.

    പറഞ്ഞു വന്നത്, ബ്ലോഗിലെ ലേഖനമെഴുത്തോ കമന്റെഴുത്തോ പോലെ എളുപ്പമല്ല, പൊതുപ്രവര്‍ത്തനം എന്നാണ്. നാട്ടിലെ ഏത് വര്‍ഗീയ ശക്തിയെയും കായികമായി എതിര്‍ക്കാനും സ്വന്തം ജീവന്‍ നഷ്ടപ്പെടുത്താനും തയ്യാറുളള പ്രവര്‍ത്തകരുളള സിപിഎമ്മിന്, വര്‍ഗീയതയെ സംബന്ധിച്ച് ആരുടെയെങ്കിലും സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

    സ്വന്തം നിലപാടുകള്‍ ശരിയെന്ന് വിശ്വസിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. ഉത്തമ വിശ്വാസത്തോടെ ഏത് രാഷ്ട്രീയപ്പാര്‍ട്ടിയെയും എതിര്‍ക്കാനും പരിഹസിക്കാനുമുളള അവകാശം ആരും കാര്‍ന്നെടുക്കാനും വന്നിട്ടില്ല. എന്നാല്‍ ഞങ്ങള്‍ പറയുന്നതാണ് ആത്യന്തികമായ ശരിയെന്നും മറിച്ചു പറയുന്നവരൊക്കെ പാര്‍ട്ടി ക്ലാസുകളിലിരിക്കുന്ന മന്ദബുദ്ധികളാണെന്നുമുളള നാട്യം അത്ര നിഷ്കളങ്കമായ ജനാധിപത്യബോധമല്ല.

    ഇഞ്ചിയുടെ അവസാന കമന്റിലെ ഒരു വാചകം ഒന്നുദ്ധരിച്ചോട്ടെ..."പ്രസ്ഥാനത്തിന്റെ അപക്വമായ മലക്കംമറിയലുകള് ആരിലും പരിഹാസവും ഇതിലും കൂടിയ ഗ്രേഡ് പുച്ഛവും ക്ഷണിച്ചു വരുത്തുന്നതാണ്, അന്ധമായ കമ്മ്യൂണിസ്റ്റ് സ്നേഹം ഇല്ലെങ്കില്‍".

    അപക്വമായ മലക്കം മറിയലുകള്‍, അന്ധമായ കമ്മ്യൂണിസ്റ്റു സ്നേഹം എന്നീ രണ്ടു വാക്കുകളിലൂടെ പുറത്തു വരുന്നത് ഇഞ്ചിയുടെ ഉളളിലെ രാഷ്ട്രീയമാണ്. അപക്വമായ മലക്കം മറിയലെന്ന് ഇഞ്ചി ആക്ഷേപിച്ചതുകൊണ്ടു മാത്രം അപക്വമായ മലക്കം മറിയലാകുമോ?

    പിഡിപിയുമായുളള തിരഞ്ഞെടുപ്പു സഖ്യം സിപിഎമ്മിന്റെ അപക്വമായ മലക്കം മറിയലാണെന്നത് ഇഞ്ചിയുടെ ഒരു ആരോപണമോ അധിക്ഷേപമോ ആണ്. അതിനപ്പുറം വിലയൊന്നും ആ ഡിക്ലറേറ്റീവ് വാചകത്തിനില്ല. അന്ധമായ കമ്മ്യൂണിസ്റ്റ് സ്നേഹം ഇല്ലെങ്കില്‍ എന്ന ടിപ്പണിയും കൂടിയാകുമ്പോള്‍ സംഗതി ട്രാക്കില്‍ തന്നെ വീണു.

    സിപിഎമ്മിന്റെ തീരുമാനത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ധാരാളമുണ്ട്. എതിര്‍ക്കുന്നവരുടെ നിലപാട് ശരിയും അനുകൂലിക്കുന്നവരുടേത് പൊട്ടത്തെറ്റും എന്നൊക്കെ പറഞ്ഞാല്‍ അതെത്രമാത്രം വിലപ്പോകുമെന്ന് കണ്ടുതന്നെ അറിയണം. രണ്ടുകൂട്ടര്‍ക്കും പൗരാവകാശം തുല്യമാണല്ലോ. രണ്ട് രാഷ്ട്രീയ നിലപാടുകള്‍ എന്നതിനപ്പുറമുളള പ്രസക്തിയൊന്നും അതിനില്ല.

    സിപിഎമ്മിന് പിഡിപിയുമായി തിരഞ്ഞെടുപ്പു സഖ്യമാകുന്നതില്‍ എന്തു കുഴപ്പം എന്നു ചോദിക്കുന്നവരെല്ലാം അന്ധമായ കമ്മ്യൂണിസ്റ്റ് സ്നേഹം കൊണ്ടു നടക്കുന്നവരാണെന്ന് "സൂര്യന്‍ കിഴക്കുദിക്കുന്നു" എന്നു പറയുന്ന ലാഘവത്തോടെ സ്ഥാപിച്ചു കഴിഞ്ഞാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്ന് കരുതിയെങ്കില്‍ തെറ്റി... ഈ സ്ഥാപിക്കലിനു പിന്നിലും ഒരു രാഷ്ട്രീയമുണ്ട്. ഇഞ്ചിയെത്ര മറച്ചു പിടിക്കാനോ നിഷേധിക്കാനോ ശ്രമിച്ചാലും അത് വ്യക്തവുമാണ്.

    ചുരുക്കിപ്പറഞ്ഞാല്‍, സിപിഎമ്മിന്റെ പിഡിപി ബന്ധത്തില്‍ നിന്ന് ഭീകരപ്പേടി മെനഞ്ഞെടുക്കുന്നതിനെ നിഷ്പക്ഷന്റെ നിഷ്കളങ്കതയായി സ്വീകരിക്കാന്‍ ബുദ്ധിമുട്ടാണ്.

    സിപിഎം പിഡിപിയുമായി, അല്ലെങ്കില്‍ മദനിയുമായി തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കിയതിന്റെ പിറ്റേന്നു മുതല്‍ കേരളത്തിലെ പിഡിപിക്കാരെയെല്ലാം, അല്‍പം കൂടി വ്യക്തമാക്കിയാല്‍ പിഡിപിയിലെ മുസ്ലിങ്ങളെയെല്ലാം‍, കൊടും തീവ്രവാദികളായി സമൂഹമധ്യത്തില്‍ ചിത്രീകരിക്കാനുളള ത്വരയ്ക്കു പിന്നിലും അത്ര നിഷ്കളങ്കമായ ജാഗ്രതയല്ല കാണുന്നത്.

    ഈ പറയുന്നതൊക്കെ ഇതെഴുതുന്നയാളിന്റെ അഭിപ്രായമാണ്. നിത്യമായ സത്യമൊന്നുമല്ല. പക്ഷേ, അത്തരം ധാരണകളുടെ സാധൂകരണങ്ങള്‍ കേരളത്തിന്റെ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ നിന്നാണ് കണ്ടെടുക്കാനാഗ്രഹം.

    ഇന്ന് പിഡിപിക്കാരുടെ തലയിലേയ്ക്ക് ചൊരിയുന്ന ഭര്‍ത്സനങ്ങള്‍ 2001ലെ തിരഞ്ഞെടുപ്പുകാലത്ത് മുഖ്യധാരാ മാധ്യമങ്ങള്‍ ചൊരിഞ്ഞത് ഐഎന്‍എല്ലിന്റെ തലയിലേയ്ക്കാണ്. അക്കാലത്തെ പത്രത്താളുകള്‍ സാക്ഷി. ഇന്നും ഐഎന്‍എല്‍ സിപിഎമ്മിനൊപ്പമാണ്. ആ പാര്‍ട്ടിയും സിപിഎമ്മും തമ്മില്‍ തെരഞ്ഞെടുപ്പു ധാരണയുണ്ടാക്കിയാല്‍ കേരളത്തില്‍ ന്യൂനപക്ഷ വര്‍ഗീയതയുടെ ചുടല നൃത്തമായിരിക്കുമെന്ന് 2001ല്‍ ഗണിച്ചവര്‍ക്ക് ഇന്ന് എന്തു പറയാനുണ്ട് എന്ന ചോദ്യം പ്രസക്തമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

    എത്ര ഐഎന്‍എല്ലുകാര്‍ വര്‍ഗീയകലാപത്തില്‍ പ്രതികളായിട്ടുണ്ട്? എത്ര ഐഎന്‍എല്ലുകാര്‍ കശ്മീര്‍ തീവ്രവാദികളായി രൂപം മാറിയിട്ടുണ്ട്? അങ്ങനെയുളളവരെ സംരക്ഷിക്കാന്‍ കേരളത്തിലും കേന്ദ്രത്തിലും ഭരണാധികാരത്തിന്റെ പങ്കു പറ്റുന്ന, പറ്റിയ സിപിഎം രാഷ്ട്രീയമോ അല്ലാതെയോ ആയ ഏതേത് നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്?

    സിപിഎമ്മിന്റേത് അപക്വമായ മലക്കം മറിയലുകളാണെന്ന് ആക്ഷേപിക്കുന്നവര്‍ ആ കണക്കുകള്‍ കൂടി വെളിപ്പെടുത്തണം.

    രൂപം കൊണ്ട കാലം മുതല്‍ പലപ്പോഴായി കേരളത്തിലെ ഇരുമുന്നണികളുമായും പിഡിപി തെരഞ്ഞെടുപ്പു ധാരണകളിലേര്‍പ്പെട്ടിട്ടുണ്ടെന്ന് നേരത്തെ സൂചിപ്പിച്ചു. അതില്‍ നിന്ന് ഇപ്പോഴെന്താണ് വ്യത്യാസം? 2006ലെ തിരഞ്ഞെടുപ്പിലും പിഡിപിയുടെ പിന്തുണ ഇടതുപക്ഷത്തിനായിരുന്നു. അന്നുമില്ലായിരുന്നല്ലോ ഇത്ര കോലാഹലം. പിന്നെ, ഇപ്പോഴെന്താ പുതിയൊരു "അപക്വമായ മലക്കം മറിയല്‍"?

    കോണ്‍ഗ്രസ്, പിഡിപിയുമായി തിരഞ്ഞെടുപ്പു ബാന്ധവത്തിലേര്‍പ്പെടുമ്പോള്‍ ഇല്ലാത്ത ആശങ്ക, സിപിഎമ്മിന്റെ കാര്യത്തില്‍ എന്തെന്ന് ചോദ്യം കമ്മ്യൂണിസ്റ്റ് റൊമാന്റിസത്തില്‍ നിന്നുളള വിതുമ്പലായി ഇഞ്ചിയെത്ര ചുരുക്കിയാലും, അന്നത്തെ നിശബ്ദതയുടെയും ഇന്നത്തെ നിലവിളിയുടെയും പിന്നില്‍ കൃത്യമായൊരു രാഷ്ട്രീയ നിലപാടുണ്ടെന്ന യാഥാര്‍ത്ഥ്യം ഉരുകിപ്പോകില്ല.

    പലരും പറഞ്ഞതു പോലെ വോട്ടാണ് പ്രശ്നം. പിഡിപിക്കാരുടെ വോട്ട് സിപിഎമ്മുകാര്‍ക്ക് കിട്ടരുതെന്ന് ചിലര്‍ക്ക് ആഗ്രഹം. പിന്നെയവര്‍ ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് തെളിച്ചു പറയുന്നുമില്ല. വോട്ടു കൊടുത്തോട്ടെ, വേദി പങ്കിടുന്നതെന്തിന് എന്നാവും അപ്പോള്‍ മറുപടി. വേദി പങ്കിട്ടാലെന്താ കുഴപ്പം, മദനിക്കെന്താ അയിത്തമാണോ എന്നു ചോദിച്ചാല്‍ കുറെ സാക്ഷി മൊഴികള്‍ പ്രത്യക്ഷപ്പെടും. സാക്ഷിമൊഴികളിലെ വെളിപ്പെടുത്തലുകളേക്കാള്‍ ഗുരുതരമായ കൊടും കുറ്റങ്ങള്‍ ആരോപിച്ച് മദനിയെ ഒമ്പതു വര്‍ഷം ജയിലില്‍ പിടിച്ചിട്ടിട്ട് ഒടുവിലെന്തായി എന്നു ചോദിച്ചാല്‍, ഞഞ്ഞാമിഞ്ഞ.

    ഇലക്ഷന്‍ പ്രഖ്യാപനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും മദനിയുടെ പിന്തുണയുമൊക്കെ ആയതോടെ കേരളത്തില്‍ ഇടതുപക്ഷം തൂത്തുവാരിക്കളയുമോ എന്ന പേടി പലരുടെയും ഉറക്കം കെടുത്തുന്നുണ്ട്. ഇക്കുറി ഇടതുപക്ഷത്തിന്റെ ആപ്പീസു പൂട്ടുമെന്ന സ്വപ്നം ഏതായാലും ഫലിക്കില്ലെന്ന് ഉറപ്പായി. മദനിയെ ഭീകരനാക്കിയുളള അവസാനപോരാട്ടത്തിന്റെ തിരക്കഥ അങ്ങനെയാണ് ഉണ്ടായത്.

    മദനിയെ സിപിഎം കൂടെക്കൂട്ടുന്നത് വോട്ടിനു വേണ്ടിയെന്ന് ആക്ഷേപിക്കുമ്പോള്‍, മദനിയെ നെറ്റിയില്‍ ഭീകരന്റെ ചാപ്പ കുത്തുന്നതും വോട്ടിനു വേണ്ടിയാണെന്നത് എന്തേ കാണാതെ പോകുന്നു? മദനിയുമായി വേദി പങ്കിടുന്നത് പ്രീണനമാണെന്ന് ആരോപിക്കുമ്പോള്‍, മദനിയുമായി വേദി പങ്കിടുന്നതിനെ മഹാ അപരാധമായി ചിത്രീകരിക്കുന്നത് വേറൊരു പ്രീണനമാണെന്ന് എന്തേ ഉന്നയിക്കപ്പെടുന്നില്ല.

    എഴുതുന്നതില്‍ മാത്രമല്ല, എഴുതാത്തതിലുമുണ്ട് ഇഞ്ചീ, രാഷ്ട്രീയ സ്വാധീനം.

    മറുപടിഇല്ലാതാക്കൂ
  18. പ്രിയ രാജ്,

    ഈ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മദനി എല്‍.ഡി.എഫിനു നല്‍കുന്ന പിന്തുണ സ്വീകരിക്കുന്നതെന്തുകൊണ്ട് എന്ന കാര്യം വളരെ വ്യക്തമായിത്തന്നെ വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അതൊന്നും വായിക്കാനോ മനസ്സിലാക്കാനോ മെനക്കെടാതെ “ഞങ്ങള്‍ ചെയ്യുമ്പോള്‍ മാത്രമെന്തേ പ്രശ്നം“ എന്ന് ലഘൂകരിക്കുന്നുവെന്നൊക്കെ എഴുതിവിടുന്നത് സ്വന്തം സൌകര്യത്തിനോ അതോ മനഃപൂര്‍വമോ? “പൊക്കി മുതുകത്തു വയ്ക്കുന്ന വേതാളം“ എന്ന് ഒരു വിശദീകരണവും ഇല്ലാതെ എഴുതിവിട്ടുകഴിഞ്ഞാല്‍ വേതാളത്തിന്റെ ഇപ്പോഴത്തെ നിലപാടെന്ത്, കഴിഞ്ഞ കുറെ വര്‍ഷങ്ങളിലെ പ്രവര്‍ത്തനമെന്ത്, അതിനെ സി.പി.എം/ഇടതുപക്ഷം എങ്ങിനെ വിലയിരുത്തുന്നു, പിന്തുണ സ്വീകരിക്കുന്നതെന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങളൊന്നും അറിയുകയോ മനസ്സിലാക്കുകയോ ചെയ്യേണ്ട ബാദ്ധ്യത ഇല്ലാതാകുമല്ലോ അല്ലേ? അതിനൊക്കെ എതിരായി യുക്തിസഹമായ വാദങ്ങള്‍ കൊണ്ടുവരേണ്ട ബാധ്യതയും ഇല്ലാതാ‍കുമല്ലോ അല്ലേ? ഐഡിയ ഈസ് ഗുഡ്. ബട്ട്.............

    മദനിയുമായി സഖ്യമൊന്നുമില്ല എന്നതും മനസ്സിലാക്കുക. വാക്കുകള്‍ക്കൊക്കെ നിയതമായ അര്‍ത്ഥങ്ങളുണ്ട്.

    സാമ്രാജ്യത്വ വിരുദ്ധത സി.പി.എമ്മോ ഇടതുപക്ഷമോ എപ്പോഴും ഉപയോഗിക്കുന്ന വാക്ക് തന്നെയാണ്. അതൊരു സദ്ദാമിലോ ചെരുപ്പേറിലോ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല എന്ന് രാജിനും അറിയാമായിരുക്കുമല്ലോ. സദ്ദാമും ചെരുപ്പും ഒക്കെ ആശയപ്രചരണത്തിനായി ഉപയോഗിക്കപ്പെടും എന്നു മാത്രം. അല്ലാതെ സദ്ദാമിലും ചെരുപ്പിലും ഒന്നും ഒതുക്കി നിര്‍ത്തപ്പെടുന്നില്ല. ചില “വ്യഗ്രതകളെക്കുറിച്ച്“ താങ്കള്‍ ചുമ്മാ പ്രസ്താവിച്ചാല്‍ പോരാ. നാലു ഡബ്ല്യുവും ഒരു എച്ചും വെച്ച് വിശദീകരിക്കുക തന്നെ വേണം. നാലര വര്‍ഷം യു.പി.എ സര്‍ക്കാരിനെ പിന്താങ്ങിയിരുന്ന സി.പി.എമ്മും ഇടതുപക്ഷവും എന്തൊക്കെ വിഷയങ്ങളില്‍ എന്തൊക്കെ നിലപാട് സ്വീകരിച്ചിരുന്നു, അവരെങ്ങനെ പെരുമാറി എന്നതൊക്കെ അറിയുന്നതും, മനസ്സിലാക്കുന്നതും നന്നായിരിക്കും. അത്തരം അറിയലുകളുടേയും മനസ്സിലാക്കലുകളുടേയും അടിസ്ഥാനത്തില്‍ യുക്തിസഹമായ എതിര്‍വാദങ്ങള്‍ ഉന്നയിച്ചാല്‍ താങ്കള്‍ക്കും മറ്റുള്ളവര്‍ക്കും അത് ഗുണകരമാകും; കോര്‍പ്പറേറ്റ് അധികാരരാഷ്ട്രീയം എന്ന ഒറ്റവാക്ക് തരികിടയേക്കാള്‍. തെരഞ്ഞെടുപ്പ് സമയത്തെ പ്രസംഗങ്ങളില്‍ നിന്ന് ആവശ്യമുള്ളത് മാത്രം ചികഞ്ഞെടുത്ത് സി.പി.എമ്മിന്റെ ന്യൂനപക്ഷങ്ങളോടുള്ള നിലപാടിന്റെ ലളിതവല്‍ക്കരിക്കപ്പെട്ട വ്യഖ്യാനങ്ങള്‍ ചമയ്ക്കുന്ന താങ്കള്‍ ആദ്യമായി ചെയ്യേണ്ടത് അവരുടെ വെബ് സൈറ്റില്‍ ലഭ്യമായ രേഖകള്‍ വായിക്കുക എന്നതാണ്. അതുപോലെ ഗുജറാത്ത്, ഒറീസ്സ തുടങ്ങിയ വിഷയങ്ങളില്‍ അവരുടെ നിലപാടിനെക്കുറിച്ചും മനസ്സിലാക്കുക. താങ്കളുടെ കമന്റിലെ മൂന്നാമത്തെ പാരഗ്രാഫിന്റെയും ഒരു പരിധി വരെ നാലാമത്തെതിന്റെയും പരിഹാസ്യത ബോധ്യപ്പെടാനെങ്കിലും അതുപകരിക്കും.ക്ഷമിക്കുക. പറഞ്ഞതിനു കട്ടികൂടിപ്പോയെങ്കില്‍.

    പ്രിയ ഇഞ്ചിപ്പെണ്ണ്,

    താങ്കള്‍ പാര്‍ട്ടി ശത്രുവാണെങ്കില്‍ ആ രീതിയില്‍ എഴുതുക. പാര്‍ട്ടി സ്നേഹിയെങ്കില്‍ ആ രീതിയിലും. പാര്‍ട്ടി സ്നേഹിയെപ്പോലെ അഭിനയിച്ചുകൊണ്ട് പാര്‍ട്ടിവിമര്‍ശനം നടത്തുന്നത് താങ്കള്‍ക്ക് സൌകര്യമായിരിക്കും. മാതൃകകള്‍ ധാരാളം പത്രങ്ങളായും ചാനല്‍ ചര്‍ച്ചകളായും മുന്നിലുള്ളതുകൊണ്ട്. എങ്കിലും അത് കാപട്യത്തെ മറയ്ക്കുവാന്‍ മതിയാവുകയില്ലല്ലോ. “താങ്കള്‍ ഉത്തരം അര്‍ഹിക്കുന്നില്ല” എന്ന ഒറ്റവാചകത്തില്‍ ചിലരെങ്കിലും അവരുടെ മറുപടി ഒതുക്കിക്കളയുവാന്‍ ഇടയുമുണ്ട്.

    മറുപടിഇല്ലാതാക്കൂ
  19. രാജ്,

    സിപിഎം കളിക്കുന്നത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്ന രാജിന്റെ ആരോപണം ശരിതന്നെയാണ്. കേരളത്തിലെ മറ്റേതൊരു രാഷ്ട്രീയപ്പാര്‍ട്ടിയെയും പോലെ വോട്ടു ബാങ്കുകള്‍ സിപിഎമ്മിനുമുണ്ട്. അത് വിപുലപ്പെടുത്താന്‍ ഏതു പാര്‍ട്ടിയെയും പോലെ സിപിഎമ്മിനും അവകാശവുമുണ്ട്. അതിലെന്താണ് തെറ്റ്?

    പിഡിപിയുമായി ഇതിനു മുമ്പും സിപിഎം തിരഞ്ഞെടുപ്പു ധാരണയുണ്ടാക്കിയിട്ടുണ്ട്. അന്നൊന്നുമില്ലാതിരുന്ന തീവ്രവാദപ്പേടി ഇപ്പോഴുണ്ടാകാന്‍ എന്താണ് കാരണം എന്നതും അന്വേഷണ പരിധിയിലുള്‍പ്പെടുത്താവുന്ന വിഷയമാണെന്ന് തോന്നുന്നു.

    മലപ്പുറം എന്ന വാക്ക് മദനി പ്രസംഗത്തില്‍ ആവര്‍ത്തിച്ചതു കൊണ്ടോ, മലപ്പുറം മുസ്ലിം ജന സാന്ദ്രതയേറിയ പ്രദേശമാണെന്ന് അംഗീകരിച്ചതു കൊണ്ടോ, ഗോത്രപരമായ ഐക്യബോധം മുസ്ലിങ്ങളില്‍ വല്ലാതെ തീവ്രമാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊളളുന്നതുകൊണ്ടോ എന്താണ് അപകടം?

    സദ്ദാമിനോടും ബുഷിനെ ചെരുപ്പെറിഞ്ഞതിനോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാല്‍ സാധാരണ മുസ്ലിങ്ങള്‍ വോട്ടുകൊടുക്കുമെങ്കില്‍, കോണ്‍ഗ്രസിനും മുസ്ലിംലീഗിനും അത് എളുപ്പം ചെയ്യാവുന്നതേയുളളൂ. അവരെന്തുകൊണ്ട് അത്തരമൊരു നിലപാട് സ്വീകരിക്കുന്നില്ല. ബുഷിനെ ചെരുപ്പെറിഞ്ഞവനെ കോണ്‍ഗ്രസുകാര്‍ക്കും മാലയിട്ട് ആദരിക്കാവുന്നതല്ലേയുളളൂ.

    സദ്ദാമിനെ രാഷ്ട്രീയമായി പിന്തുണയ്ക്കുന്നവര്‍ക്കും എതിര്‍ക്കുന്നവര്‍ക്കും തങ്ങളുടേതായ രാഷ്ട്രീയ കാരണങ്ങളുണ്ട്. സദ്ദാം വ്യക്തമായി വംശീയ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും അതുകൊണ്ട് അയാളെ തൂക്കിക്കൊന്നതില്‍ വലിയ പ്രതിഷേധമൊന്നും വേണ്ടെന്നുമുളള നിലപാടും ഒരു രാഷ്ട്രീയ നിലപാടാണ്. സദ്ദാമിനെ സാമ്രാജ്യത്വ വിരുദ്ധ പോരാളിയായി ഉയര്‍ത്തിക്കാട്ടുന്നത് അംഗീകരിക്കാന്‍ രാജിനുളള വൈമനസ്യം പോലെ മറ്റു ചിലര്‍ക്ക് ഈ നിലപാടും അംഗീകരിക്കാനാവില്ല.

    മലപ്പുറകാരന്റെ പട്ടിണിയും സാമൂഹികാവസ്ഥയും മാറ്റാന്‍ പിണറായി വിജയന്റെ കൈകളിലുളള മരുന്നുകള്‍ മതിയാവില്ലെന്ന് കരുതുന്നവര്‍ക്ക് മറുമരുന്നുമായി മലപ്പുറത്തേയ്ക്കു തന്നെ പോകാവുന്നതാണ്. മലപ്പുറംകാരന്റെ പട്ടിണിയും സാമൂഹികാവസ്ഥയും മാറ്റാന്‍ തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കുറിപ്പടി പിണറായി വിജയനും അംഗീകരിച്ചുകൊളളണമെന്ന ശാഠ്യം സിപിഎമ്മുകാര്‍ വകവെച്ചു തരുമെന്ന് തോന്നുന്നില്ല.

    സിപിഎമ്മിന്റേതെന്നല്ല, ഏതു രാഷ്ട്രീയപ്പാര്‍ട്ടികളുടെയും വഴി അതാത് പാര്‍ട്ടിക്കാരാണ് തീരുമാനിക്കുക. പുറത്തുളളവര്‍ക്ക് ഒന്നുകില്‍ എതിര്‍ക്കാം, അല്ലെങ്കില്‍ അനുകൂലിക്കാം, ഡിക്ടേറ്റു ചെയ്യാനാവില്ല.

    ഹജ്ജിന് സബ്സി‍‍ഡി കൊടുത്താല്‍ ആകാശമിടിഞ്ഞു വീഴില്ല. ആരെപ്പോള്‍ ഹജ്ജിനു പോകണമെന്ന് തീരുമാനിക്കുന്നതും മറ്റുളളവരല്ല. പ്രവാചകന്‍ പറഞ്ഞതിലേത് വിശ്വസിക്കണമെന്നും ഏത് തളളണമെന്നും വിശ്വാസികള്‍ തീരുമാനിക്കട്ടെ. വാര്‍ദ്ധക്യത്തിന്റെ ജരാനരകളും ആധിക്യങ്ങളും ഏറിയ പലരേയും ശബരിമലയില്‍ തലച്ചുമടേറ്റിയും കഴുതപ്പുറത്തിരരുത്തിയും കൊണ്ടു പോകുന്നത് കണ്ടിട്ടുണ്ട്. അങ്ങനെയുളള ആഗ്രഹം പ്രകടിപ്പിക്കുന്ന അമ്മൂമ്മയോട് "തളളയ്ക്ക് വേറെ ജോലിയൊന്നുമില്ലേ, ഈ വയസാംകാലത്ത്" എന്ന് പറയുന്ന കൊച്ചുമോന്റെ നിലവാരത്തിലേയ്ക്ക് രാജ് താഴരുത്.

    ഇന്ത്യ - ഇസ്രായേല്‍ ബന്ധവും അമേരിക്കന്‍ അധിനിവേശവുമൊന്നും തെരഞ്ഞെടുപ്പു വിഷയമാകേണ്ടെന്ന് നിര്‍ബന്ധം പിടിക്കുമ്പോള്‍ പുറത്തു വരുന്നത്, ഞാന്‍ തീരുമാനിക്കുന്ന വിഷയങ്ങള്‍ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്താല്‍ മതിയെന്ന വാശിയാണ്. അതിലെവിടെയാണ് ജനാധിപത്യം? അതും പ്രചരണ വിഷയമാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ ചെയ്തോട്ടേന്നേ.. ഇസ്രായേലിനെയും അമേരിക്കയെയും പൊക്കിപ്പിടിച്ചു വരുന്നവര്‍ മറച്ചു വെയ്ക്കുന്നത് മറ്റു പ്രധാന്യമുളള വിഷയങ്ങളാണെന്ന് എതിര്‍ചേരിക്കും ആരോപിക്കാമല്ലോ. വോട്ടു ചെയ്യുന്നവര്‍ തീരുമാനിക്കട്ടെ, ഏതാണ് പ്രധാന്യമുളള വിഷയമെന്ന്.

    ഇസ്രയേലും ബുഷും കോൺഗ്രസ്സിന്റെ അമേരിക്കൻ സ്നേഹവുമെല്ലാം അധിനിവേശത്തെ ചെറുക്കുന്ന ഒരു ഇന്ത്യക്കാരനിലുപരി മലപ്പുറത്തെ മുസ്ലീമിനെ എന്തിനു ഭയപ്പെടുത്തണമെന്ന താങ്കളുടെ ചോദ്യത്തിലും നിഴലിക്കുന്നത് അത്ര ലളിതമായ നിലപാടല്ല. താങ്കള്‍ ചൂണ്ടിക്കാണിക്കുന്ന ഭൂതപ്രേതാദികളെ മാത്രം ഭയന്നാല്‍ മതിയോ മലപ്പുറത്തുകാര്‍? മലപ്പുറംകാരുടെ പേടിയുടെ കാരണങ്ങള്‍ എങ്ങനെയാണ് പുറത്തുളളവര്‍ക്ക് തീരുമാനിക്കാനാവുക?

    മദനിയെ ചൂണ്ടിക്കാട്ടി "ഇതാ നിങ്ങളുടെ ചോര ചിന്താന്‍ വരുന്നവന്‍" എന്ന് മലപ്പുറത്തുകാരോട് രാജ് പറഞ്ഞാല്‍, അവര്‍ മദനിയ്ക്കെതിരെ കൊടുവാളെടുക്കണമെന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍, നേരത്തെ ചൂണ്ടിക്കാട്ടിയ മതനേതൃത്വവും താങ്കളും തമ്മില്‍ എന്താണ് വ്യത്യാസം? മദനിയെ എങ്ങനെ വിലയിരുത്തണമെന്ന് തങ്ങളുടെ രാഷ്ട്രീയ ബോധം വെച്ച് മലപ്പുറത്തുകാര്‍ തീരുമാനിക്കട്ടെ..

    മറ്റുളളവരുടെ അജണ്ടകള്‍ (അതെത്ര നല്ലതാണെന്നു സ്വയം വിശ്വസിച്ചാലും) തീരുമാനിക്കാന്‍ വല്ലാതെ മോഹിക്കുന്നവരെയാണോ ഫാസിസ്റ്റുകള്‍ എന്നു വിളിക്കേണ്ടത്?

    മറുപടിഇല്ലാതാക്കൂ
  20. ഇഞ്ചി,
    തോമസ് ഐസക് ‘വെറും’ ശുഭാപ്തിവിശ്വാസത്തില്‍ മാത്രമൂന്നിയാണ് സംസാരിക്കുന്നതെന്ന് ഞാന്‍ പറഞ്ഞോ? ബി ജെ ഡി യുമായി സഖ്യമുണ്ടാക്കുന്നതിനെപ്പറ്റിയും അധികാരക്കസേര ലക്ഷ്യമിട്ട് ബി ജെ പിയുമായി പല ഇന്ത്യന്‍ പാര്‍‌ട്ടികളും സഹകരിച്ചിട്ടുള്ളതിനെപ്പറ്റിയുമൊക്കെ തികഞ്ഞ യാഥാര്‍‌ത്ഥ്യബോധത്തോടെയല്ലേ അദ്ദേഹം എഴുതിയിരിക്കുന്നത്? ബി ജെ ഡി യ്ക്ക് ഇടതുമായുള്ള ബാന്ധവം ശരിയാവുന്നില്ലെന്നു തോന്നിയാല്‍ അവര്‍‌ക്കു ബോധിക്കുന്ന പോലെ അവര്‍ ചെയ്യും. ഇടതിനു ബോധിക്കുന്ന കാര്യങ്ങള്‍ അവരും. സഖ്യം വഴി പിരിയുകയും വിരുദ്ധനിലപാടുകളിലെത്തുകയും ചെയ്താല്‍ പരസ്പരം വിമര്‍‌ശിച്ചെന്നുമിരിക്കും. ഇതൊക്കെ മലക്കം മറിച്ചിലാണോ? നല്ല കഥ!

    മലക്കം മറിച്ചില്‍, ഇരട്ടത്താപ്പ് ഇതിനെയൊക്കെപ്പറ്റി ഉജ്ജ്വലക്കമന്റുകളടിക്കാന്‍ ധാര്‍‌മ്മികയോഗ്യതയുള്ളയാള്‍ തന്നെ ഇഞ്ചി. തോമസ് ഐസക്ക് മര്യാദയ്ക്കെഴുതിയിരിക്കുന്ന ഒരു ലേഖനം യുക്തിസഹമായ വിമര്‍‌ശനം പോലും അര്‍‌ഹിക്കുന്നില്ലെന്നും പരമപുച്ഛം മാത്രമാണ് അതിനുള്ള മറുപടിയെന്നും വിളിച്ചു പറയുമ്പോള്‍ വേറെ ചില കാര്യങ്ങള്‍ കൂ‍ടി നോക്കണമല്ലോ. ബ്ലോഗെഴുത്തെന്നു പറയുന്നത് ഒരു വ്യക്തി തികഞ്ഞ സ്വാതന്ത്ര്യത്തോടെ ഇലക്ഷന്‍ , വോട്ട് തുടങ്ങിയ ബാധ്യതകളൊന്നും ചുമക്കാതെ നടത്തുന്ന സാമൂഹ്യ ഇടപെടലാണ്. 100% ആര്‍‌ജ്ജവത്തോടെയും മനഃസാക്ഷിയ്ക്കു നിരക്കുന്ന രീതിയിലും സംസാരിക്കുന്നതിന് രണ്ടു വട്ടം ആലോചിക്കേണ്ടതില്ലെന്നു സാരം. അങ്ങനെയൊരു മാധ്യമത്തില്‍ സ്വന്തം നിലയ്ക്കു മാത്രമെഴുതുന്ന ഇഞ്ചിയാണ് കോഴയായി കോടികള്‍ എറിഞ്ഞ് പാര്‍‌ലമെന്റിനെ വെറും കൂതറ ബ്രോത്തലാക്കിയ മന്‍‌മോഹനെ വാനോളം പുകഴ്ത്തി പോസ്റ്റിട്ടതും അതേ നാവു കൊണ്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ചെന്ന ചീളു കാരണം പറഞ്ഞ് ‘സിപിയെമ്മിന്റെ ആദര്‍‌ശം അറബിക്കടലില്‍ പോയേ’യെന്നു കൂവി വിളിച്ചതും. ഇരട്ടത്താപ്പ്-മലക്കം മറിച്ചില്‍ ടെക്നിക്കിന്റെ എത്ര ഉദാഹരണം വേണേലും ഇഞ്ചിയുടെ ബ്ലോഗെഴുത്തീന്നു പൊക്കിത്തരാം. വോട്ടുബാങ്കിന്റേം മണ്ണാങ്കട്ടയുടെയുമൊന്നും ബാധ്യതയില്ലാതെ ഒറ്റയ്ക്കു ചെയ്യുന്ന ബ്ലോഗെഴുത്ത് പോലും ഇമ്മാതിരി ചെളിക്കുളമാക്കി അതില്‍ കിടന്നു പുളയ്ക്കുന്നയാളാണ് ധാരാളം പരിമിതികള്‍‌ക്കുള്ളില്‍ നിന്നു കൊണ്ട് പലതരം ജനവിഭാഗങ്ങളേയും ചിന്താഗതിക്കാരെയും പരമാവധി കോ-ഓര്‍‌ഡിനേറ്റ് ചെയ്തു കൊണ്ട് ജനാധിപത്യപ്രക്രിയയില്‍ ഫലപ്രദമായി ഇടപെടാന്‍ പരിശ്രമിക്കുന്ന ഒരു ബഹുജനസംഘടനയെയും അതിന്റെ വക്താക്കളെയും അവര്‍ പറയുന്നതു കേള്‍‌ക്കാന്‍ പോലും തയ്യാറാകാതെ പരിഹാസത്തുപ്പലില്‍ മുക്കാന്‍ നോക്കുന്നത്. ലജ്ജ എന്നൊരു ഐറ്റത്തെപ്പറ്റി കേട്ടിട്ടു പോലുമില്ല, അല്ലേ?

    മറുപടിഇല്ലാതാക്കൂ
  21. പരാജിതന്,
    മനസ്സിലായില്ല. മന്‍‌മോഹനെ പുകഴ്ത്തിയാല്‍ (പുകഴ്ത്തിയില്ല എന്നാണെന്റെ ഓര്‍മ്മ, പുകഴ്ത്താന്‍ സാധിക്കുന്നില്ലല്ലോ എന്ന് നിരാശ പ്രകടിപ്പിക്കുകയാണ് ചെയ്തത്)പ്രശ്നവും സി‌പി‌‌എം-നെ കളിയാക്കിയാല്‍ അത് ഇരട്ടത്താപ്പുമാണെന്ന് പരാജിതന്‍ പറയുന്നു. അങ്ങിനെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. പരാജിതന്‍ പറയുന്നതുകൊണ്ട് അങ്ങിനെ ആവുകയും ഇല്ല. പക്ഷെ അല്ല അതുകൊണ്ട്? അങ്ങിനെയെങ്കില്‍ ഈ നാട്ടിലെ ജനങ്ങള്‍ എങ്ങിനെ വോട്ട് ചെയ്യും? അതായത് ഇടതുപക്ഷപാര്‍ട്ടികളെ വിമര്‍ശിക്കണമെങ്കില്‍ സ്വയം പരിശുദ്ധരാവണോ? അറിഞ്ഞില്ല. പുതിയ അറിവുകള്‍ക്ക് നന്ദി. ഐസക് തോമസ് മലക്കം മറിച്ചിലല്ല എന്ന് വിശ്വസിക്കേണ്ടത് പരാജിതന്റെ ആവശ്യം. എനിക്ക് അങ്ങിനെ തോന്നുന്നില്ല. പരിഹസിക്കണമെന്ന് തന്നെ തോന്നി, എന്തെങ്കിലും കാര്യമായോ എന്തെങ്കിലും വ്യത്യസ്ഥമായൊ എനിക്ക് ഒന്നും വായിച്ചെടുക്കാനും സാധിച്ചില്ല.

    (ലജ്ജ തോന്നും. തോന്നുന്നത് മാരീചന്റെ പോസ്റ്റിലോ മറ്റോ തൊണ്ട കീറി നിലനില്പിനു വേണ്ടി യുക്തിസഹമായ ചോദ്യങ്ങള്‍ ചോദിക്കുന്ന ഇബ്രുവിനെപ്പോലെയുള്ളവരെ പാടെ അവഗണിച്ച് അനുവര്‍ത്തിക്കുന്ന രാഷ്ട്രീയത്തെപ്പറ്റി.)

    ഇടതുപക്ഷത്തിനെ കളിയാക്കുമ്പോള്‍ ഒപ്പം കോണ്‍‌ഗ്രസ്സിനെ കളിയാക്കാത്തതില്‍ എനിക്ക് യാതൊരു ലജ്ജയും തോന്നാത്തത് ഹൈന്ദവതീവ്രവാദങ്ങള്‍ക്കെതിരെ വാതോരാതെ പറയുന്നവര്‍ മറ്റ് തീവ്രവാദങ്ങള്‍ക്കെതിരെ എവിടെയെങ്കിലും ഒപ്പത്തിനൊപ്പം പറഞ്ഞ് പൊളിറ്റിക്കല്‍ കറക്റ്റെനെസ്സ് വരുത്തണമെന്ന് എനിക്കൊരു ശാഠ്യവുമില്ലാത്തതുകൊണ്ട് തന്നെ.

    അതുപോലെ പരാജിതന്റെ തന്നെ പോയിന്റായ ഇത്രയും ബഹുജനമധ്യത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന അനേകം രാഷ്ട്രീയ പാര്‍ട്ടികളെ ഒരുമിച്ച് നിറുത്തുവാന്‍ അങ്ങിന്യെങ്കില്‍ മന്മോഹന്‍ പെട്ട ‘പാടിനെ’ പറ്റി പരാജിതനു ഒരു ചിന്തയുമില്ലാത്തത് വളരെ കഷ്ടമായിപ്പോയി.

    മറുപടിഇല്ലാതാക്കൂ
  22. ഇത് തോമസ് ഐസക്ക് ആര്‍ച്ച് ബിഷപ്പ് സുസെപാക്യത്തിനയച്ച കത്തല്ല, തോമസ് ഐസക്ക് ലാറ്റിന്‍ കത്തോലിയ്ക്കര്‍ക്ക് അയച്ച കത്താണ്‌. ബിജെഡിയെ അടര്‍ത്തിയെടുത്തതല്ല എന്ന് സി.പി.എം നും തോമസ് ഐസക്കിനും അറിയാം. സുസെപാക്യം അറിഞ്ഞുകാണില്ല എന്നു തോമസ് ഐസക്ക് കരുതും എന്നു വിശ്വസിയ്ക്കാന്‍ പ്രയാസം. ഈ വിഷയം അറിയാത്ത ലാറ്റിന്‍ കത്തോലിയ്ക്കാര്‍ വല്ലതും അങ്ങയുടേത് ശരിയായ രാഷ്ട്രീയ നിരീക്ഷണമല്ല എന്ന തോമസ് ഐസക്കിന്റെ കുരുക്കില്‍ കുടുങ്ങി സി.പി.എം നു വോട്ടു ചെയ്താല്‍ എന്താ പുളിയ്ക്കുമോ?

    ബിജെപി ബിജെഡി സീറ്റു ചര്‍ച്ചയെങ്ങാനും പരാജയപ്പെട്ടില്ലായിരുന്നെങ്കില്‍ എങ്ങനെ അടര്‍ത്തുമായിരുന്നോ എന്തോ?

    മുന്നണിയില്‍ നിന്നും സ്വയം അടര്‍ന്നുമാറി വര്‍ഗ്ഗീയകക്ഷിയെ ഒറ്റപ്പെടുത്തിയ(സ്വയം ഒറ്റപ്പെട്ട) ബിജെപിയ്ക്കല്ലേ ആ നിലയ്ക്ക് വോട്ടു ചെയ്യേണ്ടത്?

    മറുപടിഇല്ലാതാക്കൂ
  23. മുന്നണിയില്‍ നിന്നും സ്വയം അടര്‍ന്നുമാറി വര്‍ഗ്ഗീയകക്ഷിയെ ഒറ്റപ്പെടുത്തിയ(സ്വയം ഒറ്റപ്പെട്ട) ബിജെപിയ്ക്കല്ലേ ആ നിലയ്ക്ക് വോട്ടു ചെയ്യേണ്ടത്?

    നല്ല ലോശിക്ക് കേട്ടാ..നല്ല ലോശിക്ക്. വര്‍ക്കീയത്തിനെ ഒറ്റപ്പെടുത്തുക എന്നല്ലേ ലൈന്‍..ഒറ്റപ്പെടുത്തലിനെ ഒറ്റപ്പെടുത്തി വ്യാഖ്യാനിക്കണതെന്തരിന്‍`?

    ലാറ്റിന്‍ കത്തോലിക്കരു ഇടയലേഖനം മാത്രം വായിച്ചാ മതിയാ? ലിതുപോലുള്ള ലേകനങ്ങളും വായിക്കട്ട്.. തീരുമാനിക്കട്ട്..യാരിക്ക് വോട്ടണമെന്ന്..ലതല്ലേ ജനാധിപത്യം.

    ബിജെപി ബിജെഡി സീറ്റു ചര്‍ച്ചയെങ്ങാനും പരാജയപ്പെട്ടില്ലായിരുന്നെങ്കില്‍ എങ്ങനെ അടര്‍ത്തുമായിരുന്നോ എന്തോ?

    പരാശയപ്പെട്ട്..ലത് മൊത്തം ഇന്ത്യക്ക് നല്ലത്..തല്‍ക്കാലത്തേക്കെങ്കിലും..ലത് നോക്കിയാപ്പോരെ..സങ്കല്‍പ്പിച്ച് സംസാരിക്കണതെന്തരിനു?

    മറുപടിഇല്ലാതാക്കൂ
  24. “എനിക്ക് വ്യക്തിപരമായി പരിചയമുളള ഒരു പിഡിപിക്കാരനും കശ്മീര്‍ ഭീകരനുമല്ല.”

    എനിക്കറിയാവുന്ന ആർ.എസ്.എസ് പ്രവർത്തകർ ഒരു സ്ത്രീയുടേയും വയറു കീറി നരഹത്യ നടത്തിയിട്ടില്ല എന്നായാൽ എനിക്ക് ആർ.എസ്.എസ്സിനെ ന്യായീകരിക്കാമോ മാരീചൻ? എനിക്കറിയാവുന്ന ഗുജറാത്തികൾ സ്നേഹസമ്പന്നരാണെന്നായാൽ ഗുജറാത്ത് കലാപം അസത്യമാവുമോ?

    കേരളത്തിലെ കക്ഷികൾ പിഡീപ്പിയെ മാറിമാറി പീഡിപ്പിക്കുമ്പോൾ സോറി പിന്തുണയ്ക്കുമ്പോൾ ബീജീപ്പിയ്ക്ക് ചോർന്നു പോകുന്ന വോട്ടിന്റെ അനാലിസിസും നടത്തിനോക്കേണ്ടതുണ്ട്. സീപ്പീയെമ്മിനു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിയെ മറിച്ചിടുവാൻ ഒരു മദനിയുടെ സഹായവും വേണ്ടി വന്നില്ലല്ലോ, വർഗ്ഗീയതയ്ക്കെതിരെ എന്ന ആപത്‌വാക്യവുമായി നടക്കുന്ന സീപ്പീയെം കാര്യം കാണാൻ വർഗ്ഗീയതയെ ന്യൂനപക്ഷമെന്ന് ഷുഗർക്കോട്ട് ചെയ്യുന്നത് നിന്ദ്യമാണ്, പരിഹാസ്യവുമാണ്.

    മാരീചൻ/ജനശക്തി,
    സദ്ദാമിനെ തൂക്കിലേറ്റിയവനെ അഗാധമായി സ്നേഹിച്ചും ഗാസയിലെ മുസ്ലീങ്ങളെ നിഷ്ടൂരമായി കൊലചെയ്തവരെയുമായി പങ്കുപറ്റിയും ഇന്ത്യൻ ഗവൺ‌മെന്റ് നിങ്ങളെ വഞ്ചിച്ചു എന്നു പറയുവാൻ ഈ ഇലക്ഷൻ സാഹചര്യത്തിൽ സീപ്പിയെമ്മിനും മദനിക്കും മാത്രമേ കഴിയുകയുള്ളൂ. സാമ്രാജത്വത്തിനും യുദ്ധക്കൊതിക്കും എതിരെ ഓരോ ഇന്ത്യക്കാരനും ഉണ്ടാവേണ്ട പേടിമാത്രമാണോ മാരീചൻ ഈ പറയുന്ന പറയുന്ന മദനിയും സീപ്പിയെമ്മും ഇലക്ഷൻ പ്രചരണത്തിലൂടെ മുസ്ലീമിന്റെ മനസ്സിലേയ്ക്ക് കടത്തിവിടുന്നത്? ഇത്തരം പേടികൾ കടത്തിവിട്ട് അരക്ഷിതമാണ് നിങ്ങളുടെ അവസ്ഥയെന്ന് കാപട്യത്തോടെ ബോധ്യപ്പെടുത്തി അധികാരത്തിനുവേണ്ടി നടത്തുന്ന കൈയാങ്കളിയെയാണ് വർഗ്ഗീയത എന്നെല്ലാം പറയേണ്ടി വരുന്നത്. മാരീചൻ ചോദിച്ചതു പോലെ കോൺഗ്രസ്സിനും ബുഷിനെ ചെരിപ്പെറിഞ്ഞയാളെ പൂജിക്കാം മാലയിട്ടു സ്വീകരിക്കാം പക്ഷെ “ഇതാ നിങ്ങളുടെ പേടികളെ ഒരു ചെരിപ്പുകൊണ്ട് എറിഞ്ഞുടച്ച ധീരനെ ഞങ്ങൾ കൂട്ടത്തിൽ ചേർക്കുന്നു” എന്നു പ്രസംഗിച്ചുകൂടാ, അതിൽ അക്ഷന്തവ്യമായ അപരാധമുണ്ട്. കാരണം അത്തരത്തിലൊരു പേടിയുടെ നിറവിലിരുത്തിയാവരുത് മുസ്ലീങ്ങളുടെ വോട്ട് ചോദിക്കുന്നത്, അത് ആ സമൂഹത്തിനോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂ‍രതയാണ്, മദനിയെ കൂട്ടുപിടിച്ച് സീ.പി.ഐ(എം) ചെയ്തിരിക്കുന്നതും അതു തന്നെയാണ്. [ഈ പറഞ്ഞതിന്റെ അർഥം ഇന്ത്യൻ മുസ്ലീം നേരിട്ടിട്ടുള്ള വംശീയ/വർഗ്ഗീയ നരഹത്യകളെ പേടിക്കേണ്ടതുണ്ട് എന്ന് പറയേണ്ട ആവശ്യമില്ല എന്നല്ല, അതിനെതിരെ സംഘടിക്കുകയും പോരടിക്കുകയും വേണം എന്നു തന്നെയാണ് എന്റെ അഭിപ്രായവും. പക്ഷെ അത് കോൺഗ്രസ്സിനും ചെയ്യാവുന്നത് തന്നെയാണ്, അതുകൊണ്ടു തന്നെ അതിനു വലിയ മാർക്കറ്റ് ഇല്യ എന്ന് എനിക്കും നിങ്ങൾക്കും നന്നായറിയാം! മാർക്കറ്റുള്ള സഖ്യങ്ങൾ അതുകൊണ്ടാണല്ലോ പുതിയതായി ഉണ്ടാക്കിയെടുക്കുന്നത്]

    ഓഫ്: ഹജ്ജിനെ കുറിച്ച് ഒരു അഭിപ്രായം അവിശ്വാസി എന്ന നിലയിൽ ഞാൻ പറയാൻ പാടില്ലാത്തതാണ്, എങ്കിലും മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള പലരും ഹജ്ജ് വിഷയങ്ങളിൽ ചെലുത്തിയിരുന്ന താല്പര്യം സമുദായത്തിന്റെ ഉന്നമനത്തിനു ചിലവഴിച്ചിരുന്നെങ്കിൽ എന്ന് പല മുസ്ലീം സുഹൃത്തുക്കളും ആശങ്കപ്പെടുന്നത് കണ്ടിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  25. മനസ്സിലായില്ലാന്നെഴുതിയത് കറക്ടാണെന്നു മനസ്സിലായി, ഇഞ്ചി. വന്‍‌തുകകള്‍ കോഴയായി കൊടുക്കുന്നതു തെറ്റല്ല, നിയമപ്രകാരം മ്യൂചല്‍ ഫണ്ടിലിടുന്നത് തെറ്റാണെന്ന സ്റ്റാന്റാണ് ഇരട്ടത്താപ്പ്. കോഴപ്രശ്നത്തില്‍ മന്മോഹനും മ്യൂചല്‍ ഫണ്ട് പ്രശ്നത്തില്‍ സിപിയെമ്മുമായതു കൊണ്ട് ആ പേരുകളില്‍ തൂങ്ങിയാല്‍ ഇരട്ടത്താപ്പ് ഒറ്റത്താപ്പാക്കി തര്‍‌ജ്ജമിക്കാന്‍ പറ്റില്ല. ഇടതുപക്ഷപ്പാര്‍‌ട്ടികളെയെന്നല്ല ആരെയും വിമര്‍‌ശിക്കുന്നതിനു ഒരാളും വിശുദ്ധമറിയമൊന്നുമാവണ്ട ഇഞ്ചി. പക്ഷേ അടിച്ചുപൂക്കുറ്റിയാ‍യി ഓടയില്‍ കിടക്കുന്നവന്‍ മിനിമം എഴുനേറ്റ് കെട്ടൊക്കെയൊന്നു വിട്ടു കുളിച്ചുവസ്ത്രം മാറി വന്നിട്ടു വേണം മദ്യനിരോധനജാഥയില്‍ കയറിക്കൂടേണ്ടത്. അത് ഒരു സാ‍മാന്യയുക്തി. അതിയുക്തിക്കാര്‍‌ക്ക് പെട്ടെന്നങ്ങോട്ട് ബോധിക്കാന്‍ പാടാണ്.

    പിന്നെ, മന്‍‌മോഹനെന്നല്ല സോണിയയും കരുണാനിധിയും കാരാട്ടുമടക്കമുള്ള മിക്ക രാഷ്ട്രീയക്കാരും മുന്നണിബന്ധങ്ങള്‍ നിലനിര്‍‌ത്താനും പുതിയ സാധ്യതകള്‍ തേടാനുമൊക്കെയായി നിരന്തരയത്നങ്ങള്‍ നടത്തുന്നുണ്ട്. അതൊന്നും അത്ര എളുപ്പമുള്ള കാര്യങ്ങളാണെന്ന ധാരണ എനിക്ക് തീരെയില്ല. എന്നു കരുതി പാര്‍‌ലമെന്റിന്റെ ചരിത്രത്തിനു തന്നെ അപമാനമായ ഒരു സംഗതിയെ ന്യായീകരിക്കാനും വേണ്ടിയുള്ള വിധേയത്വം (അല്ലെങ്കില്‍ മറ്റു ചിലരോടുള്ള അന്ധമായ എതിര്‍‌പ്പ്) ചുമന്നോണ്ടു നടക്കുന്നുമില്ല.

    മറുപടിഇല്ലാതാക്കൂ
  26. ഇബ്രുവിന്റെ കമന്റ് ഇപ്പോള്‍ കണ്ടു, മാരീചന്റെ പോസ്റ്റില്‍. അത് ഇന്നലെ വന്ന കമന്റല്ലേ? അതിനു മറുപടിയിട്ടില്ലെന്നതാണോ ഐസക് തോമസിന്റെ ലേഖനത്തിനു മുന്നില്‍ വന്നു ഇളിച്ചു കാട്ടിയതിന്റെ ന്യായം? അതു കൊള്ളാം! ഇബ്രുവിന്റെ കമന്റ് ചര്‍‌ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. അത് അവിടെ നടക്കുമെന്നു തന്നെയാണ് പ്രതീക്ഷയും.

    മറുപടിഇല്ലാതാക്കൂ
  27. "ഈ തെരഞ്ഞെടുപ്പു ധാരണ മൂലം കേരളത്തിലെ തെരുവുകളില്‍ നാളെ മുതല്‍ തീവ്രവാദികളുടെ എകെ 47 റൈഫിള്‍ ഗര്‍ജനം മുഴങ്ങുമെന്ന പൈങ്കിളിപ്പേടിയുമില്ല."

    ഇതേ പൈങ്കിളിപേടികള്‍ ബിജെപിയ്ക്കും സംഘത്തിനും ബാധകമാണോ എന്തോ!

    മറുപടിഇല്ലാതാക്കൂ
  28. വന്നു വന്ന് ജോജു കുഞ്ഞാട് ബിജെപി ആയോ?

    ഈ ഇടയന്മാരുടെ ഒരു കാര്യം !

    മറുപടിഇല്ലാതാക്കൂ
  29. ചെലര്‍ക്ക് ഇപ്പ 'രാഷ്ട്രീയപരിശുദ്ധിവാത'ത്തിന്റെ കന്നിമാസമാണ്.

    യൂണിഫോം സിവിൽ കോഡ് കൊണ്ട് വരാൻ വേണ്ടിയെങ്കിലും ആറ് മാസമെങ്കിൽ ആറ് മാസം ബിജെപി കേന്ദ്രത്തിൽ ഭരിക്കണമെന്ന് അറിയാതെ ആഗ്രഹിച്ചു പോവാറുണ്ടെന്ന് ഒരു കൂട്ടുകാരിയോട് പറഞ്ഞപ്പോൾ അവളെന്നെ കൊല്ലാൻ വന്നു. ഒരു നല്ല കാര്യത്തിനു വല്ലപ്പോഴും ചെകുത്താനെ കൂട്ട് പിടിക്കുന്നതിൽ തെറ്റില്ല എന്ന് എന്റെ പക്ഷം എന്നെഴുതിയ ഇഞ്ചി തന്നെ "അതായത് ഇടതുപക്ഷപാര്‍ട്ടികളെ വിമര്‍ശിക്കണമെങ്കില്‍ സ്വയം പരിശുദ്ധരാവണോ? " എന്നു ചോദിക്കുന്നതും “ഒരു പ്രസ്ഥാനത്തിന്റെ അപക്വമായ മലക്കംമറിയലുകള് ആരിലും പരിഹാസവും ഇതിലും കൂടിയ ഗ്രേഡ് പുച്ഛവും ക്ഷണിച്ചു വരുത്തുന്നതാണ്” എന്ന് പ്രഖ്യാപിക്കുന്നതും കാണുമ്പോള്‍... ഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹ
    ഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹ
    ഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹ
    ഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹ
    ഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹ
    ഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹഹ...

    ഇനിയിപ്പോ ഇതൊന്നും ഒരേ ആളു തന്നയല്ലേ എഴുതിയത്?!!

    മറുപടിഇല്ലാതാക്കൂ
  30. >>>"ഇതേ പൈങ്കിളിപേടികള്‍ ബിജെപിയ്ക്കും സംഘത്തിനും ബാധകമാണോ എന്തോ!"

    ജോജു ഇന്ത്യാമഹാരാജ്യത്തു തന്നെയല്ലേ താമസം ?

    ഗുജറാത്ത് നരനായാട്ട്, ഒറീസ ക്രൈസ്തവ പീഡനം, മാലേഗാവില്‍ ഇന്ത്യന്‍പട്ടാള ഉദ്യോഗസ്തന്മാരുടെ ഒത്താശയോടെ ഭീകര പ്രവര്‍ത്തനം, കര്‍ണ്ണാടകയിലെ സമകാലിക സംഭവ വികാസങ്ങള്‍ ,മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ വാനരത്തങ്ങള്‍ ..... ഇനിയും എത്ര ഉദാഹരണം വേണ്ടി വരും ജോജുവിന് "പൈങ്കിളിപ്പേടി" ബി.ജെ.പിയുടെയും സംഘത്തിന്റെയും കാര്യത്തില്‍ യാഥാര്‍ത്ഥ്യമായത് ബോധ്യപ്പെടാന്‍ ?

    മറുപടിഇല്ലാതാക്കൂ
  31. ഇനിയിപ്പോ ഇതൊന്നും ഒരേ ആളു തന്നയല്ലേ എഴുതിയത്?!!

    അതൊരു ചോദ്യമാണല്ലോ സൂരജേ ....

    മറുപടിഇല്ലാതാക്കൂ
  32. രാജ്,
    “എനിക്ക് വ്യക്തിപരമായി പരിചയമുളള ഒരു പിഡിപിക്കാരനും കശ്മീര്‍ ഭീകരനുമല്ല.” എന്ന വാചകത്തിന്, എനിക്കറിയാവുന്ന ആര്‍എസ്എസുകാരന്‍ ഒരു സ്ത്രീയുടെയും വയറുകീറി നരഹത്യ നടത്തിയിട്ടില്ല എന്ന മറുപടി, തര്‍ക്കത്തിനു വേണ്ടിയുളള തര്‍ക്കുത്തരമേ ആകുന്നുളളൂ.

    പിഡിപിക്കാര്‍ നടത്തിയ നരഹത്യകളുടെ, വര്‍ഗീയ കലാപങ്ങളുടെ സ്ഥിതി വിവരക്കണക്കാണ് ആ വാചകത്തിനുളള ശരിയായ മറുപടി, ലക്ഷ്യം ആരോഗ്യകരമായ സംവാദമാണെങ്കില്‍.. എനിക്കറിയാവുന്ന ആര്‍എസ്എസുകാരന്‍ ഈ പറയുന്നതു പോലെയൊന്നുമല്ലഎന്ന സമീപനവുമായി ആരെങ്കിലും ഇറങ്ങിയാല്‍ അയാളുടെ അവസ്ഥ എന്താവും എന്ന് രാജിനു തന്നെ ഊഹിക്കാവുന്നതേയുളളൂ.

    മദനിയില്‍ തീവ്രവാദവും മതഭീകരതയും ആരോപിക്കാന്‍ രാജ് തിരഞ്ഞെടുത്തത് കേട്ടറിവുകളെയാണോ, അതോ വസ്തുതകളുടെ സ്ഥിതിവിവരക്കണക്കാണോ എന്നറിയാന്‍ താല്‍പര്യമുണ്ട്.

    രാഷ്ട്രീയ ബോധ്യങ്ങള്‍ രൂപപ്പെടേണ്ടത് കേട്ടറിവുകളിലാവരുതല്ലോ. ആവര്‍ത്തിച്ച് സൂചിപ്പിക്കപ്പെടുന്ന മദനിയുടെ തീവ്രവാദ പ്രസംഗ കസെറ്റുകളേതെങ്കിലും രാജ് കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ദയവായി ക്ഷോഭിക്കാതിരിക്കുക. കൊടുംഭീകരതയെന്ന് ആവര്‍ത്തിച്ച് വിശേഷിപ്പിക്കപ്പെടുന്ന ആ പ്രസംഗങ്ങളിലെവിടെയെങ്കിലും ഹിന്ദുക്കളെ വെട്ടിക്കൊല്ലാന്‍ മദനി ആഹ്വാനം ചെയ്യുന്നുണ്ടോ? അമ്പലങ്ങള്‍ തകര്‍ക്കാനും ബഹുദൈവ വിശ്വാസം അവസാനിപ്പിക്കാനും ജസിയ ഏര്‍പ്പെടുത്താനും അങ്ങനെയങ്ങനെ ഇസ്ലാം മതത്തില്‍ അധിഷ്ഠിതമായ ഒരു ഭരണവ്യവസ്ഥ ഇന്ത്യയില്‍ കെട്ടിപ്പെടുക്കാന്‍ വേണ്ടി വാളെടുത്തു പൊരുതാന്‍ മദനി ആഹ്വാനം ചെയ്തിട്ടുണ്ടോ?

    ശരിയാണ്. മദനി ഒരു ശരാശരി മുസ്ലിമിന്റെ സിരയിലേയ്ക്ക് അത്യാവേശത്തിന്റെ അഡ്രിനാലിനൊഴുക്കിയിട്ടുണ്ട്. അത് പക്ഷേ, സംഘപരിവാരത്തിനെതിരെയാണ്. പളളി പൊളിക്കലിനെതിരെയാണ്. സംഘപരിവാറിനെതിരെ പ്രകോപനപരമായി പ്രസംഗിക്കുന്നത്, ഹിന്ദുക്കള്‍ക്കെതിരെയെന്ന് വ്യാഖ്യാനിക്കുന്നത് ഉള്‍ക്കൊളളാനാവില്ല. ബാബറി മസ്ജിദിന്റെ പശ്ചാത്തലത്തിലല്ലാത്ത ഏത് മദനി വിമര്‍ശനവും ഉപരിപ്ലവമാകും. ഇപ്പോള്‍ നടക്കുന്നതും അതു തന്നെയാണ്.

    സത്യമായിട്ടും മദനി ഭീകരവാദിയാകുന്നതെങ്ങനെയെന്ന് എനിക്ക് പിടി കിട്ടുന്നില്ല രാജ്. മദനി നടത്തിയതായി പലരും ചൂണ്ടിക്കാട്ടുന്ന പലതിനെയുംകാള്‍ പതിന്മടങ്ങ് പോക്രിത്തരം കാണിച്ചവരെയാരെയും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും "നിഷ്പക്ഷ നിരീക്ഷകരും" ഭീകരവാദിയെന്നല്ല വിളിക്കുന്നത്..

    പിഡിപിയെ കൂടെക്കൂട്ടുമ്പോള്‍ ചോര്‍ന്നു പോകുന്ന ബിജെപി വോട്ടിന്റെ കണക്കെടുപ്പും നല്ലതു തന്നെയാണ്. വസ്തുതകളെ അടിസ്ഥാനപ്പെടുത്തി നടത്തുന്ന അത്തരം വിമര്‍ശനങ്ങള്‍ക്ക് ആഴവും കഴമ്പുമുണ്ട്.

    (സത്യത്തില്‍ ഈ വാചകം എനിക്ക് മനസിലായില്ല.. " സദ്ദാമിനെ തൂക്കിലേറ്റിയവനെ അഗാധമായി സ്നേഹിച്ചും ഗാസയിലെ മുസ്ലീങ്ങളെ നിഷ്ടൂരമായി കൊലചെയ്തവരെയുമായി പങ്കുപറ്റിയും ഇന്ത്യൻ ഗവൺ‌മെന്റ് നിങ്ങളെ വഞ്ചിച്ചു എന്നു പറയുവാൻ ഈ ഇലക്ഷൻ സാഹചര്യത്തിൽ സീപ്പിയെമ്മിനും മദനിക്കും മാത്രമേ കഴിയുകയുള്ളൂ.")

    സ്വയം ബോധ്യത്തില്‍ നിന്ന് രാജ് ഉന്നയിക്കുന്ന ഇടതുപക്ഷ വിമര്‍ശനങ്ങളെ തളളിപ്പറയാന്‍ ഞാന്‍ ആളല്ല. "അരക്ഷിതമാണ് നിങ്ങളുടെ അവസ്ഥയെന്ന് കാപട്യത്തോടെ ബോധ്യപ്പെടുത്തി"യെന്നൊക്കെ എഴുതുമ്പോള്‍ ആ കാപട്യം തിരിച്ചറിയാന്‍ ഒരാള്‍ ഉപയോഗിക്കുന്ന മാപിനിയുടെ കാര്യത്തിലാണ് എതിരഭിപ്രായം. അങ്ങനെയൊരു നിഗമനത്തിന് പ്രേരിപ്പിക്കുന്നത് രാജിന്റെ രാഷ്ട്രീയമാണെന്നാണ് എന്റെ വിമര്‍ശനം. മറിച്ച് രാജും പറയുന്നു. രണ്ടു പാളങ്ങള്‍.. അവ കൂട്ടിമുട്ടണമെന്ന വാശി ആര്‍ക്കും നന്നല്ലല്ലോ.. ജനാധിപത്യത്തിന്റെ സൗന്ദര്യമായി അതവിടെക്കിടക്കട്ടെ...

    ബ്രായ്ക്കറ്റിനുളളില്‍ രാജ് പ്രകടിപ്പിക്കുന്ന ചിന്തയില്‍ കാര്യങ്ങളുടെ കിടപ്പ് മൊത്തമുണ്ട്. ഇന്ത്യന്‍ മുസ്ലിം നേരിട്ടിട്ടുളള വംശീയ, വര്‍ഗീയ നരഹത്യകളെ പേടിക്കേണ്ടതുണ്ടെന്നും അതിനെതിരെ സംഘടിക്കുകയും പോരടിക്കുകയും ചെയ്യണമെന്നും രാജിനും അഭിപ്രായമുണ്ട്. അതിനു വേണ്ടി സ്വീകരിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ചാണ് അഭിപ്രായവ്യത്യാസം മുഴുവന്‍. അത്തരമൊരഭിപ്രായ വ്യത്യാസത്തിന് തീര്‍ച്ചയായും ജനാധിപത്യത്തില്‍ സ്ഥാനമുണ്ട്.. ആയതിനാല്‍, നമുക്ക് ഊളന്‍കൂവലുകള്‍ ഒഴിവാക്കി കാമ്പും കഴമ്പുമുളള തര്‍ക്കങ്ങളിലേര്‍പ്പെടാം. വാഗ്വാദം നടത്താം. തലച്ചോറിന്റെ ഓരോ അടരിനെയും സമരസജ്ജമാക്കാം..

    കൂവിയാര്‍ക്കുന്നതു കൊണ്ട് പ്രത്യേകിച്ച് ഉപയോഗമൊന്നുമില്ലല്ലോ...

    മറുപടിഇല്ലാതാക്കൂ
  33. ചോദ്യം ഇരട്ടാത്താപ്പുകളെപ്പറ്റിയാണ്, അതില്‍ ജോജു കുഞ്ഞാടാണോ കോണ്ഗ്രസ്സാണോ, ബി.ജെ.പിയാണോ എന്നതൊന്നും പ്രസക്തമല്ല. സംശയത്തിന്റെ ആനുകൂല്യം പി.ഡി.പിയ്ക്ക് മാത്രം ആവാം എന്ന തത്വത്തെ അവസരവാദപരം എന്നാണു പറയേണ്ടത്.

    പി.ഡി.പിയോട് കൂട്ടുകൂടാം കമ്യൂണിസ്റ്റു പാര്‍ട്ടിയ്ക്കും കോണ്ഗ്രസ്സിനും. ബി.ജെ.ഡിയോട് കൂട്ടുകൂടാം ബിജെപിയ്ക്കും കമ്യൂണിസ്റ്റുപാര്‍ട്ടിയ്ക്കും. പക്ഷേ അതിനു ഓരോ വരട്ടു ന്യായങ്ങള്‍ പറയുമ്പോള്‍ പ്രതികരിയ്ക്കാതിരിയ്ക്കാനാവില്ല.

    മറുപടിഇല്ലാതാക്കൂ
  34. ജോജൂ.. കമ്മ്യൂണിസ്റ്റു വിരുദ്ധന്‍ കമ്മ്യൂണിസ്റ്റുകാരില്‍ അവസരവാദം കാണുന്നതില്‍ അത്ഭൂതമെന്ത്? എതിര്‍പ്പെന്ത്? നിഷ്പക്ഷതയുടെ ആട്ടിന്‍തോലിട്ട് വരട്ടു വാദം പറയാന്‍ ചെന്നായ്ക്കള്‍ എത്തുമ്പോഴും പ്രതികരണങ്ങളുണ്ടാകും. അതും മറക്കേണ്ട...

    മറുപടിഇല്ലാതാക്കൂ
  35. ജോജു, പിഡിപിയുടെ സഹായവാഗ്ദാനം സ്വീകരിക്കുന്നതിന് ഇടതുപക്ഷത്തിനും അതിനെ അനുകൂലിക്കുന്നവർ‌ക്കുമുള്ള യുക്തി വെറും വരട്ടുന്യായമാണെന്നു ജോജുവങ്ങു തീരുമാനിച്ചാൽ മതിയോ? പോരല്ലോ സർ. അത് എങ്ങനെയാ വരട്ടുന്യായമാകുന്നതെന്ന് ഇതുമായി ബന്ധപ്പെട്ടു വന്ന ചർ‌ച്ചകളൊക്കെ വായിച്ചിട്ട് ലോജിക്കലായൊന്നു പറഞ്ഞേ. അല്ലാതെ പി ഡി പി യും ബി ജെ പിയും ഒന്നല്ലേ, കാങ്ഗ്രസും കമ്മൂണിഷ്ടും ഒന്നല്ലേ എന്നൊക്കെ കണ്ണും പൂട്ടിയങ്ങു കാച്ചി ഞെളിയാമെന്ന മോഹം ബാക്കിയുള്ളവരെല്ലാം ‘ആമേൻ’ മാത്രം മൂളുന്ന ഏതെങ്കിലും പറമ്പിൽ ചെന്നു നടപ്പിലാക്കിയാൽ മതി.

    മറുപടിഇല്ലാതാക്കൂ
  36. മാരീചാ,

    ഞാന്‍ പറഞ്ഞതു കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ അവസരവാദത്തെക്കുറിച്ചല്ല. അത് എന്തായാലും എനിയ്ക്ക് ഒന്നും തന്നെയില്ല, അതിനെ ഞാന്‍ അനുകൂലിയ്ക്കുകയോ പ്രതികൂലിയ്ക്കുകയോ ചെയ്തിട്ടില്ല.

    ഞാന്‍ പറഞ്ഞത്
    1. ബിജെപി ബിജെഡി ബന്ധം ഉപേക്ഷിച്ചു, അപ്പോള്‍ അവരെ സി.പി.എം സഹായിച്ചു. ഇതാണു സത്യം. അതിനെ "ബി.ജെ.പി മുന്നണിയില്‍ നിന്ന് അടര്‍ത്തി എടുത്ത് വര്‍ഗീയവാദികളെ ഒറ്റപ്പെടു"ത്തുവാനാണ്‌ ബിജെഡിയുമായി സഹകരിയ്ക്കുന്നത് എന്നൊക്കെപ്പറയുമ്പോഴേ എനിയ്ക്ക് എതിര്‍പ്പുള്ളൂ. അല്ലാതെ ബിജെഡി സിപിഎം ബാന്ധവത്തിനോട് മനസുകൊണ്ടു പോലും എനിയ്ക്ക് എതിര്‍പ്പില്ല. (ഇത് പോസ്റ്റിനെപ്പറ്റി)

    2. "ഈ തെരഞ്ഞെടുപ്പു ധാരണ മൂലം കേരളത്തിലെ തെരുവുകളില്‍ നാളെ മുതല്‍ തീവ്രവാദികളുടെ എകെ 47 റൈഫിള്‍ ഗര്‍ജനം മുഴങ്ങുമെന്ന പൈങ്കിളിപ്പേടിയുമില്ല." ഇതേ മനോഭാവം ബിജെപിയോടും ആയിക്കൂടേ എന്നതാണു സംശയം. അതിനു ജോജു കുഞ്ഞാട് ബിജെപി ആയോ എന്നാണ്‌ റോബി ചോദിച്ചത്.

    മാരീചിന്റെ പോസ്റ്റ് അവസാനിയ്ക്കുന്നതിങ്ങനെയാണ്‌.
    "ജനാധിപത്യവും ആദര്‍ശവുമൊക്കെ ഞങ്ങള്‍ക്കു മാത്രമായി തീറെഴുതിക്കിട്ടിയ സൗഭാഗ്യങ്ങളാണെന്നും ജന്മനാ തീവ്രവാദിയായി പിറന്ന നിങ്ങളൊക്കെ അങ്ങനെ തന്നെ ജീവിച്ചു മരിക്കണമെന്നും പറയുന്നവരോട്,"

    ഇതിനു മറുപടിയായി
    "ജനാധിപത്യവും ആദര്‍ശവുമൊക്കെ ഞങ്ങള്‍ക്കു മാത്രമായി തീറെഴുതിക്കിട്ടിയ സൗഭാഗ്യങ്ങളാണെന്നും ജന്മനാ വര്ഗ്ഗീയവാദിയായി പിറന്ന നിങ്ങളൊക്കെ അങ്ങനെ തന്നെ ജീവിച്ചു മരിക്കണമെന്നും പറയുന്നവരോട്," എന്നുമാറ്റിച്ചോദിച്ചാലും ജോജു കുഞ്ഞാട് ബിജെപി ആയോ എന്നു തിരിച്ചു ചോദിയ്ക്കുമായിരിയ്ക്കും.
    ഇവിടെപ്പറഞ്ഞ ഇരട്ടത്താപ്പ് കമ്യൂണിസ്റ്റുപാര്ട്ടിയുടെയല്ല മാരീചന്റെയാണ്‌.

    മറുപടിഇല്ലാതാക്കൂ
  37. An eye for an eye leaves the whole world blind
    - Sadly not rendered by Carl Marx

    മാരീചൻ കമന്റിൽ വിശദീകരിച്ചതു പോലെ വിശ്വഹിന്ദുപരിഷത്തിനേയും ഹൈന്ദവ ത്രീവ്രവാദത്തേയും നേരിടുവാൻ രണ്ടുകൂട്ടർ തിരഞ്ഞെടുത്ത മാർഗ്ഗങ്ങളിൽ മാത്രം വ്യത്യസ്തപ്പെട്ടുപോയ ഒരു പാവം താടിവച്ച കുഞ്ഞാടൊന്നുമല്ല മദനി. ക്ഷമിക്കണം പരിഹസിക്കാൻ പാടില്ലെന്ന് ഇവിടെയെവിടെയോ റൂൾ ഓഫ് കണ്ടക്റ്റ് ഉണ്ടെന്ന് തോന്നുന്നു. ബാബറി മസ്ജിദിനു മുമ്പ് മദനി മദനി അല്ലായിരുന്നെന്ന പറച്ചിലും അതുപോലെ വസ്തുതയ്ക്ക് നിരക്കാത്തതാണ്.

    പരാജിതൻ മൊത്തത്തിൽ കമന്റിന്റെ പോക്ക് വായിച്ചിട്ടുള്ള ഒരു അഭിപ്രാ‍യം,

    തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലെ അലുംനൈകളിൽ പാർട്ടി അനുഭാവികളായിരുന്ന ചിലർ പാർട്ടി ക്ലാസുകളിലിരുന്ന അനുഭവങ്ങൾ വിശദീകരിച്ചിട്ടുണ്ട്. എം.പി.പരമേശ്വരനെ പോലെയുള്ള ബുദ്ധിജീവികളുടെ ക്ലാസുകളിൽ പോലും പാർട്ടിനയങ്ങളെ ചോദ്യം ചെയ്യുന്നതരം സംവാദങ്ങൾക്കു വിലക്കുണ്ടായിരുന്നു. അതേ എം.പി.പരമേശ്വരനോട് പാർട്ടി എന്തുകാണിച്ചു എന്നതും ചരിത്രമാണ്. സീപ്പീയെം നേതാക്കളെയും ബുദ്ധിജീവികളേയും ചോദ്യം ചെയ്യുമ്പോഴുള്ള പെരുമാറ്റ രീതി പ്രവചനീയമാണ്, അല്ലാതെ പരാജിതൻ സ്ഥാപിക്കുവാൻ ശ്രമിക്കുന്നതു പോലെ ചുണ്ടയ്ക്ക കൊടുത്ത് വഴുതിനങ്ങ വാങ്ങുന്നതുപോലെയുള്ള സംവേദനദൂക്ഷ്യം ഞങ്ങൾ പ്രകടിപ്പിച്ചതുകൊണ്ടല്ല ജനശക്തിയുടെ ഈ പ്രതികരണം. പക്ഷെ അതിൽ പുതുമയൊന്നും ഇല്ലെന്നതും വളരെ വളരെ പ്രതീക്ഷിക്കപ്പെട്ടതുമായിരുന്നു എന്നതുകൊണ്ടു് ഒരു വാദപ്രതിവാദത്തിനു നിന്നില്ലെന്നും മാത്രം. ഇവിടെ പൊതുവിൽ കാണുന്ന മറുപടികളും ഏറെക്കുറേ അതേ സ്വഭാവമുള്ളതുകൊണ്ട് ഇത്രയും എഴുതേണ്ടി വരുന്നു. ഇനി ഐസക്ക് സാർ വല്ല വിശുദ്ധപശുവെങ്ങാൻ (holy cow) ആണോ? അല്ല പണ്ട് ഇമ്മളൊക്കെ ഏറെ ആരാധിച്ചിരുന്ന ഒരു മാഷ് ഐസക്ക് സാറിനോട് ഇടഞ്ഞ് രാജി വച്ചത് ഓർമ്മയുണ്ട്.

    മറുപടിഇല്ലാതാക്കൂ
  38. മദ്യപിച്ച് കൂത്താടി നടന്ന ഒരുവന്‍ മദ്യവിരുദ്ധ റാലിയില്‍ കയറിപറ്റിയതും തോമസ് ഐസക്കിനെ പൊലെ ഒരു രാഷ്ട്രീയനേതാവ് കല്ലു വെച്ച നുണയും ലോജിക്കും എഴുതുമ്പോള്‍ പരിഹസിച്ചു പോവുന്നതിന്റേയും മോറാലിറ്റി കമ്പാരിസണ്‍ ഉഗ്രന്‍. അത് മനസ്സിലാക്കാന്‍ കോമണ്‍‌സെന്‍സിനു അന്ധത ബാധിക്കാത്തവര്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാവും. അത് തന്നെയാണിത് എന്നൊക്കെ ഒരാള്‍ എഴുതിവെക്കുന്നതുകൊണ്ട് മാത്രമാവുമോ? ബാക്കിയുള്ളവര്‍ക്കും കൂടി തോന്നണം. തോമസ് ഐസക്ക് എഴുതിയതിലും നന്നായി നകുലന്‍ അപ്പറത്ത് ബി.ജെ.പി തുടങ്ങിയത് മുസ്ലീങ്ങളാണെന്ന് വരെ ഈയടുത്ത് എഴുതിപിടിപ്പിച്ചിട്ടുണ്ട്. അവിടെ ചെന്നും പരിഹസിക്കാന്‍ ആര്‍ക്കും തോന്നരുത്. കാരണം നകുലന്‍ ഇതിലും വിനയത്തോടെ ഇതിലും നന്നായി തെളിവോടേ വരെ എഴുതിവെച്ചേക്കുന്നതാണ്. ലോജിക്കുകളുടെ ഒരു കാലമേ.



    ബുഷിനെ ചെരുപ്പെടുത്തെറിയാനും ഗോര്‍ബാച്ചേവിനെ ചീമുട്ടയെറിയാനും പിണറായിയെക്കാണുമ്പോള്‍ ഹെയില്‍ പിണറായി എന്ന് വിളിക്കാനുമൊക്കെ എനിക്കും മറ്റുള്ളവര്‍ക്കും തോന്നിയെന്നിരിക്കും. അതൊക്കെ ഒരു ജനതയുടെ ചെറിയ ചെറിയ ശരികളാണ്.

    പൊതുജന പ്രസ്ഥാനങ്ങളോടും നേതാക്കളോടും ജനം അങ്ങിനെ പെരുമാറുന്നെങ്കില്‍ അതിനെപ്പോഴും കാരണങ്ങളുണ്ടായിട്ടുണ്ട്, എത്ര എഴുതിവെളുപ്പിച്ചാലും അത് ശരിയാവില്ല.



    ഞാനീ പറഞ്ഞ പരിഹസിച്ച ലോജിക്ക് പുതിയതല്ലല്ലോ? കേരളരാഷ്ട്രീയത്തിലെ വമ്പന്മാര്‍ എന്തിനു ഇടതുപക്ഷത്തിനു വേണ്ടി മുണ്ട് മുറിക്കിയുടുത്തവര്‍ വരെ പരിഹസിക്കുന്നതാണ്? അതുകൊണ്ട് ഇത് എന്റെ കണ്ടുപിടുത്തുവുമല്ല. ആദ്യമായി ഇത് കേട്ടതുപോലുള്ള പ്രകടനം കാഴ്ചവെക്കുന്നത് എന്തിനാണ്? അതായത് മറുപടി പറയാന്‍ വലുതായിട്ടൊന്നുമില്ല എന്ന പ്രശ്നം. ഞങ്ങള്‍ പറഞ്ഞത് നിങ്ങള്‍ കേട്ടില്ലേ അതൊന്നും നിങ്ങള്‍ക്ക് പോരേ എന്നുള്ള പ്രഹസനം.



    വ്യക്തികളോടോ അല്ലെങ്കില്‍ തോമസ് ഐസക്കിന്റെ വീട്ടുകാര്യമോ അല്ലല്ലോ ഇവിടെ പരിഹസിച്ച വിഷയം. അദ്ദേഹം എഴുതിയ ലോജിക്കിലെ അപഹാസ്യതയെപറ്റിയാണ്. അത് വെള്ളം തൊടാതെ വിഴുങ്ങണമെന്ന നിര്‍ബന്ധങ്ങളാണ്. അതില്‍ കെറുവിക്കുന്നവര്‍ ഇവിടെ എന്തെങ്കിലും ഇത്ര നേരം ചിലവഴിച്ചിട്ടും യുക്തിസഹിതമായി സ്ഥാപിക്കുന്നതിനുള്ള എന്തെങ്കിലും പറഞ്ഞതായി കണ്ടുമില്ല. തെറ്റില്ലാത്തവന്‍ കല്ലെറിയട്ടെ മാതിരിയുള്ള ഉഡായിപ്പുകള്‍ അസഹനീയം.



    ആഫ്രിക്കയിലെ എയ്ഡ്സ് ബാധിച്ച ജില്ലകളില്‍ ഒരു പൂച്ചക്കുഞ്ഞു പോലും തിരിഞ്ഞു നോക്കാന്‍ ഇല്ലാത്തിടത്ത്, മരിക്കുന്നവര്‍ക്ക് കന്യാസ്ത്രീകളും അവരെ പരിപാലിക്കുന്ന സഭയും ഒരിറ്റ് വെള്ളം കൊടുക്കുന്നതുകൊണ്ട് അഭയകേസും മറ്റനേകം അക്രമങ്ങളും പള്ളിവകയുള്ളത് ക്ഷമയോടെ കേള്‍ക്കണമെന്നും മറ്റും ആരെങ്കിലും പറഞ്ഞോണ്ട് വന്നാല്‍ എനിക്ക് പരിഹസിക്കാനേ തോന്നൂ. അതല്ലാതെ ഇഷ്ടപ്പെട്ടില്ലെങ്കില്‍/ഇല്ലോജിക്കല്‍ ആയി തോന്നിയാല്‍ ബൌദ്ധികമടവാളുകൊണ്ട് ഒരാള്‍ക്ക് മാത്രം ‍എല്ലാവരേയും പുച്ഛിക്കാന്‍ ഇന്ത്യന്‍ ഭരണഘടനയില്‍ പ്രത്യേക അവകാശങ്ങളൊന്നുമില്ല.



    എന്റെ ബ്ലോഗില്‍ വന്ന് ലിങ്കിട്ട് ഇങ്ങോട്ട് ക്ഷണിച്ച് ഈ മഹത്തരമായ ബ്ലോഗിലെ ലേഖനങ്ങള്‍ കാണുമ്പോള്‍ അങ്ങിനെ തന്നെ പരിഹസിക്കാന്‍ തോന്നി. ഉത്തരം മുട്ടുമ്പോള്‍‍ കൈരളി ടിവിയും ചൂലും കൊണ്ട് പുണ്യാഹം നടത്താന്‍ ബ്ലോഗുടമ വന്നെന്നിരിക്കും എന്ന് നന്നായി അറിയുകയും ചെയ്യാം. അത് അവരവരുടെ എപ്പോഴും പ്രദര്‍ശിപ്പിക്കാറുള്ള സ്റ്റാന്റേര്‍ഡില്‍ കവിഞ്ഞ് ഒന്നുമില്ല. അല്ലാതെ അതുകൊണ്ടാണ് ഇതുണ്ടായത് മാതിരിയുള്ള ന്യായീകരിക്കാനുള്ള ഉരുളലുകളില്‍ വലിയ കാര്യമൊന്നുമില്ല. വിലപ്പോവില്ല. അമ്മാതിരിയുള്ള ന്യയങ്ങള്‍ ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വല്ലോം വേവും.



    ഇത്ര ദിവസവും ഇബ്രുവിനെപ്പോലെയുള്ളവരെ മാത്രം അവഗണിച്ച് ബാക്കിയെല്ലാത്തിനും മറുപടി കൊടുക്കാനുള്ള വ്യഗ്രത ചൂണ്ടിക്കാണിക്കുമ്പോള്‍ അതില്‍ വരെ പ്രശ്നം കാണുന്ന വാചകകസര്‍ത്തു അതിലും ഉഗ്രന്‍. എന്റെ ബ്ലോഗില്‍ മറ്റാര്‍ക്കും കമന്റിനു മറുപടി കൊടുത്ത് തുടങ്ങിയിരുന്നില്ല എന്ന് ശ്രദ്ധിക്കാന്‍ സാധിക്കില്ല. ഇക്കണക്കിനു ഈ വക യമണ്ടന്‍ ലോജിക്കുകള്‍ വെക്കാന്‍ സ്ഥലം തികയാതെ വരുമല്ലോ സാര്‍.


    പാര്‍ട്ടി ബ്ലോഗുകളും പാര്‍ട്ടി മെമ്പര്‍മാരേയും മാത്രമേ വിശ്വസിക്കൂ എന്നത് അവനവന്റെ കാര്യം. അങ്ങിനയേ മറ്റുള്ളവരും ചെയ്യാവൂ എന്ന വാശി വേണ്ട. സി‌പി‌എം-കാരെ മാത്രം അനുകൂലിക്കാന്‍ അവരു പറയുന്നത് മാത്രം വിശ്വസിക്കാന്‍ കേരളം വെള്ളരിക്കാപട്ടണമാ‍യിട്ടില്ല. ആവുമെന്നുള്ളത് വെറും വ്യാമോഹം മാത്രം.



    ഓഫ്:

    മന്മോഹന്‍ സിംഗും സമാജ് വാദി പാര്‍ട്ടിയും/ പ്രകാശ് കാരാട്ടും മായവതിയും ആവശ്യത്തിനു അങ്ങോട്ടുമിങ്ങോട്ടും കാശ് മറിച്ചു കാണുമെന്ന് എന്ന് ഇന്ത്യന്‍ രാഷ്ട്രീയം കുറച്ചെങ്കിലും അറിയാവുന്നവര്‍ക്ക് ഊഹമുണ്ടന്നിരിക്കേ എന്നാല്‍ അത് ബി.ജെ.പി എം‌എല്‍‌എ-മാര്‍ എടുത്ത് കാണിച്ചതുകൊണ്ട് പരിപൂര്‍ണ്ണമായി വിശ്വസിക്കാമോ എന്ന് ഒരു ചെറു സംശയവും ബാക്കി നില്‍ക്കേ, ഞാന്‍ എവിടെയാണ് കോഴ വാങ്ങിയത് നന്നായി എന്നോ മറ്റോ എഴുതിയതെന്ന് ആ പോസ്റ്റില്‍ ഒന്നെടുത്ത് തരാമെങ്കില്‍ ഉപകാരമായേനെ. ഇത്ര വലിയ ഒരു പോയിന്റ് കണ്ട് പിടിച്ച് കൊണ്ട് വന്നതുകൊണ്ടാണ്. അത് ആ പോസ്റ്റില്‍ പറഞ്ഞാലും മതി. ഇനി ഇവിടുത്തെ സ്ഥിരം ഡിങ്കിരി പട്ടാളങ്ങള്‍ കണ്ട്‌പിടിക്കുന്നതുപോലെയുള്ള ഔട്ട്ഓഫ് കോണ്ടക്സ്റ്റ്പരിപാടികളുമായി പരാജിതനും കൂടിയങ്ങ് ഇറങ്ങുവാണെങ്കില്‍ സമയം കളയണമെന്നില്ല.

    മറുപടിഇല്ലാതാക്കൂ
  39. രാജിനും ഇഞ്ചിയ്ക്കും.
    ഇപ്പറയുന്നതെല്ലാം കേട്ടാല്‍ തോന്നും ഐസക് തോമസിനെയോ സിപിയെമ്മിനെയോ കൈരളി ടിവിയെയോ ഒന്നും ആരും വിമര്‍‌ശിച്ചു കൂടായെന്നും വിമര്‍‌ശിച്ചാല്‍ തട്ടിക്കളയുമെന്നും പറഞ്ഞ് വാളെടുത്തു നില്‍ക്കുന്ന ചിലരാണ് ഇവിടെ നിങ്ങള്‍‌ക്കെതിരായി കമന്റിട്ടവരെല്ലാമെന്ന്. നല്ല ആശയമാണ്, പക്ഷേ അതങ്ങോട്ട് പ്രയോഗിച്ചു ഫലിപ്പിക്കാന്‍ ഈ പറയുന്ന ‘ചിലരൊ‘ക്കെ ബ്ലോഗ് വായനയും എഴുത്തും നിര്‍‌ത്തണം. അത് നിര്‍‌ത്തിക്കാന്‍പറ്റിയ വഴി വല്ലതുമുണ്ടോയെന്നു നോക്കുന്നതാവും കൂടുതല്‍ എളുപ്പം.

    സിപിയെമ്മിന്റെ അറിയപ്പെടുന്ന ഒരു നേതാവ് വേദിയില്‍ പ്രസംഗിക്കുമ്പോള്‍ സദസ്സില്‍ നിന്നു മുണ്ടു പൊക്കിക്കാണിച്ചാല്‍ മിക്കവാറും ഡി വൈ എഫ് ഐ ക്കാരന്റെ കയ്യില്‍ നിന്ന് അടിനാഭിക്ക് നല്ല ഇടി കിട്ടിയെന്നിരിക്കും. ഇടി തരുന്നവന്‍ ഇത്തിരി എക്സ്ട്രാ‍ മുരടനാണെങ്കില്‍ കൂട്ടത്തില്‍ തന്തയ്ക്കു വിളിച്ചെന്നുമിരിക്കും. അതു വാങ്ങിയിട്ട് മാറിനിന്ന് ‘ഇടതന്മാരൊക്കെ ഗൂണ്ടകളാണേ, അസഹിഷ്ണുക്കളാണേ, ജനാധിപത്യധ്വംസകരാണേ’യെന്നൊക്കെ പാടി നടക്കാനുള്ള സ്കോപ്പ് കിട്ടിയെന്നാശ്വസിക്കുന്നതില്‍ അത്ര തെറ്റൂ പറയാനുമാവില്ല. ‘ഉള്ളത് കൊണ്ട് ഓണം പോലെ’ എന്ന ലൈനിനെ ആര്‍‌ക്കെങ്കിലും കുറ്റം പറയാന്‍ പറ്റുമോ?

    തോമസ് ഐസക്ക് വിശുദ്ധപശുവുമല്ല, വിശുദ്ധകുഞ്ഞാടുമല്ല. പക്ഷേ അദ്ദേഹം എഴുതിയത് കല്ലുവച്ച നുണയാണെന്നും ലോജിക്ക് ബാലിശമാണെന്നും ചുമ്മായങ്ങു വിളിച്ചു പറഞ്ഞാല്‍ അതെല്ലാം സത്യമാണെന്ന് ബാക്കിയുള്ളവര്‍‌ക്കങ്ങ് ബോധ്യപ്പെടാനും വേണ്ടി മഹത്വവും വിശുദ്ധിയും ഹരിശ്ചന്ദ്രപദവിയുമൊക്കെ നിങ്ങള്‍‌ക്ക് രണ്ടു പേര്‍‌ക്കും പതിച്ചു തന്നതാരാണാവോ? അതോ സ്വയമങ്ങു പതിപ്പിച്ചതാണോ?

    എല്ലാവരും സിപിയെമ്മിനെ അനുകൂലിക്കണമെന്നോ ഐസക് തോമസിനെപ്പോലുള്ളവര്‍ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങണമെന്നോ ഇവിടെയാരും വാശി പിടിച്ചിട്ടില്ലെന്നിരിക്കേ, അതാണ് ഇവരൊക്കെ പറയുന്നതെന്നു സംശയലേശമില്ല്ലാതെ പ്രഖ്യാപിക്കുന്നത് കൂതറപ്പരദൂഷണക്കാരെക്കാള്‍ തരം താഴ്ന്ന പണിയാണ്. പാര്‍‌ട്ടിക്ലാസിന്റെയും പരമേശ്വരന്റെയുമൊക്കെ കാര്യം പറഞ്ഞാല്‍ അതിന് ആര്‍‌ജ്ജവത്തിന്റെ സ്വരം വരുമെന്നു കരുതുന്നത് മിതമായ ഭാ‍ഷയില്‍ പറഞ്ഞാല്‍ മണ്ടത്തരവും. സി പി എമ്മിന്റേത് കുറച്ചു കര്‍‌ക്കശമായ ചട്ടക്കൂടാണെന്നതും പാര്‍‌ട്ടി മെഷീനറിയ്ക്കുള്ളില്‍ പലതരം ഡിസിപ്ലിനുകളുണ്ടെന്നും അത് കൊണ്ടു ഗുണവും ദോഷവുമൊക്കെയുണ്ടെന്നുമൊക്കെയുള്ള വസ്തുതകള്‍ ഒരു മാതിരിപ്പെട്ട എല്ലാവര്‍‌‌ക്കുമറിയാം. പക്ഷേ സമ്മേളനസ്ഥലത്ത് അനാവശ്യം കാണിച്ച് തല്ലു വാങ്ങുന്നതിന് തുല്യമായ ഒരു പ്രവൃത്തിയെ ആരും കൊണ്ടുചെന്ന് പാര്‍‌ട്ടിക്ലാസിലെ അഭിപ്രായസ്വാതന്ത്ര്യവുമായി കൂട്ടിക്കെട്ടില്ല, മുട്ടാപ്പോക്കിനെ ലോജിക്കായി തെറ്റിദ്ധരിക്കുന്നവരൊഴികെ. കമ്മ്യൂണിസ്റ്റ് പാര്‍‌ട്ടി മെഷീനറിയെപ്പറ്റിയും സൈദ്ധാന്തികനിര്‍‌ബന്ധങ്ങളെപ്പറ്റിയുമൊക്കെ കൊള്ളാവുന്ന പലരും വിമര്‍ശനങ്ങളുയര്‍‌ത്തിയിട്ടുണ്ട്. ആ ലിസ്റ്റില്‍ ചുളുവിനു കയറിപ്പറ്റാനുള്ള പൂതി കൊള്ളാം. പക്ഷേ ഇത്തിരി അദ്ധ്വാനം അതിനു വേണ്ടി ചിലവാക്കിയിട്ടാവുന്നത് നല്ലത്. അല്ലെങ്കിലും കുഴപ്പമില്ല. പരിപാടി ഏശില്ലേന്നേയുള്ളൂ.

    ഇബ്രുപ്രശ്നം പിന്നെയും പറയുന്നതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. ‘ആരെന്തു പറഞ്ഞാലും ഞാന്‍ പത്തുകൊല്ലം മുമ്പ് വിചാരിച്ചതാ ശരി. അതിനി മാറ്റാന്‍ നോക്കണ്ട’ എന്ന ലൈനാണ് ഇഞ്ചിപ്പെണ്ണിന്റേത്. ഇബ്രുവിനെ അവഗണിച്ചു പോലും! അത് ഇപ്പോഴും പറയാന്‍ ചില്ലറ ഉളുപ്പില്ലായ്മയൊന്നും പോര. ആര്‍‌ക്ക് എപ്പോള്‍ മറുപടി പറയണമെന്നൊക്കെ അവനവന്‍ തീരുമാനിച്ചോട്ടേയെന്നു പോലും ആലോചിക്കാനുള്ള സാമാന്യമര്യാദയില്ലാത്ത കൂട്ടരാണ് ഇക്കണ്ട ന്യായമൊക്കെ എഴുന്നള്ളിക്കുന്നത്. ഊളന്മാരും ഊളത്തികളുമൊക്കെ കൂവിത്തീരട്ടെ, അതു കഴിഞ്ഞാവാം ആശങ്ക-സംശയ-ആരോപണക്കമന്റുകള്‍‌ക്ക് മറുപടി നല്‍കുന്നത് എന്നു വിചാരിച്ചതാണെങ്കിലോ? അല്ലെങ്കില്‍ സാവകാശം വിശദവും തൃപ്തികരവുമായി എഴുതേണ്ട കാര്യമാണെന്നതു കൊണ്ട് അതിന്റെ സമയമെടുത്തതാണെങ്കിലോ? “ഓ ഇടതന്മാരല്ലേ, അതൊന്നുമാവില്ല, അവഗണിച്ചതു തന്നാ‍ണെന്ന് ഞങ്ങക്കൊറപ്പാ. നിങ്ങടെ ന്യായമൊന്നും കേക്കണ്ട!“ അല്ലേ?

    പാര്‍‌ട്ടി ബ്ലോഗുകളും പാര്‍‌ട്ടി മെമ്പര്‍‌മാരും പറയുന്നതു മാത്രമേ ‘ചിലര്‍’ വിശ്വസിക്കൂവെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് പാര്‍‌ട്ടി ബ്ലോഗുകളും പാര്‍‌ട്ടി മെമ്പര്‍മാരും എന്തു പറഞ്ഞാലും ഒക്കെയും കല്ലുവച്ച നുണ മാത്രമായിരിക്കുമെന്ന് അന്ധമായങ്ങു വിശ്വസിച്ച് ജീവിക്കുന്നവരാണ്. രണ്ടു കൂട്ടര്‍‌ക്കേയുള്ളൂ ഇപ്പറഞ്ഞ അസുഖം: കടുകട്ടി കമ്മ്യൂണിസ്റ്റ് വിരോധികളും അരാഷ്ട്രീയപ്പരിഷകളും.

    ഓഫ്: ‘കോഴ വാങ്ങിയത് നന്നായി എന്നോ മറ്റോ’ എഴുതിയാലേ കോഴ കൊടുക്കലിനെ ന്യായീകരിക്കലാകൂ എന്ന തിയറി വിശ്വസിപ്പിക്കാന്‍ ഒരേയൊരു വഴിയേയുള്ളൂ ഇഞ്ചീ. ഇഞ്ചി സ്വന്തം പേരിലോ മറ്റോ ഒരു പാര്‍‌ട്ടിയങ്ങ് തുടങ്ങുക. എന്നിട്ട് കോഴയോ മറ്റോ കൊടുത്ത് കുറേ പേരെ അണികളാക്കുക. അവരുടെ മുന്നില്‍ ഈ തിയറി ചൂടോടെ വിളമ്പുക. കുറച്ചു പേരെങ്കിലും രുചിയോടെ കഴിച്ചേക്കും.

    മറുപടിഇല്ലാതാക്കൂ
  40. മുണ്ടുപൊക്കിക്കാണിക്കൽ എക്സിട്ര കമന്റുകൾക്ക് - ഇതിനേക്കാൾ സ്റ്റൈലൻ പരിഹാസം സുജിത് അദ്ദേഹത്തിന്റെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചു കാണാറുണ്ട്. സുജിത്തിന്റെ ഉദാത്തമായ ഹാസ്യത്തിനോടു ഞങ്ങളുടെ വളിപ്പുകളെ താരതമ്യപ്പെടുത്തുകയല്ല, പക്ഷെ അവയെ മുണ്ടുപൊക്കിക്കാണിക്കൽ തല്ലുകൊള്ളിത്തരം എന്നൊക്കെ പറയുന്നത് അഥവാ പറഞ്ഞുകൊണ്ടേയിരിക്കുന്നത് വെബ്ബിന്റെ സാധ്യതയിൽ സംഭവിച്ച വായനക്കാരന്റെ ഫ്രീഡം പരാജിതൻ പറഞ്ഞ ഡീ.വൈ.എഫ്.ഐക്കാരന്റെ കൈവെപ്പിൽ യഥാർത്ഥലോകത്ത് തല്ലിക്കെടുത്തിയതുകൊണ്ടാണ്. ഇതുപോലെ പലരും ഇത്തരം പരിഹാസങ്ങൾ എഴുതിയെന്നിരിക്കും സീപ്പിയെമ്മിന്റെ ഇരട്ടത്താപ്പു കാണുമ്പോൾ, അപ്പോഴെല്ലാം ഇത്തരം കലാപരിപാടികൾ തുടരുമെന്ന് വാക്കാലെ ഉറപ്പു തന്നതിനു നന്ദി :) ഐസക്ക് തോമസിന്റെ ലോജിക്കിനെ കുറിച്ച് ചർച്ച വന്നുകഴിഞ്ഞിട്ടും പരാജിതൻ വിശുദ്ധപശുവിന്റെ അകിടും താങ്ങി മാത്രം ഇരിക്കുന്നതാണ് അത്ഭുതപ്പെടുത്തുന്നത് (ലേഖനത്തിന്റെ വിഷയത്തിൽ പരാജിതന്റെ ഒരു കമന്റും കണ്ടില്ല, വന്നതെല്ലാം വ്യക്തിപരമായ കമന്റുകൾ ഗ്വാ-ഗ്വാ വിളികൾ). അതോ ഞങ്ങൾ പരിഹസിച്ചാൽ മാത്രം ഓടിച്ചിട്ട് ഇടിക്കാനും വല്ലതും നേരെച്ചൊവ്വെ പറഞ്ഞാൽ അവഗണിക്കാനും കോണ്ട്രാക്റ്റ് എടുത്തിട്ടുണ്ടോ?

    മറുപടിഇല്ലാതാക്കൂ
  41. ചുരുക്കം പറഞ്ഞാ ഞങ്ങക്കീ പാര്‍ട്ടിയെക്കുറിച്ചൊരു ചുക്കും അറിയില്ലാ എന്ന് വല്ലോമാണോ പരാജിതന്‍ പറഞ്ഞു വരുന്നത്?

    ഇത് ഡി.വൈ.എഫ്.ഐ സമ്മേളനങ്ങള്‍ നടക്കുന്ന ബ്ലോഗാണെന്ന് അറിഞ്ഞിരുന്നില്ല. ഇനി ഇങ്ങിനെ എത്രയൊക്കെ ബ്ലോഗുകള്‍ ഉണ്ടെന്ന് ഇതുപോലെ ഏതെങ്കിലും ഉന്നതതലത്തില്‍ നിന്നു അറിയിരിച്ചിരുന്നെങ്കില്‍ അവിടെയൊക്കെ ഒഴിഞ്ഞു മാറി നടക്കാമായിരുന്നു. ആര്‍ക്കും ഇടി കിട്ടാനോ മുതുകത്ത് വര കിട്ടനോ ഒന്നും ഇഷ്ടമുണ്ടാവില്ലല്ലോ.

    ഉളുപ്പ് എന്ന വാക്കില്‍ ആരെങ്കിലും കൈവിഷം തന്നിട്ടുണ്ടോ? ലജ്ജയില്ലേ? മനുഷ്യത്വമില്ലേ? ഉളുപ്പില്ലേ ഇവയൊക്കെ എഫക്റ്റിനു കൊള്ളാം. എഫക്റ്റിനു മാത്രം.

    മറുപടിഇല്ലാതാക്കൂ
  42. രാജേ, താരതമ്യപ്പെടുത്തുകയല്ല എന്ന തന്ത്രത്തില്‍ ഒരു താരതമ്യവും വേണ്ട. ആ സൈസ് എടുക്കുന്നില്ല, തല്‍ക്കാലം. കാര്‍‌ട്ടൂണ്‍ വര വേറെ, ഇതു വേറെ. “അങ്ങനെ വേറെ വേറെ നിര്‍‌ത്തിക്കൊണ്ടു തന്നെ ഞാന്‍ പറയട്ടെ” എന്ന പരിപ്പ് വേവിക്കാന്‍ അടുപ്പില്ല. ബാല്‍ താക്കറേയും വരയ്ക്കും കാര്‍‌ട്ടൂണ്‍, ഉണ്ണിയും വരയ്ക്കും സുജിത്തും വരയ്ക്കും. കാര്‍‌ട്ടൂണിനെ കാര്‍‌ട്ടൂണായിത്തന്നെ ആളുകള്‍ കാണുകയും ചെയ്യും. ആ ലോജിക്ക് വച്ച് ഊളത്തരത്തിനെ ലളിതഗാനമായി തര്‍‌ജ്ജമിക്കില്ല.

    ‘വെബ്ബിന്റെ സാധ്യത’ കുറേ കണ്ടിട്ടുള്ള ആളുകളാണല്ലോ രാജും ഇഞ്ചിയുമൊക്കെ. അന്നൊന്നും ഈ ‘സാതന്ത്ര്യവാദം‘ കണ്ടിട്ടില്ലല്ലോ. അടികൊള്ളിത്തരം വെബ്ബിലായാലും റോഡിലായാലും ഒന്നു തന്നെ.

    ഇരട്ടത്താപ്പായാലും ഒറ്റത്താ‍പ്പായാലും ഒരു താപ്പുമില്ലാത്ത വെറും വാക്കാണെങ്കിലും ആളുകള്‍ പരിഹസിച്ചെന്നിരിക്കും. ഏതു തരം പരിഹാസമാണോ അതനുസരിച്ചുള്ള ലൈനില്‍ പ്രതികരണവും ലഭിച്ചെന്നിരിക്കും. എന്താ സംശയം? അതിനൊക്കെ വിശേഷിച്ചെന്തെങ്കിലും ഉറപ്പു വേണോ രാജേ? ആരുടെയെങ്കിലും കൈയില്‍ നിന്ന് ഉറപ്പു കിട്ടിയാല്‍ മാത്രം മനസ്സിലാക്കാനുള്ള ശേഷിയേ ഉള്ളെന്നാണോ? :)

    തോമസ് ഐസക്കിന്റെ ലോജിക്കിനെപ്പറ്റി വന്ന ചര്‍‌ച്ചയൊക്കെ മുകളിലേക്ക് സ്ക്രോള്‍ ചെയ്തൊന്നു വായിച്ചു നോക്ക്. ഭയങ്കരചര്‍‌ച്ചയാല്ലാരുന്നോ! ഐസക്കിന്റെയും സിപിയെമ്മിന്റെയൂം നിലപാടിനെപ്പറ്റി എനിക്കു തോന്നിയ കാര്യം ചുരുക്കിപ്പറഞ്ഞിട്ടുമുണ്ട്. കണ്ണില്‍‌പ്പെടാത്തതാകും.

    ഒരാളെ അഡ്രസ് ചെയ്ത് സംസാരിക്കുമ്പോള്‍ അയാളില്‍ നിന്ന് ‘കൃത്യമായ‘ മറുപടി കിട്ടുന്നത് ദഹിക്കാതെ ‘വ്യക്തിപരക്കമന്റുകള്‍, ഗ്വാ-ഗ്വാ വിളികള്‍’ എന്നൊക്കെ ആക്ഷേപിക്കുന്നവരുടെ രോഗമെന്താണെന്നു നന്നായറിയാം. ഇത്രയും സംസാരത്തിനു ശേഷവും ഞാന്‍ ഏതോ വിശുദ്ധപശുവിന്റെ അകിടും താങ്ങിയിരിക്കുകയാണെന്ന മുട്ടാപ്പോക്കാണ് വാദമെങ്കില്‍ രാജ് ഏതോ മച്ചിപ്പശൂവിന്റെ അകിടു താങ്ങിക്കൊണ്ട് നില്‍ക്കുകയാണെന്നു എനിക്കും പറയാം (സെക്സിസ്റ്റ് കമന്റായിരിക്കാം, അതിന്റെ കേട് ഞാനങ്ങു സഹിച്ചു.). ഇതൊക്കെ ഓടിച്ചിട്ടിടിയാണെന്നു തോന്നുന്നത് ഇടികൊള്ളത്തക്ക കാര്യങ്ങളാണ് കൈയിലിരുപ്പെന്ന കോം‌പ്ലെക്സുള്ളതു കൊണ്ടാണ്. നിങ്ങള്‍ എന്തു പറഞ്ഞാലും മിണ്ടാതെ നിന്നോളാം എന്ന കോണ്ട്രാക്റ്റ് എടുത്തിട്ടില്ല, എന്തായാലും.

    തോമസ് ഐസക്ക് ഒറീസ-ബിജെഡി വിഷയം സംബന്ധിച്ച് , അത് സംബന്ധിച്ചു മാത്രം, സ്പെസിഫിക് ആയി എഴുതിയിരിക്കുന്ന ഈ ലേഖനത്തിന്റെ കീഴില്‍ ‘കൂവലും പോരും നിറുത്തിയിട്ടു കാര്യമായെന്തെങ്കിലും പറയെടേ’യെന്ന വാക്കു കേട്ടപ്പോള്‍ രാജ് പറഞ്ഞത് മദനിപ്രശ്നത്തെക്കുറിച്ചാണ്. അത് വേറെ പലയിടത്തും ചര്‍‌ച്ച ചെയ്യപ്പെടുന്നുണ്ട് താനും. ഇവിടെ ബി ജെ ഡിയും വര്‍‌ഗ്ഗീയന്‍ തന്നെയെന്ന ചുവ വരുന്നതാണല്ലോ ആദ്യമിട്ട ശിവസേന-രാമസേന-പരമപുച്ഛക്കമന്റുകള്‍. അതിന്റെ കാറ്റുപോയ ജാള്യതയിലായിരിക്കണം മദനിയെക്കേറിപ്പിടിച്ചത്. ‘..രക്തം ചിന്തിക്കുവാന്‍ കൊതിക്കുന്ന മദനിമാര്‍..’ എന്നൊക്കെയെഴുതുന്ന രാജിന്റെ അപക്വമായ ലോജിക്കിനെപ്പൊളിച്ചടുക്കാന്‍ അഞ്ചു മിനിറ്റ് പോലും വേണ്ട. സംശയമുണ്ടോ? വെറുതേ ആ പണിക്കു നിന്നില്ലെന്നേയുള്ളൂ രാജേ. അതു വച്ചൊന്നും ചുമ്മാ കേറിയങ്ങ് എസ്റ്റിമേറ്റ് ചെയ്യല്ലേ. നമ്മളൊക്കെ ആദ്യമായൊന്നും കാണുന്നയാളുകളല്ലല്ലോ ബ്ലോഗില്‍. ഉടക്കൊക്കെ മാറ്റി വച്ചു ഒരു ഫ്രീ അഡ്വൈസ് തരാം. മദനിപ്രശ്നത്തില്‍ രാജിന്റെ കണ്‍‌ഫ്യൂഷന്‍ മാറാനൊരു നല്ല വഴിയുണ്ട്. എം പി നാരായണപിള്ള എന്നൊരു മനുഷ്യനുണ്ടായിരുന്നല്ലോ. മൂപ്പര്‍ ജീവിച്ചിരുന്നെങ്കില്‍ സി പി എം - മദനി സഹകരണത്തെപ്പറ്റി ഒരു ലേഖനമെഴുതിയാല്‍ എങ്ങനെയുണ്ടായിരിക്കുമെന്നും അത് വായിച്ചാല്‍ രാജിനെന്തു തോന്നുമെന്നും ഒന്നാലോചിച്ചു നോക്കിയാല്‍ മതി. നല്ലൊരു ഭാവനാവ്യായാമവുമാവും കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തവുമാവും. ‘നിന്റെ അഡ്വൈസ് ആര്‍‌ക്കു വേണമെടേ’യെന്നാണെങ്കിലും വിരോധമില്ല. പറഞ്ഞെന്നേയുള്ളൂ.

    ഒരു കാര്യം കൂടി, രാജേ.
    ‘മതം മനുഷ്യനെ മയക്കുന്ന കറുപ്പാ’ണെന്ന് പറഞ്ഞ ഒരു മനുഷ്യനെപ്പറ്റി അങ്ങേര് ലോകത്തിനു സംഭാവന ചെയ്തത് അന്ധതയായിരുന്നെന്ന അത്യുഗ്രന്‍ നിരീക്ഷണം കണ്ടിട്ടുണ്ട്, രാജിന്റെ വകയായി. ഇപ്പോള്‍ ‘രാഷ്ട്രീയം ഇന്ത്യൻ ജനതയെ ലിബറേറ്റ് ചെയ്യേണ്ടതുണ്ടെങ്കിൽ അതു മതത്തിൽ നിന്നായിരിക്കണം‘ എന്നെഴുതിക്കണ്ടു. അപ്പോള്‍ മേല്‍‌പ്പറഞ്ഞ ചങ്ങാതി നൂറ്റാണ്ടിനും മുമ്പേ അന്ധതയിങ്ങനെ ക്വിന്റലുകണക്കിനു തൂക്കിക്കൊടുക്കുന്ന കൂട്ടത്തില്‍ കുറേ മണ്ണെണ്ണവിളക്കും ടോര്‍‌ച്ച് ലൈറ്റുമൊക്കെ വില്‍‌ക്കുന്നുണ്ടാരുന്നല്ലേ? :)

    മറുപടിഇല്ലാതാക്കൂ
  43. പരാജിതൻ ഒരു ക്വിക്ക് കറക്ഷൻ.

    മാർക്സ് സംഭാവന ചെയ്തത് അന്ധത എന്നർത്ഥത്തിലല്ല ഞാനത് എഴുതിയതും പ്രയോഗിച്ചതും. അനുയായികളുടെ അനുശീലനങ്ങളെ കുറിച്ചായിരുന്നു അതു്.

    മറുപടിഇല്ലാതാക്കൂ
  44. അയ്യോ, അങ്ങനല്ലല്ലോ ഇഞ്ചീ. നിങ്ങള്‍‌ക്കു മാത്രമേ എല്ലാം, പാര്‍‌ട്ടിയെക്കുറിച്ചെന്നല്ല എല്ലാത്തിനേക്കുറിച്ചും, അറിയാവൂ എന്നാണ്. സമ്മേളനമെന്നു വച്ചാല്‍ പല സൈസ് സമ്മേളനമുണ്ടേ. മാര്‍‌ക്സിസ്റ്റ് നേതാക്കള്‍ ഡി വൈ എഫ് ഐ സമ്മേളനത്തില്‍ മാത്രമേ പ്രസംഗിക്കൂവെന്ന് ആരേലും പറഞ്ഞു തന്നോ? ശിവഗിരിയിലെ സമ്മേളനത്തിലും പ്രസംഗിച്ചെന്നിരിക്കും, രാഷ്ട്രീയം പറഞ്ഞെന്നുമിരിക്കും. എന്തായാലും മുണ്ടുപൊക്കിക്കാണിക്കാന്‍ വാസനയുള്ളവര്‍ ആളുകൂടുന്നിടത്തു നിന്ന് ഒഴിഞ്ഞു പോകുന്നത് നല്ലത് തന്നെ.
    (വാക്ക് മാറ്റണമെന്നാഗ്രഹമില്ലാഞ്ഞിട്ടല്ല്ല ഇഞ്ചി. ഇപ്പറഞ്ഞ ഉളുപ്പ് തുടങ്ങിയ ഐറ്റംസിന്റെയൊന്നും പര്യായപദങ്ങള്‍ അത്രയ്ക്ക് പിടിയില്ല. പര്യായനിഘണ്ടു ഒരെണ്ണം വാങ്ങുന്നുണ്ട്. അപ്പോള്‍ പരിഹരിക്കാം.)

    മറുപടിഇല്ലാതാക്കൂ
  45. അനുയായികളുടെ അനുശീലനങ്ങളില്‍ അന്ധത മാത്രമേയുള്ളോയെന്നൊരു ക്വിക്ക് ക്വസ്റ്റ്യന്‍ അങ്ങോട്ടും, രാജേ.

    മറുപടിഇല്ലാതാക്കൂ
  46. എം.പി.നാരായണപ്പിള്ള എന്നു പറഞ്ഞപ്പോൾ ഓർമ്മ വരുന്നത് പരിണാമത്തിൽ മത്തായിയുടെ മുളനുള്ളുവാൻ നടക്കുന്ന പാർട്ടി സെക്രട്ടറിയേയാണ്. ആ ലൈനിൽ ചിന്തിക്കട്ടേ?

    ബി.ജെ.ഡി - ബി.ജെ.പി ബാന്ധവം എന്നു ഐസക് തോമസ് പറയുമ്പോൾ ബി.ജെ.ഡിയുടെ വർഗ്ഗീയതല്പരത എന്നാണ് മനസ്സിലാവുന്നത്. വർഗ്ഗീയതല്പരതകൾ പ്രകടിപ്പിച്ചിരുന്ന പാർട്ടി എന്നയർത്ഥത്തിലാണ് ബി.ജെ.ഡിയെ കുറിച്ചുള്ള പോസ്റ്റിൽ കേരളത്തിലെ റെലവൻസ് അനുസരിച്ച് മദനിയുടെ കാര്യം പറഞ്ഞതും. വർഗ്ഗീയവാദികളെ ഒറ്റപ്പെടുത്തുവാൻ വേണ്ടി പ്രാദേശികപാർട്ടികളെ ബി.ജെ.പിയിൽ നിന്നും അടർത്തിയെടുക്കുന്ന ലോജിക് വേറൊരു വർഗ്ഗീയപാർട്ടിയെ ഒപ്പം ചേർത്തുകൊണ്ട്, അതിൽ വ്യക്തമായി വർഗ്ഗീയം പറയുന്ന നേതാവിന്റെ പ്രസംഗത്തിൽ നിന്നു ഗുണംകൊള്ളുന്ന സീപ്പീയെമ്മിനെ മുഖവിലയ്ക്കെടുക്കണോ? വെറും സീറ്റ് ഷെയറിങിന്റെ പ്രശ്നത്തിൽ തല്ലിപ്പിരിഞ്ഞ ബി.ജെ.ഡിയെ അടർത്തിയെടുത്തുന്നതൊക്കെ ഫാസിസത്തിനെതിരെയുള്ള ഭയങ്കരമായ ഫൈറ്റൊക്കെയായി അതിനുപുറമെ പറയുമ്പോൾ സത്യം പറഞ്ഞാൽ പരിഹസിക്കുവാൻ തോന്നിപ്പോയി.

    അപക്വമായ ലോജിക് അടിച്ചുപൊളിക്കുവാൻ 5 നിമിഷം മതിയെന്നൊക്കെ എഴുതിക്കാണുമ്പോൾ ഫ്രാങ്‌ൿലി എനിക്ക് ഓക്കാനം വരും. അങ്ങനെയൊക്കെ എഴുതിക്കണ്ടെങ്കിൽ നന്ദി തോന്നും, എനിക്ക് ബോധിക്കുന്ന കാര്യമാണെങ്കിൽ ഞാനത് സ്വാംശീകരിക്കുകയും ചെയ്യും. പിന്നേയ് നിന്നെപ്പോലെ ഊളകൾക്ക് അതൊക്കെ വിശദീകരിക്കുവാൻ എനിക്ക് ആരും കാശൊന്നും തരുന്നില്ല എന്ന ബുദ്ധിജീവി സ്റ്റൈൽ ആണെങ്കിൽ എം.പി.നാരായണപ്പിള്ള ഉപദേശം പോക്കറ്റിൽ ഇട്ടു തിരികെവീട്ടിൽ പൊയ്ക്കോള്ളൂ. അങ്ങേരുടെ സകലബുക്കും ഇവിടെ ഇരിക്കുന്നുണ്ട്, സീപ്പിയെംകാർ വായിച്ചിട്ടില്ലെങ്കിൽ അവർ നന്നാവട്ടെ എന്നുകരുതി കാശു ചിലവാക്കി കൊറിയറും ചെയ്തുതരാം പോരേ?

    Off: അന്ധത മാത്രമേ കണ്ടിരുന്നുള്ളൂ.

    മറുപടിഇല്ലാതാക്കൂ
  47. അഞ്ച് മിനുറ്റ് കഴിഞ്ഞു ഞാൻ നിക്കണോ പോണോ ;-)

    മറുപടിഇല്ലാതാക്കൂ
  48. ബി.ജെ.പിയെ ചെറുക്കണോ വേണ്ടയോ? ചെറുക്കണം എന്നാണുത്തരം എങ്കില്‍ അതിനു ദേശീയതലത്തില്‍ തന്നെ ശക്തമായ ഒരു ബദല്‍ സംവിധാനം വേണ്ടേ? വേണം എങ്കില്‍ മതേതരസ്വഭാവമുള്ള എല്ല്ലാവരെയും കൂടെ നിര്‍ത്തേണ്ടേ? നിര്‍ത്തണം എങ്കില്‍, ബി.ജെ.ഡി പുറത്ത് വരുമ്പോള്‍ അവരെ ആ ബദലിന്റെ ഭാഗമാക്കണോ തള്ളീക്കളയണോ? ചേര്‍ക്കണം എന്നത് ഇടതുപക്ഷത്തിന്റെ അഭിപ്രായം. ഒരു പൊതുപരിപാടിയുടെ അടിസ്ഥാനത്തില്‍ ഇവരെയൊക്കെ ചേര്‍ത്ത് കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും ഒരു ബദല്‍ ശക്തി. ഇതാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്.

    മറുപടിഇല്ലാതാക്കൂ
  49. ഹഹഹ! അന്ധത മാത്രം കണ്ടെടുക്കുന്ന ആ അമൂല്യനേത്രങ്ങള്‍‌ക്ക് ആദ്യമേ ഒരു വന്ദനം.

    നാരായണപിള്ളയെന്നു കേള്‍‌ക്കുമ്പോള്‍ ഫിക്ഷന്‍ മാത്രം ഓര്‍‌മ്മവരുന്ന ബുദ്ധിജീവിതം പോരല്ലോ. ബുക്കു മുഴുവനും വാങ്ങി സ്റ്റോക് ചെയ്തു വച്ചാലും അതു മാത്രം ഓര്‍‌മ്മ വരുന്നത് എന്തോ മുന്‍‌വിധിയുടെ തകരാറാവും. നേരത്തേ പറഞ്ഞ അന്ധത കണ്ടെടുക്കലുമായി കൂട്ടി വായിക്കാവുന്നത്. ‘നായര്‍ എന്നത് ഒരു മതാമാണെന്നും’ ‘തിരുവനന്തപുരം എയര്‍‌പ്പോര്‍ട്ടിന് അയ്യങ്കാളിയുടെ പേരിടണമെന്നു’മൊക്കെ ഈ നാണപ്പന്‍ ചേട്ടന്‍ എഴുതിയിട്ടുണ്ട്. സമൂഹത്തെയും രാഷ്ട്രീയത്തെയുമൊക്കെ മനസ്സിലാക്കുന്നത് എത്ര വിചിത്രമായ പണിയാണെന്നും ആ പണിയുടെ രീതി എങ്ങനെ അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കാമെന്നതിന്റെയും കൊള്ളാവുന്ന ഉദാഹരണമായിരുന്നു നാരായണപിള്ള. (‘ഓ ഇതൊക്കെ എനിക്കറിയാം, ബുക്കൊക്കേം എന്റെ കയ്യിലുണ്ട്’ എന്ന യഥാര്‍‌ത്ഥ ബുജിഡയലോഗ് കേള്‍‌ക്കുന്നുണ്ട് കേട്ടോ.) അതു കൊണ്ട് ആ ലൈന്‍, അങ്ങനെയൊന്നാലോചിച്ചിരിക്കില്ലെന്നു ചുമ്മാ ഒരുറപ്പു തോന്നിയതു കൊണ്ട് പറഞ്ഞെന്നേയുള്ളൂ. മറ്റേക്കാര്യം അങ്ങനാണേല്‍ ഇക്കാര്യം ഇങ്ങനെ എന്ന കണ്ടീഷന്‍ വച്ചൊന്നും എടുക്കണ്ട. അതാദ്യമേ പറഞ്ഞല്ലോ. പിന്നെ ബുക്കെല്ലാം നാളെത്തന്നെ കൊറിയര്‍ ചെയ്യാമോ? അഡ്രസ് മെയില്‍ ചെയ്യാം. സി പി യെം കാരെ കുലയോടെ നന്നാക്കാന്‍ ആഗ്രഹിക്കുന്ന ഒരു മഹാനുഭാവന്‍ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം. സി പി എം ഇനിയും നന്നായിക്കാണണമെന്നാണ് എന്റെയും ആഗ്രഹം. അതിരിക്കട്ടെ, നാരായണപിള്ളയുടെ ബുക്ക് വായിച്ചാലുമില്ലെങ്കിലും, ഞാന്‍ സി പി യെം കാരനാണെന്ന് എങ്ങനെ ഊഹിച്ചു? ഇനി മാവോയിസ്റ്റുകള്‍ പറയുന്നതില്‍ നിറയെ ശരികളുണ്ടെന്നെങ്ങാനും പറഞ്ഞാല്‍ എന്നെ മാവോയിസ്റ്റാക്കുമോ ഉടനേ? അങ്ങനെയാണെങ്കില്‍ വി പി സിംഗ്, അരുന്ധതി റോയ് തുടങ്ങി കുറേ പ്രശസ്തമാവോയിസ്റ്റുകളുണ്ട് കേട്ടോ.

    മറുപടിഇല്ലാതാക്കൂ
  50. അഞ്ചു മിനിറ്റു പോട്ടെ രാജേ, ഞാന്‍ പറഞ്ഞ ‘രക്തം ചിന്തിക്കുന്ന മദനിമാര്‍’ എന്ന പ്രയോഗത്തില്‍ തന്നെ രാജിന്റെ ലോജിക്ക് പൊളിഞ്ഞടുങ്ങുന്നതു കാണാം. ജെയിലീന്നിറങ്ങിയ മദനി ആരുടെ രക്തമാണ് ചിന്തിക്കുന്നത്? ഇമ്മാതിരി ഊഹാപോഹത്തിന്റെ ബലത്തിലാണ് രാജിന്റെ മദനിഫോബിയാ ലേഖനം കെട്ടിപ്പൊക്കിയതു തന്നെ. (പിഡിപി ക്കാര്‍ കണ്ടു കേസ് കൊടുക്കുമോന്നു പേടിയുണ്ട് കേട്ടോ, ശരിക്കും.) ഇതൊക്കെ പറയുന്നേനു വലിയ ബുദ്ധിയൊന്നും വേണ്ട രാജേ. അതു കൊണ്ട് ബുദ്ധിജീവി സ്റ്റൈല്‍ എന്ന ഇറക്കൊന്നും കാണിച്ച് ആക്കാന്‍ നോക്കണ്ട. ഇനി മദനിമാര്‍ എന്നത് മദനിയെന്ന വ്യക്തിയല്ല എന്നൊന്നും പറയല്ലേ. അത്തരം പറച്ചിലിനെ അപക്വതയെന്നു പറയും.

    മറുപടിഇല്ലാതാക്കൂ
  51. പരാജിതൻ, ഞാൻ എഴുതിയത് “ഇസ്രയേലും ബുഷും കോൺഗ്രസ്സിന്റെ അമേരിക്കൻ സ്നേഹവുമെല്ലാം അധിനിവേശത്തെ ചെറുക്കുന്ന ഒരു ഇന്ത്യക്കാരൻ എന്നതിലുപരി മലപ്പുറത്തെ മുസ്ലീമിനെ എന്തിനു ഭയപ്പെടുത്തണം? അവർ ഭയക്കേണ്ടത് അവരെ തളച്ചിടുന്ന മതനേതൃത്വത്തെയാണ്, അവരുടെ ചോര ചിന്തിക്കുവാൻ കൊതിക്കുന്ന മദനിമാരെയാണ്‌.” എന്നാണ്. പലസ്തീൻ പ്രശ്നം അറബുകൾ അധിനിവേശത്തിനെ ചെറുക്കുന്നതിനെ കുറിച്ചാണെന്നും അമേരിക്കൻ അധിനിവേശം മുസ്ലീം എന്ന മതസ്ഥർക്കു നേരെ മാത്രമല്ലെന്നും മനപൂർവ്വം മറന്നുകൊണ്ട് സ്റ്റ്രാറ്റജിക്കലി ഇവയെയൊക്കെ കേവലം ഒരു മുസ്ലീം പ്രശ്നമായി കൈകാര്യം ചെയ്യുന്നതിനെ കുറിച്ചാണ് ഞാൻ എഴുതിയതത്രയും. ഈ വിഷയങ്ങൾ അവയുടെ ചുറ്റുപാടിൽ അതീവഗൗരവമുള്ളതാണെന്നു മനസ്സിലാക്കിക്കൊണ്ടാണ് അതിനെ കുറിച്ചു സംസാരിച്ചു തുടങ്ങിയതും. എങ്കിലും കേരളത്തിന്റെ/ഇന്ത്യയുടെ ചുറ്റുപാടിലെ മുസ്ലീമിന്റെ പ്രശ്നങ്ങൾ മറന്ന് വർഗ്ഗീയമായ നിലപാടുകളിലേയ്ക്കു പ്രസംഗിച്ചുകയറുന്ന മദനിയും മദനിയെ ഉൾക്കൊള്ളുന്ന സീപ്പിയെമ്മും വർഗ്ഗീയതയെ വോട്ടുനേടാനുള്ള ഉപകരണമാക്കുകയാണെന്നാണ് എന്റെ പക്ഷം. ഇങ്ങനെയല്ല അതെങ്കിൽ പരാജിതനു സമയവും സൗകര്യവുമുണ്ടെങ്കിൽ അതു വ്യക്തമാക്കുക. വാക്ചാതുരിയിൽ സമയം മിനക്കെടുത്തണമെന്നില്ല ലോജിക് പൊളിച്ചടുക്കുന്ന പോയന്റുകൾ ക്രിസ്പ് & ക്ലിയർ ആയി പറഞ്ഞു തന്നാലും മതി. മാരീചനെ ഒരു ഉദാഹരണമായി എടുത്തോള്ളൂ.

    മറുപടിഇല്ലാതാക്കൂ
  52. നിത്യഹരിത വനരോദനം

    1.പിഡിപിക്കാര്‍ നടത്തിയ നരഹത്യകളുടെ, വര്‍ഗീയ കലാപങ്ങളുടെ സ്ഥിതി വിവരക്കണക്കാണ് ആ വാചകത്തിനുളള ശരിയായ മറുപടി, ലക്ഷ്യം ആരോഗ്യകരമായ സംവാദമാണെങ്കില്‍..

    2.മലപ്പുറം എന്ന വാക്ക് മദനി പ്രസംഗത്തില്‍ ആവര്‍ത്തിച്ചതു കൊണ്ടോ, മലപ്പുറം മുസ്ലിം ജന സാന്ദ്രതയേറിയ പ്രദേശമാണെന്ന് അംഗീകരിച്ചതു കൊണ്ടോ, ഗോത്രപരമായ ഐക്യബോധം മുസ്ലിങ്ങളില്‍ വല്ലാതെ തീവ്രമാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊളളുന്നതുകൊണ്ടോ എന്താണ് അപകടം?

    3.മദനിയില്‍ തീവ്രവാദവും മതഭീകരതയും ആരോപിക്കാന്‍ രാജ് തിരഞ്ഞെടുത്തത് കേട്ടറിവുകളെയാണോ, അതോ വസ്തുതകളുടെ സ്ഥിതിവിവരക്കണക്കാണോ എന്നറിയാന്‍ താല്‍പര്യമുണ്ട്.

    4.രാഷ്ട്രീയ ബോധ്യങ്ങള്‍ രൂപപ്പെടേണ്ടത് കേട്ടറിവുകളിലാവരുതല്ലോ. ആവര്‍ത്തിച്ച് സൂചിപ്പിക്കപ്പെടുന്ന മദനിയുടെ തീവ്രവാദ പ്രസംഗ കസെറ്റുകളേതെങ്കിലും രാജ് കേട്ടിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ദയവായി ക്ഷോഭിക്കാതിരിക്കുക. കൊടുംഭീകരതയെന്ന് ആവര്‍ത്തിച്ച് വിശേഷിപ്പിക്കപ്പെടുന്ന ആ പ്രസംഗങ്ങളിലെവിടെയെങ്കിലും ഹിന്ദുക്കളെ വെട്ടിക്കൊല്ലാന്‍ മദനി ആഹ്വാനം ചെയ്യുന്നുണ്ടോ? അമ്പലങ്ങള്‍ തകര്‍ക്കാനും ബഹുദൈവ വിശ്വാസം അവസാനിപ്പിക്കാനും ജസിയ ഏര്‍പ്പെടുത്താനും അങ്ങനെയങ്ങനെ ഇസ്ലാം മതത്തില്‍ അധിഷ്ഠിതമായ ഒരു ഭരണവ്യവസ്ഥ ഇന്ത്യയില്‍ കെട്ടിപ്പെടുക്കാന്‍ വേണ്ടി വാളെടുത്തു പൊരുതാന്‍ മദനി ആഹ്വാനം ചെയ്തിട്ടുണ്ടോ?

    5.ഐസക് തോമസിന്റെ ലോജിക്കില്‍ എവിടെയാണ് പിഴവെന്നു യുക്തിസഹമായ ഭാഷയില്‍ പറയൂ.

    രായണ്ണാ, കേക്കാവോ ഈ രോദനം?

    മറുപടിഇല്ലാതാക്കൂ
  53. എം.പി.പരമേശ്വരനെ പോലെയുള്ള ബുദ്ധിജീവികളുടെ ക്ലാസുകളിൽ പോലും പാർട്ടിനയങ്ങളെ ചോദ്യം ചെയ്യുന്നതരം സംവാദങ്ങൾക്കു വിലക്കുണ്ടായിരുന്നു.

    ലതുകൊണ്ട് തന്നെ പത്രങ്ങളായ പത്രങ്ങളൊക്കെ പാര്‍ട്ടി ബ്രാഞ്ചില്‍, സംസ്ഥാനക്കമ്മിറ്റിയില്‍, സംസ്ഥാന സമിതിയില്‍ അടി, വിരുദ്ധാഭിപ്രായം, ഗ്രൂപ്പ്എന്നൊക്കെ കാച്ചണത് ഇല്ലേ അണ്ണാ? എതിരഭിപ്രായങ്ങളേ അനുവദിക്കൂലെങ്കില്‍ പിന്നെങ്ങനണ്ണാ ഇതൊക്കെ നടക്കണത്?

    മറുപടിഇല്ലാതാക്കൂ
  54. ഇഞ്ചിയ്ക്ക്,
    അതു തന്നെയാണിത് എന്ന് എന്നൊക്കെ ഒരാള്‍ എഴുതിവെയ്ക്കുന്നതു കൊണ്ട് മാത്രമാവില്ലെന്നും ബാക്കിയുളളവര്‍ക്കും കൂടി തോന്നണമെന്നു പറഞ്ഞതിന് നൂറു മാര്‍ക്ക്. ഇപ്പുറത്തും അതേ ലോജിക്കു തന്നെയാണിത്. അതല്ല ഇത് എന്നൊക്കെ ഒരാള്‍ എഴുതിവെയ്ക്കുന്നതു കൊണ്ടു മാത്രമാവില്ലെന്നും ബാക്കിയുളളവര്‍ക്കും കൂടി തോന്നണം. അത് തോമസ് ഐസക്ക് എഴുതിയാലും മാരീചനോ ഇഞ്ചിയോ രാജോ പരാജിതനോ എഴുതിയാലും. ആ തോന്നലിനും അതില്‍ നിന്നുണ്ടാകുന്ന എതിര്‍പ്പിനും പരിഹാസത്തിനും അവരവരുടെ രാഷ്ട്രീയ ബോധ്യങ്ങള്‍ അടിയൊഴുക്കുകളായി വര്‍ത്തിക്കും എന്ന് മനസിലാകാത്തതോ മനസിലായിട്ടും സമ്മതിക്കാത്തതോ?

    കല്ലുവെച്ച നുണയും ലോജിക്കും എന്തെന്ന് വ്യക്തമാക്കാതെ വെറും ഡിക്ലറേറ്റീവ് ഡയലോഗുകള്‍ എഴുതിപ്പിടിപ്പിക്കുന്നതു കൊണ്ട് എന്തു ലക്ഷ്യമാണ് ഇഞ്ചി സാധിക്കുന്നതെന്നറിയില്ല. കല്ലുവെച്ച നുണ, ലോജിക്ക് എന്ന് ക്ഷീരബലപോലെ ആവര്‍ത്തിച്ചതു കൊണ്ട് എന്തുകാര്യം? എന്തുകൊണ്ട് അങ്ങനെയായി എന്നു പറയേണ്ടേ. വാദം സബ്സ്റ്റാന്‍ഷ്യേറ്റ് ചെയ്യാന്‍ വിവരങ്ങളുടെ പിന്‍ബലം വേണ്ടേ. അതോ അറിയപ്പെടുന്ന ഒരു ബ്ലോഗര്‍ ഐഡിയുണ്ടെങ്കില്‍ ഏതുകാര്യവും ഇങ്ങനെ പറഞ്ഞാല്‍ അത് അംഗീകരിച്ചുകൊളളണമെന്ന് നിയമം വല്ലതുമുണ്ടോ?

    ജനതയുടെ ചെറിയ ചെറിയ ശരികളെ അടയാളപ്പെടുത്തിയത് കണ്ട് നന്നായി രസിച്ചു. എന്നുവെച്ചാല്‍ വലിയ ശരികള്‍ ജനതയ്ക്ക് ചൂണ്ടിക്കൊടുക്കാന്‍ അങ്ങനെ എല്ലാവര്‍ക്കും കഴിഞ്ഞെന്നു വരില്ല. അതിന് ഇഞ്ചി നേരിട്ട് ഇറങ്ങണം. അപാരമാണീ ആത്മവിശ്വാസം. എല്ലാവരിലും ഇല്ലാത്തത്.

    തോമസ് ഐസക്കിന്റെ ലേഖനം തൊണ്ടതൊടാതെ വിഴുങ്ങണമെന്ന് ആരാണാവോ ഇഞ്ചിയെ നിര്‍ബന്ധിച്ചത്? രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ മറുപടി പറയുന്നത് എങ്ങനെയാണാവോ നിര്‍ബന്ധിക്കലാവുന്നത്? എതിര്‍വാക്കുകള്‍ക്ക് അതീതമാണോ ഇഞ്ചിയുടെ വാദങ്ങള്‍? ഇക്കാലത്ത് ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ പോലും വേകാത്തതാണല്ലോ ഇഞ്ചീ, ഈ ശാഠ്യം.

    കാമ്പും കഴമ്പുമുളള ചര്‍ച്ചയ്ക്കും സംവാദത്തിനും കെല്‍പില്ലാത്തവരാണ് ഇളിഞ്ഞ ചിരിയും ഊളന്‍ കൂവലുകളുമായി അരങ്ങു കൊഴുപ്പിക്കാനെത്തുന്നത്. അതേ നിലവാരത്തില്‍ തിരിച്ചു കിട്ടുമ്പോള്‍ നിലവിളിയുപന്യാസങ്ങള്‍ രചിക്കുന്നവര്‍ക്കാണ് കെറുവും ഉരുളലുമൊക്കെ.

    പരിഹസിക്കുകയോ തെറി പറയുകയോ തന്തയ്ക്കു വിളിക്കുകയോ അവരവരുടെ മൂല്യബോധമനുസരിച്ച് എങ്ങനെ വേണമെങ്കിലും സംവാദത്തില്‍ ഇടപെടാം. ചെയ്തതിനൊക്കെ ന്യായീകരണം ചമയ്ക്കുന്നതും അത്ര ബുദ്ധിമുട്ടുളള ഏര്‍പ്പാടല്ല. പക്ഷേ കിട്ടാനുളളതൊക്കെ വാങ്ങിക്കെട്ടിയിട്ട് കരഞ്ഞു വിളിച്ച് നടക്കുന്നതു കാണുമ്പോള്‍ വല്ലാത്തൊരു ആത്മവിശ്വാസക്കുറവ് ഫീലു ചെയ്യുന്നുണ്ട്. അത് മറച്ചു വെയ്ക്കാനാണ് "ലോജിക്കിലെ അപഹാസ്യത", "ഉഡായിപ്പുകള്‍ അസഹനീയം", "ന്യായങ്ങള്‍ ലോക്കല്‍ കമ്മിറ്റി ഓഫീസിലേ വേകൂ", "കേരളം വെളളരിക്കാപ്പട്ടണമല്ല" എന്നൊക്കെ അലറിക്കൂവുന്നതെങ്കില്‍ ആകാം. മനസമാധാനത്തിനു വേണ്ടി ഇതിലും വലിയ അതിക്രമങ്ങള്‍ മനുഷ്യന്‍ കാണിക്കാറുണ്ട്.

    മറുപടിഇല്ലാതാക്കൂ
  55. >> എന്റെ ബ്ലോഗില്‍ വന്ന് ലിങ്കിട്ട് ഇങ്ങോട്ട് ക്ഷണിച്ച് ഈ മഹത്തരമായ ബ്ലോഗിലെ ലേഖനങ്ങള്‍ കാണുമ്പോള്‍ അങ്ങിനെ തന്നെ പരിഹസിക്കാന്‍ തോന്നി.

    = ആരാ ഇഞ്ചീ അവിടെ വന്ന് ഭവതിയെ ഇങ്ങോട്ടു ലിങ്കിട്ട് ക്ഷണിച്ചത്? ജനശക്തിയാണോ ?

    >>> ഇതിനേക്കാൾ സ്റ്റൈലൻ പരിഹാസം സുജിത് അദ്ദേഹത്തിന്റെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചു കാണാറുണ്ട്. സുജിത്തിന്റെ ഉദാത്തമായ ഹാസ്യത്തിനോടു ഞങ്ങളുടെ വളിപ്പുകളെ താരതമ്യപ്പെടുത്തുകയല്ല, പക്ഷെ അവയെ മുണ്ടുപൊക്കിക്കാണിക്കൽ തല്ലുകൊള്ളിത്തരം എന്നൊക്കെ പറയുന്നത് അഥവാ പറഞ്ഞുകൊണ്ടേയിരിക്കുന്നത്

    = ഉദാത്തമായ ഹാസ്യത്തിന്റെ അത്യുദാത്തമായ ഉദാഹരണങ്ങള്‍:-

    Inji Pennu പറഞ്ഞു...
    ഹഹഹ! ഒന്നും പറയാന്‍ പറ്റൂല്ല. ക്ലോണിങ്ങ് വഴി നമ്മള്‍ ആട്ടില്‍ നിന്നാ‍ണു് മറ്റൊരു ആട്ടിങ്കുട്ടിയെ ഉണ്ടാകിയതു, പക്ഷെ സഗാക്കന്മാരു വിസ്തരിച്ചു വിസ്തരിച്ചു അവരു ആടില്‍ നിന്നു പട്ടിയും ആനയും വരെ ഉണ്ടാക്കും. കണ്ട് പഠിക്ക് കോണ്‍‌ഗ്രസ്സേ ഇത്രയും നാളും നിങ്ങള്‍ വര്‍ഗ്ഗീയ കൂട്ടുകെട്ട് നടത്തിയിട്ട് ഇതുപോലെ ഒരു റീസണിങ്ങ് കൊണ്ട് വരാന്‍ കഴിഞ്ഞാ‍? കണ്ട് പടി!

    MARCH 26, 2009 1:47 PM
    രാജ് പറഞ്ഞു...
    ആർ.എസ്.എസ്, ശിവസേന, ശ്രീറാം സേന, എന്നിങ്ങനെ ബി.ജെ.പിയുമായി ബാന്ധവത്തിലുള്ള പല പ്രാദേശിക പാർട്ടികൾ വേറെയുമുണ്ട് സഖാവേ? അങ്ങു പഠിച്ച ഇക്കോണോമിക്സ് വഴി നമുക്ക് ഇവരെയൊന്ന് അടർത്തിയെടുത്താലോ ;-)

    MARCH 26, 2009 1:48 PM
    രാജ് പറഞ്ഞു...
    ശിവസേനയെ എന്തായാലും അടർത്തിയെടുക്കണം എന്നാണ് എന്റെ അപേക്ഷ. അങ്ങയുടെ പാർട്ടി ബീഹാറികൾക്ക് ഇത്ര നല്ല സേവനം ചെയ്യുന്നതല്ലേ, പാവം അവർക്ക് ബോംബെയിലും കുറച്ച് സേവനം ആവശ്യമുണ്ട്. അതുകൊണ്ട് ഇക്കാര്യം മറക്കരുത് പ്ലീസ്.

    താങ്ക്സ്.

    MARCH 26, 2009 1:52 PM
    Inji Pennu പറഞ്ഞു...
    യേസ് യേസ്! ശ്രീ രാം സേനയെ അടര്‍ത്തിയെടുക്കണം. അവസാനം ബിജെപിയെ അങ്ങിനെ പട്ടിണിക്കിട്ട് വെറും എല്ലും തോലുമാക്കണം. ഹൊ! എന്താ പുത്തി.

    MARCH 26, 2009 1:53 PM

    മറുപടിഇല്ലാതാക്കൂ
  56. രാജേ,
    വാക്‍ചാതുര്യം, പരിഹാസം ഒക്കെ അവനവന്റെ മാത്രം കുത്തകയാണെന്നു വിചാരിച്ചു വശായവര്‍‌ക്ക് അതൊക്കെ മറ്റുള്ളവരുടെ പക്കലുമുണ്ടെന്ന അറിവ് കൈകാര്യം ചെയ്യാന്‍ ഇത്തിരി ബുദ്ധിമുട്ടായിരിക്കും. അത് സാരമില്ല. മാരീചനെ ഉദാഹരണമാക്കാന്‍ പറഞ്ഞത് പിടിച്ചു. അപ്പോള്‍ മദനിപ്രശ്നത്തില്‍ മാരീചന്‍ എഴുതിയതൊക്കെയും വായിച്ച ശേഷമാണ് രാജിന്റെ മദനിഫോബിയ പോസ്റ്റായി വന്നത്, അല്ലേ? എന്തായാലും അത്യാവശ്യം ചില കാര്യങ്ങള്‍ ഇതാ. ബാക്കി തിരക്കൊഴിയുമ്പം പറയാം.
    1. സിപിയെം മുതുകത്തു കേറ്റുന്ന വേതാളങ്ങള്‍ അടങ്ങിയിരിക്കുമെന്ന് എന്താണുറപ്പെന്ന്
    രാജ് ചോദിക്കുന്നു. വേതാളപ്രയോഗം പോട്ടെ, അടങ്ങിയിരിക്കില്ലെന്ന് രാജിനു വല്ലവരും
    ഉറപ്പു തന്നിട്ടുണ്ടോ? അടങ്ങിയിരുന്നില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് തീരുമാനിക്കാന്‍
    കെല്പില്ലാത്തവരാണ് സിപിയെം എന്ന് വല്ല ന്യായവുമുണ്ടെങ്കില്‍ അതിന്റെ കാരണമെന്താണ്?
    2. മദനിയെയും മോഡിയെയും ഇക്വേറ്റ് ചെയ്ത് എഴുതുന്നു രാജ്. എന്താണതിന്റെ അടിസ്ഥാനം?
    അവര്‍ രണ്ടു പേരും ഏതാണ്ട് തുല്യരാണെന്നു കരുതാന്‍ എന്താണ് ന്യായം?
    3. സദ്ദാം ഹുസൈനോട് അമേരിക്ക ചെയ്തത് ഒരു ക്രൂരനോട് വേറൊരു ക്രൂരന്‍ ചെയ്ത
    ക്രൂരത മാത്രമാണെന്ന പരോക്ഷ സൂചന പോട്ടെ, മലപ്പുറത്തെ സാധാരണ മുസ്ലീം ഇറാഖ് അധിനിവേശത്തിനിരയാകുന്ന
    കാലത്തു മാത്രമേ അതേപ്പറ്റി സംസാരിക്കാന്‍ പാടുള്ളോ? സദ്ദാമിനെപ്പറ്റിയോ ബുഷിനെപ്പറ്റിയോ
    സംസാ‍രിക്കുന്നവര്‍‌ സാധാരണ പ്രശ്നങ്ങളെക്കുറിച്ച് കണ്‍‌സേണ്‍‌ഡ് അല്ലെന്ന അഭ്യൂഹം ടൈം മാഗസിന്‍
    വായിക്കുന്ന മലയാളി മനോരമപ്പത്രം കാണാറേയില്ലായിരിക്കും എന്നു പറയുന്ന പോലുണ്ട്.
    4. ഗുജറാത്തില്‍ ഒറ്റപ്പെട്ടു പോകുന്ന മുസല്‍‌മാന്റെ അവസ്ഥ കേരളത്തില്‍ വരാതിരിക്കാനാണ്
    ജനാധിപത്യപ്രക്രിയയില്‍ മുസ്ലീം ജനതയുടെ ഉയര്‍‌ന്ന തോതിലുള്ള പങ്കാളിത്തം ഉറപ്പാക്കാന്‍
    ശ്രമിക്കുന്നതെങ്കിലോ? മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാന്‍
    നടക്കുന്ന പരിശ്രമങ്ങള്‍‌ക്ക് സി പി യെമ്മാണോ തടസ്സം നില്‍ക്കുന്നത്? ന്യൂനപക്ഷങ്ങളുടെ
    അഭ്യുന്നതിയ്ക്കു വേണ്ടി എന്നാണ് സി പി എം ശബ്ദമുയര്‍‌ത്താതിരുന്നിട്ടുള്ളത്? മദനി
    മുഴുവന്‍ മുസ്ലീം ജനതയുടെയും പ്രതിനിധിയാണെന്ന് സി പി എം സ്ഥാപിച്ചുവോ? അതിനുള്ള
    അവകാശം സി പി എമ്മില്‍ നിക്ഷിപ്തമാണോ? ജനാധിപത്യരീതികളില്‍ മാത്രം പ്രവര്‍‌ത്തിക്കുമെന്ന്
    ആവര്‍‌ത്തിച്ച് പ്രതിജ്ഞ ചെയ്യുകയും അത് പ്രസംഗവേദികളിലും മറ്റും പരസ്യമായി പ്രഖ്യാപിക്കുകയും
    ചെയ്യുന്ന ഒരു പാര്‍ട്ടിയുടെയും അതിന്റെ ചെയര്‍‌മാന്റെയും സഹകരണം തങ്ങള്‍ സന്തോഷപൂര്‍‌വ്വം
    സ്വീകരിക്കുന്നുവെന്നതല്ലേ സി പി എമ്മിന്റെ സ്റ്റാന്റ്? മദനിയുടേത് മുസ്ലീം പശ്ചാത്തലമാല്ലായിരുന്നുവെന്ന്
    കരുതുക. അപ്പോഴും സി പി എം ചെയ്യുന്നത്, പിന്തുണ സ്വീകരിക്കുകയെന്നത്, തെറ്റാകുമായിരുന്നോ?
    5. ഒരു മതവിശ്വാസിയുടെയും വോട്ട് വേണ്ട എന്നു സി പി എം തീരുമാനിക്കണോ? വോട്ടര്‍‌മാര്‍
    മതവിശ്വാസികളാണെന്ന സത്യം അംഗീകരിക്കാതെ ഇന്ത്യയില്‍ ഏതു രാഷ്ട്രീയപ്പാര്‍‌ട്ടിക്കാണ്
    പ്രവര്‍‌ത്തിക്കാന്‍ കഴിയുന്നത്? എന്നാല്‍ മതം ജനാധിപത്യസംവിധാനത്തെ അപായപ്പെടുത്താന്‍
    പാടില്ലെന്നു സി പി യെം കരുതുകയും അതിനനുസരിച്ചു പ്രവര്‍‌ത്തിക്കുകയും ചെയ്തിട്ടില്ലെന്നതിന്
    തെളിവുകളുണ്ടോ? കുറെയേറെ മതവിശ്വാസികള്‍ പിന്തുണയ്ക്കുന്ന ഒരു നേതാവിനെക്കൊണ്ട്
    ജനാധിപത്യപ്രക്രിയയും മതജാതിഭേദങ്ങള്‍‌ക്കതീതമായ നന്മ ചെയ്യലുമാണ് പരമപ്രധാനമെന്ന്
    അതേ വിശ്വാസികളോട് ആഹ്വാനം ചെയ്യിക്കുന്നതാണോ സി പി യെം ചെയ്യുന്ന തെറ്റ്? ഒരു പാട് പേര്‍
    ഒരു പാട് തവണ പറഞ്ഞിട്ടുള്ള, രാഷ്ട്രീയം മതത്തിനതീതമാകണമെന്ന ലക്ഷ്യത്തിലേക്കുള്ള
    പോക്കില്‍ ഇത്തരം ചുവടു വയ്പുകള്‍‌ക്കുള്ള പ്രസക്തി മാറ്റി വച്ചു വേണോ ‘രാഷ്ട്രീയ-മത-ലിബറേഷന്‍’
    മന്ത്രം ഉരുക്കഴിക്കാന്‍?
    6. ചോര ചിന്തിക്കുവാന്‍ കൊതിക്കുന്ന മദനിമാര്‍... അത്തരമൊരു പ്രയോഗം ഒരു വ്യക്തിയുടെ മേല്‍
    ചാരാന്‍ രാജിനു ആരു അധികാരം തന്നു? അതിന്റെ അടിസ്ഥാനം എന്താണ്? ആരോടെങ്കിലും ഏറ്റുമുട്ടി
    സ്വന്തം ചോര ചിന്താന്‍ മദനി മുസ്ലീങ്ങളോടാവശ്യപ്പെടുന്നുണ്ടോ ഇപ്പോള്‍?
    7. എല്ലാരും ചോദിച്ചിട്ടും ഉത്തരം കിട്ടാ‍ത്ത ചോദ്യം: ഐ എസ് എസ്, ജയില്‍‌വാസകാലത്തിനു ശേഷം
    വര്‍‌ഗ്ഗീയവിഷം വമിക്കുന്ന എത്ര പ്രസംഗങ്ങള്‍ മദനി നടത്തി?

    മറുപടിഇല്ലാതാക്കൂ
  57. രാജ് നീട്ടിയത്തേ
    ഭവാന്‍ പണ്ടു തട്ടിവിട്ടത് ഇപ്പടി :-

    "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ്" - കാറല്‍ മാര്‍ക്സ്

    മാര്‍ക്സ് ലോകത്തിനു സംഭാവന ചെയ്തത് അന്ധതയായിരുന്നു"


    തത്രഭവാന്‍ ഇപ്പോള്‍ ഉരചെയ്യുന്നത് ഇപ്പടി:-

    "രാഷ്ട്രീയം ഇന്ത്യൻ ജനതയെ ലിബറേറ്റ് ചെയ്യേണ്ടതുണ്ടെങ്കിൽ അതു മതത്തിൽ നിന്നായിരിക്കണം"

    ശരിക്ക് നോക്കിക്കോണേ. അനുയായികളല്ല "കാറല്‍ മാര്‍ക്സ് സംഭാവന ചെയ്തത്" എന്നുതന്നെയാണ് ഭവാന്‍ എഴുന്നള്ളിച്ചത്.
    കാറല്‍ മാര്‍ക്സ് സംഭാവന ചെയ്താല്‍ അന്ധത. നീട്ടിയത്തെ അഭിനവമാര്‍ക്സ് സംഭാവന ചെയ്താല്‍ അത് .................??????

    ആദ്യം വന്ന് നാലഞ്ചു കമന്റുകളിലായി തുടരെ തുടരെ മുണ്ടുപൊക്കിക്കാണിച്ചപ്പോഴേ മനസിലായി ഭവാന്റെയും ഭവതിയുടെയും സംവാദക്കപ്പാസിറ്റിയെപ്പറ്റി. ഇബ്രുവെന്ന ഏതോ മഹാപുത്തിജീവി എവിടെയോ പോയി എഴുതിയ ഏതോ രായസത്തിനു ഇവിടിരിക്കുന്നവന്‍ മറുപടി പറഞ്ഞില്ലേ എന്നുള്ള നിലവിളിയാണല്ലോ ഭവാന്റെയും തത്രഭവതിയുടെയും ഒരു ന്യായം. 'ഇതുപോലെ പലരും ഇത്തരം പരിഹാസങ്ങൾ എഴുതിയെന്നിരിക്കും സീപ്പിയെമ്മിന്റെ ഇരട്ടത്താപ്പു കാണുമ്പോൾ' എന്നൊന്നും കേറി വിരട്ടിക്കളയല്ലേ. പരിഹാസമെഴുതുന്നതിനു അതേ സ്വരത്തില്‍ തന്നെ മറുപടിയും കിട്ടും. അതു കിട്ടുമ്പോള്‍ മെയില്‍ പാര്‍ട്ട് ഓഫ് റെവലൂഷനും ഫീമയില്‍ പാര്‍ട്ട് ഓഫ് റെവലൂഷനുമൊക്കെയായി ലൂസ് മോഷന്‍ വരാതെ നോക്കിയാല്‍ മതി.

    ഭവതി ഇഞ്ചിപ്പെണ്ണ് അറിയുന്നതിന് :-

    ഭവതി ഇബ്രുവിന്റെ നിലവിളികളെക്കുറിച്ചൊക്കെ വല്ലാതെ കുണ്ടിതപ്പെടുന്നതു കണ്ടു, ആരും മറുപടി പറയുന്നില്ല, ഒഴിഞ്ഞു മാറുന്നു എന്നും മറ്റും. ഭവതിയെ വേറെ ചിലതോര്‍മ്മിപ്പിച്ചാല്‍ മുഷിയില്ലല്ലോ അല്ലേ ?
    'കുടുമ്മത്ത് കാര്യങ്ങളൊരുപാടുണ്ട്. അതൊന്നു ഒതുക്കട്ടെ. എല്ലാവര്‍ക്കും അടുത്ത സെക്കന്റില്‍ തന്നെ എല്ലാത്തിനും മറുപടി കിട്ടണമെന്ന് ഈ ബ്ലോഗില്‍ എവിടേയും എഴുതി വെച്ചിട്ടില്ല' എന്ന് ഭവതിയുടെ ബ്ലോഗില്‍ ഡോ:സൂരജിനോട് മൊഴിയുന്നതു കേട്ടു.

    ഭവതി വിശദീകരികാമെന്ന് ഡോ: സൂരജിനു ഉറപ്പുനല്‍കിയ 'മദനീശാപമോക്ഷനിബന്ധനകളെ' പറ്റി ഭവതിയുടെ ബ്ലോഗില്‍ സൂരജിന്റെ കമന്റു വന്നത് Friday, March 27, 2009 12:54:00 AM എന്ന് കാണുന്നു. ഭവതിക്ക് കുടുമ്മത്ത് വേറെ പണിയുണ്ടെന്ന് പറയുന്ന കമന്റു വന്നത് Sunday, March 29, 2009 11:46:00 PM. ഈ ഇടവേളയില്‍ ഭവതി കുടുമ്മത്തെ ഭാരപ്പെട്ട ജോലികളില്‍ വ്യാപൃതയായിരുന്നതു കൊണ്ടാവും ഇവിടെ March 27, 2009 5:02 PM നും March 28, 2009 12:17 AM നും March 30, 2009 9:51 AM നും March 30, 2009 1:48 PMനുമൊക്കെ ഭവതിയുടെ കമന്റു തുരുതുരാ വീണത്

    ഇവിടെക്കിടന്ന് പൂണ്ടുവിളയാടാന്‍ ഭവതിക്ക് കുടുമ്മത്ത് പണിയൊന്നുമില്ലായിരിക്കുമല്ലോ അല്ലേ ?

    വല്ല ബ്ലോഗിലും ഇബ്രുവും സുബ്രുവുമൊക്കെ എഴുതിയ ഏതോ കമന്റിന് മറുപടി കിട്ടിയില്ലേ എന്നുപറഞ്ഞ് വലിയവായില്‍ കീറുന്ന ഭവതിക്കു 'എല്ലാവര്‍ക്കും അടുത്ത സെക്കന്റില്‍ തന്നെ എല്ലാത്തിനും മറുപടി കിട്ടണമെന്ന് ഈ ബ്ലോഗില്‍ എവിടേയും എഴുതി വെച്ചിട്ടില്ല' എന്ന സ്വന്തം വാചകങ്ങള്‍ തെര്യപ്പെട്ടില്ലാന്നുണ്ടോ ?

    മറുപടിഇല്ലാതാക്കൂ
  58. പരാജിതൻ അവസാനത്തെ കമന്റ് ലോജിക് അടിച്ചുപൊളിക്കുന്ന മറ്റൊരു ലോജിക് ആവുമെന്നു കരുതി. ടെലിഫോൺ ഇന്റർവ്യൂനെപ്പോലെയൊരു ബ്ലോഗ് ഇന്റർവ്യൂ ആണെന്നു കരുതിയില്ല. ആരധികാരം തന്നു ആരധികാരം തന്നു എന്ന ചോദ്യം പുതിയ ഫാഷനാണെന്നു തോന്നുന്നു. സകലവിമർശനങ്ങൾക്കും മറുപടിച്ചോദ്യം ആരധികാരം തന്നു എന്നതാണ്. അഭിപ്രായസ്വാതന്ത്ര്യത്തിനു അധികാരം വേണ്ട പരാജിതൻ സ്വാതന്ത്ര്യം മതി. അതില്ലാത്ത ചുറ്റുപാടുകളുള്ള അണികളുടെ ജീവിതത്തിൽ നിന്ന് കടമെടുത്തതാണോ ഈ ആരു അധികാരം തന്നു എന്ന ചോദ്യം?

    ഉത്തരങ്ങളിലേയ്ക്ക് (കൈപ്പള്ളി മത്സരം നടത്തുന്നതുകൊണ്ട് പ്രാക്റ്റീസായി):
    1. എന്റെ ചോദ്യത്തിനു ഉത്തരം പറയുവാൻ സീപ്പീയെം ബാധ്യസ്ഥരല്ല. എന്നോട് മറുചോദ്യം ചോദിക്കുന്നതിനേക്കാൾ നല്ലത് പരാജിതന്റെ ഉള്ള അറിവുവച്ച് വർഗ്ഗീയവാദികൾ വേതാളത്തിന്റെ സ്വഭാവം കാണിക്കാറില്ല എന്നു സ്ഥാപിക്കുവാൻ ശ്രമിക്കരുതോ? എന്റെ നിരീക്ഷണത്തിൽ കോൺ‌ഗ്രസ്സ് ഏറ്റി നടക്കുന്ന വർഗ്ഗീയപാർട്ടികളും ബി.ജെ.പി ഏറ്റിനടക്കുന്ന വർഗ്ഗീയപാർട്ടികളും ഇവരിൽ വേതാളം പോലെ പ്രവർത്തിച്ചിട്ടുണ്ട്. ഐസക്ക് തോമസ് എഴുതിയതു പോലെ തന്നെ വർഗ്ഗീയ-ന്യൂനപക്ഷ പീഡനങ്ങൾക്ക് അവ കാരണമായിട്ടുമുണ്ട്. വർഗ്ഗീയമായ ഒരു ധ്രുവീകരണത്തിനു സാധ്യതകൊടുക്കുന്ന ഒരു കൂട്ടുകെട്ടിലേയ്ക്ക് സീപ്പീയെം ചെന്നു ചാടുന്നതിൽ വിമർശനങ്ങളുണ്ട്, അതു വ്യക്തമാക്കി.
    2. ഗുജറാത്തിൽ മോഡിയുടെ പ്രാട്രൊണേജിൽ നടന്ന കലാപങ്ങൾക്ക് മോഡി രാഷ്ട്രീയതടയിടുന്നത് അവിടുത്തെ വികസനങ്ങൾ ഉയർത്തിപ്പിടിച്ചാണ്. വികസനത്തിന്റെ ഉള്ളുകള്ളികളും യഥാർഥ അവസ്ഥയും കമ്യൂണൽ സെപ്പറേഷനും വ്യക്തമാക്കി വിവേകമുള്ള പല അഭിപ്രായങ്ങളും കാണുവാൻ കഴിഞ്ഞിട്ടുണ്ട്. പഴയകാല ചെയ്തികൾക്കു പുതിയകാല ചെയ്തികളിൽ ന്യായം കാണുവാൻ ആവശ്യപ്പെടുമ്പോൾ കുറേകൂടെ ഡീപ്പായ സമീപനം ആവശ്യമുണ്ടെന്നാണ് ഞാൻ എഴുതിയത്. (ഗുജറാത്തിൽ മോഡി ഉൾപ്പെടെയുള്ളവർ നടത്തിയ അനീതികൾക്ക് വികസനത്തിന്റെ ന്യായം പറയുമ്പോൾ എതിർക്കുവാൻ കാണിക്കുന്ന വിവേകമൊന്നും മദനിയുടെ കാര്യത്തിൽ കാണിക്കുവാൻ കഴിയുന്നില്ല പാര്‍ട്ടിക്കും അണികള്‍ക്കും.) ഇതിനെ ഇക്വേറ്റ് ചെയ്തെഴുത്തെന്ന് എങ്ങനെ പറഞ്ഞെന്നു മനസ്സിലായില്ല.
    3. സദ്ദാഹുസൈൻ എന്ന ക്രൂരനു മറ്റൊരു ക്രൂരൻ നൽകിയ ശിക്ഷ എന്ന പേരിലല്ല ഇറാഖ് പ്രശ്നത്തെ ഞാൻ അവതരിപ്പിച്ചിരിക്കുന്നത്. ഇറാഖ് ജനതയുടെ അധിനിവേശത്തേക്കാൾ വലുതല്ല അതിനു വഴിയൊരുക്കിയ സദ്ദാം എന്ന ഏകാധിപതിയും അയാൾക്ക് പലരും ചാർത്തിക്കൊടുക്കുവാൻ ശ്രമിക്കുന്ന ഇസ്ലാമിക് വിപ്ലവകാരി ഇമേജും. വിശാലമായ അർഥത്തിൽ അധിനിവേശത്തിന്റെ കെടുതികൾ അനുഭവിക്കുന്നുണ്ട് എല്ലാവരും എന്നു ഞാൻ ആദ്യമേ പറഞ്ഞുകഴിഞ്ഞല്ലോ. മലപ്പുറംകാരൻ ഒരു ആന്റി-ഇസ്ലാമിക് അധിനിവേശത്തിനു കീഴ്‌പ്പെടുമ്പോൾ മാത്രമാണ് ഇറാഖിനെക്കുറിച്ച് സംസാരിക്കുവാൻ അർഹതയുള്ളൂ എന്നല്ല ഞാൻ എഴുതിയത് മറിച്ച് ഇറാഖുൾപ്പെടെയുള്ള വിഷയങ്ങളെ ‘മുസ്ലീം’ പ്രശ്നങ്ങൾ എന്ന പേരിൽ അവതരിപ്പിക്കുകയും കമ്യൂണൽ ആയിട്ടുള്ള ഭീതിപരത്തി വോട്ട് നേടാനുള്ള ശ്രമങ്ങൾ നടത്തുന്നതിനെയുമാണ് എതിർക്കുവാൻ ശ്രമിച്ചിരിക്കുന്നത്.
    4. ജനാധിപത്യ പ്രക്രിയയിൽ മുസ്ലീം പിന്നോട്ട് പോയെതെന്തുകൊണ്ടാണ്? ഇതുവരെ മദനിയെ ചേർക്കാതിരുന്നതു കാരണോ അതോ മദനിയുൾപ്പെടെയുള്ള വർഗ്ഗീയകക്ഷികൾ ഇസ്ലാമുകളെ അവരുടെ യഥാർത്ഥപ്രശ്നങ്ങളിൽ നിന്നടർത്തി വർഗ്ഗീയമായിതന്നെ വേറെ എന്റിറ്റിയായി നിലനിർത്തുവാൻ നിരന്തരം ശ്രമിച്ചതുകൊണ്ടോ? സീപ്പീയെം അനവധികാലം ഭരിച്ച നാടാണല്ലോ കേരളം, വർഗ്ഗീയതയ്ക്കെതിരെ സ്റ്റാൻഡുള്ള ഒരു പ്രീ-വർഗ്ഗീയപാർട്ടി സീപ്പീയെമ്മിൽ അണിചേരുന്നതു നല്ല കാര്യം ഇത്രകാലം നടക്കാതിരുന്ന (മുസ്ലീങ്ങളെ മുഖ്യധാരാ രാഷ്ട്രീയത്തിൽ എത്തിക്കുക എന്ന കർമ്മം) കാര്യങ്ങൾ ഇനിയാവുമെന്നു ശുദ്ധതയോടെ കരുതുന്നതിലും ന്യായമുണ്ട്. പക്ഷെ അതിനു വേദിയൊരുക്കിയതിൽ അല്ലേ മദനി വർഗ്ഗീയതമാത്രം പറഞ്ഞു പ്രസംഗിച്ചതും? കേരളത്തിലെ മുസ്ലീം രാഷ്ട്രീയപ്രബുദ്ധിനേടേണ്ടത് ഇറാഖ് അധിനിവേശം പോലുള്ള കാര്യങ്ങളുടെ ബാക്ക്‌ഗ്രൗണ്ടിൽ വേണമെന്നു കരുതിയാൽ തന്നെയും അതിലവർ ആദ്യം തന്നെ ജാഗ്രതയുള്ളവരാണ്, ആ ജാഗ്രതയിൽ പ്രതി എന്താണ് സീപ്പീയെം മദനിയുമായുള്ള കൂട്ടുകെട്ടിൽ മുസ്ലീങ്ങൾക്കു നൽകുവാൻ ആയിട്ടുള്ളത്?
    5. മതവിശ്വാസികളുടെ വോട്ട് വാങ്ങേണ്ടതില്ലെന്നു ആരും പറയുന്നില്ല. വോട്ട് വാങ്ങുവാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ മതനിരപേക്ഷത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്ന അതേ അളവിൽ തന്നെ മതവർഗ്ഗീയതയെ തൊട്ടുകൂട്ടുന്നുണ്ടെന്നു പറയുവാൻ മറുഭാഗത്തിനു കഴിയുന്നുണ്ട്. അതിന്റെ ഉദാഹരണങ്ങൾ പലരും പലയിടത്തായി പറഞ്ഞിട്ടുണ്ടല്ലോ. മദനിയുടെ മുസ്ലീം പശ്ചാത്തലമല്ല വിവാദകാരണം, മദനിയുടെ വർഗ്ഗീയനിലപാടുകളാണ്.
    6. എനിക്ക് അധികാരം വേണ്ടാ പരാജിതൻ, അഭിപ്രായ സ്വാതന്ത്ര്യം മതി. അതുനൽകി ശീലമില്ലാഞ്ഞിട്ടാവും ആവർത്തിച്ച് അധികാരലൈസൻസിന്റെ ഫോട്ടോകോപ്പി ചോദിക്കുന്നത്. വർഗ്ഗീയമായ ഒരു കൾച്ചറൽ കോൺഫ്ലിക്റ്റിന്റെ നടുവിലാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ. അതിൽ സീപ്പീയെം പോലെയുള്ള കക്ഷികൾക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമാണ് വർഗ്ഗീയകക്ഷികളെ വർഗ്ഗീയതല്പരതയിൽ നിന്നും അടർത്തിയെടുക്കുകയെന്നത്. അതു പക്ഷെ സീറ്റ് തർക്കത്തിൽ വർഗ്ഗീയകക്ഷികളുമായി ഇടഞ്ഞു നിൽക്കുന്നവരെയും ഇപ്പോഴും കേസ് നിലവിൽ നിൽക്കുന്ന വർഗ്ഗീയവാദി നേതാവിനേയുമെല്ലാം കുട്ടയിൽ പിടിച്ചുകൊണ്ടാവരുത്. ഇതേ കാര്യം കോൺ‌ഗ്രസ്സിനും ചെയ്യാവുന്നതു തന്നെയാണ്, അതാലോചിച്ചാൽ മനസ്സിലാവും എന്തുകൊണ്ടാണ് കേരളത്തിന്റെ സാഹചര്യത്തിൽ കേരളത്തിലെ മുസ്ലീങ്ങളെ ജനാധിപത്യപ്രക്രിയയിൽ കൊണ്ടുവരുന്നതിലുപരി മുസ്ലീം ഇൻ ഡേഞ്ചർ എന്ന അവസ്ഥയെപ്പറ്റി മദനിക്ക് പ്രസംഗത്തിൽ ബിംബാവിഷ്കരിക്കേണ്ടി വരുന്നതെന്ന്.
    7. തോക്കുകൊണ്ടു നടന്നിരുന്നവൻ പിച്ചാത്തി കൈയിൽ വച്ചാലും പേടിക്കണം.

    മറുപടിഇല്ലാതാക്കൂ
  59. ഓഫ്

    സംഘപരിവാറിലേക്ക് കൂറ് മാറിയതിനുശേഷം എം.ജി.എസ് നാരായണന്‍ ഇ.എം.എസ്സിനെക്കുറിച്ച് പരാമര്‍ശിക്കുമ്പോഴെല്ലാം ഉപയോഗിച്ചിരുന്ന വാക്ക് നമ്പൂതിരിപ്പാട് എന്നായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  60. “മാര്‍ക്സും ഡാര്‍‌വിനും മരിച്ചത് കേവലം ഒരു കൊല്ലത്തെ വ്യത്യാസത്തിലാണ്‌. ഒരാള്‍ തനിക്കു ശേഷം അന്ധതയും മറ്റയാള്‍ ശാസ്ത്രത്തിന്റെ പ്രകാശവും പടര്‍ത്തിയെന്നാണ്‌ വ്യത്യാസം.“ എന്ന് ഇവിടെ (http://rajeevechelanat.blogspot.com/2008/06/blog-post_19.html?showComment=1214197920000#c6401490775840011079) പറഞ്ഞത്

    “മാർക്സ് സംഭാവന ചെയ്തത് അന്ധത എന്നർത്ഥത്തിലല്ല ഞാനത് എഴുതിയതും പ്രയോഗിച്ചതും. അനുയായികളുടെ അനുശീലനങ്ങളെ കുറിച്ചായിരുന്നു അതു്.“

    എന്ന് വ്യാഖ്യാനിക്കാന്‍ തിണ്ണമിടുക്ക് ഇത്തിരിയൊന്നും പോരാ.

    രാജീവിന്റെ ബ്ലോഗില്‍പ്പറഞ്ഞ വാചകത്തില്‍ “തനിക്കുശേഷം അന്ധത പടര്‍ത്തിയ” മാര്‍ക്സ് ഇവിടെ ഒറ്റയടിക്ക് പുണ്യാളനായോ? ഓ, അന്ന് ഇലക്ഷന്‍ കാലമായിരുന്നില്ലല്ലോ അല്ലേ?

    മാര്‍ക്ഷ് തനിക്കുശേഷം എന്ത് അന്ധതയാണ് വളര്‍ത്തിയതെന്ന് അവിടെ വിശദീകരിച്ചില്ല, ഇവിടെയെങ്കിലും വിശദീകരിച്ചാല്‍ നന്നായിരിക്കും; കഴിയുന്നില്ലെങ്കില്‍ സ്വയം തള്ളിപ്പറയാനുള്ള ബൌദ്ധികസത്യസന്ധത ആര്‍ജ്ജിക്കാന്‍ ശ്രമിക്കുക. അല്ലാതെ അനുശീലനമെന്നൊക്കെ ബുദ്ധിസം പറഞ്ഞിട്ടു വലിയ കാര്യമുണ്ടാകില്ല. എഴുതിയതല്ലാതെ ഉദ്ദേശിച്ചത് മനസ്സിലാക്കാനുള്ള തൃക്കണ്ണില്ലാത്തതുകൊണ്ടാണ്, രാജ് ക്ഷമിക്കുക.

    മറുപടിഇല്ലാതാക്കൂ
  61. അല്ല, ഈ അനുയായികളുടെ അനുശീലനമെന്നു വെച്ചാല്‍ എന്തുവാ.. ബസിനു കല്ലെറിയുന്ന ഡിഫിക്കാരും നോക്കുകൂലി വാങ്ങുന്ന സിഐടിയുക്കാരും ഹര്‍ത്താലും ബന്ദും ആഹ്വാനം ചെയ്യുന്ന സിപിഎമ്മുകാരുമൊക്കെയല്ലേ, മാര്‍ക്സിന്റെ അനുയായികള്‍ എന്ന കാറ്റഗറിയില്‍ രാജ് ഉദ്ദേശിക്കുന്നത്. കല്ലെറിയലും നോക്കുകൂലിയും ഹര്‍ത്താലും പോലുളള അനുശീലനങ്ങളെ അടിസ്ഥാനമാക്കിയാണോ ബ്ലോഗിലെ ബുദ്ധിജീവികള്‍ മാര്‍ക്സിനെ വിലയിരുത്തുന്നത്?

    ഒരിക്കല്‍ പറഞ്ഞു പോയത് ഓര്‍ക്കാതെ പിന്നീട് അതിന് കടകവിരുദ്ധമായ അഭിപ്രായം പറയുന്നതിനെ എങ്ങനെയാണ് ചന്ത്രക്കാരാ, തിണ്ണമിടുക്കെന്ന് വ്യഖ്യാനിക്കുന്നത്? വായില്‍ തോന്നിയത് തിണ്ണ തോറും വിളമ്പി വെയ്ക്കുന്നതിനെയാണോ താങ്കളുടെ നാട്ടില്‍ തിണ്ണമിടുക്കെന്ന് പറയുന്നത്? തിണ്ണമിടുക്കു കാണിക്കുന്നവരെ വെറുതെ അപമാനിക്കരുത്...

    മറുപടിഇല്ലാതാക്കൂ
  62. ചന്ത്രക്കാരൻ,
    ഞാൻ പറഞ്ഞതു മാറ്റിപ്പറയുക ഉണ്ടായിട്ടില്ല. വിശദീകരിക്കുകയാണുണ്ടാ‍യത്. മാർക്സിനെ dogmatic ആയി വിവർത്തനം ചെയ്യുന്നവരെ കുറിച്ചായിരുന്നു അങ്ങനെ എഴുതിയതും. ഡാർവിൻ by virtue of science അങ്ങനെയുള്ള ഒരു കൂട്ടം അനുഭാവികളെ ഉണ്ടാക്കിയില്ലെന്നും സ്മരണീയമാണ്.

    ചിന്തിക്കുവാനും ചോദ്യം ചെയ്യുവാനും ത്വരയുള്ള സാധാരണ മനുഷ്യൻ എന്നതുകൊണ്ടു എന്റെ തോന്നലുകളേയും ചോദ്യങ്ങളേയും പലപ്പോഴായി എഴുതിവച്ചിട്ടുണ്ട്. അവ മാറ്റമില്ലാത്ത ലിഖിതങ്ങൾ അല്ലെന്നു ഓർമ്മപ്പെടുത്തിക്കൊള്ളട്ടെ. എന്നെ പുതുക്കുവാനുള്ള എന്റെ ശ്രമങ്ങൾ ഞാൻ തുടരുക തന്നെ ചെയ്യും, അപ്പപ്പോൾ നീ പണ്ട് അത് പറഞ്ഞില്ലെടാ എക്സിട്ര. വാദങ്ങൾ വെറും വാദങ്ങൾക്കായി പറയുന്നവർ മിനിമം ഓർക്കേണ്ട ഒരു കാര്യമുണ്ട്, ഞാൻ ഒരു വ്യക്തിയാണ് ക്രോഡീകരിച്ച ഒരു നിയമസംഹിതയിലോ ആശയത്തിലോ ഉടനീളം ജീവിച്ചു തീർക്കുന്ന ഒരു എസ്റ്റാബ്ലിഷ്‌മെന്റ് അല്ല. ഈ പ്രോസസിൽ എനിക്കു സംഭവിക്കുന്നത് മൂല്യച്യുതിയാണെങ്കിൽ അതു ചൂണ്ടിക്കാണിക്കാം പ്രതിരോധിക്കാം. സന്മനസ്സോടെ പ്രതികരിക്കാം എന്നു ഉറപ്പു തരുന്നു. അല്ലാത്ത പടുവർത്തമാനങ്ങൾക്കു നിന്നു തരുവാൻ സൗകര്യക്കുറവുണ്ട്.
    --
    ബ്ലോഗിലെത്ര ജനശക്തിയുണ്ട്? നാലോ അഞ്ചോ ഐഡികളിൽ നിന്നായി വെവ്വേറെ ഭാഷയിൽ കമന്റുകൾ കാണുന്നു. എല്ലാവരും ഒരേ സ്വരമാണോ അതോ ബഹുസ്വരതയുടെ ഭാഗമായി എല്ലാവരും ഒരേ ഡിസ്‌പ്ലേനേം ഉപയോഗിക്കുകയാണോ? എങ്കിൽ ത്രിവർണ്ണപതാകയുടെ മോഡലിൽ അരിവാൾ ചുറ്റിക പതാകയുടെ പ്രൊഫൈൽ ചിത്രമുള്ള, അരയ്ക്കുകീഴ്‌പ്പോട്ടുള്ള വർത്തമാനം മാത്രം പറയാൻ അറിയുന്ന ജനശക്തിയേയും ചുവപ്പിൽ അരിവാൾ ചുറ്റിക ചിത്രമുള്ള ജനശക്തിയേയും എങ്ങനെ വെവ്വേറെ അതിസംബോധന ചെയ്യണം എന്നുകൂടെ പറഞ്ഞു തരിക. നന്ദി.

    മറുപടിഇല്ലാതാക്കൂ
  63. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  64. രാജ്,

    താങ്കളുടെ പ്രസ്താവനയും വിശദീകരണവും തമ്മില്‍ ഒരു ബന്ധവും കാണാന്‍ എനിക്കു കഴിഞ്ഞില്ല, അതുകൊണ്ടുമാത്രമാണ് പ്രസ്താവനക്ക് വിശദീകരണമാവശ്യപ്പെട്ടത്. മാര്‍ക്സിന്റെ അനുയായികളെക്കുറിച്ചല്ല മാര്‍ക്സിനെക്കുറിച്ചുതന്നെയാണ് “അന്ധത വളര്‍ത്തിയവന്‍” എന്ന ആക്ഷേപം താങ്കളുന്നയിച്ചത്, അതിനെ സബ്സ്റ്റാന്‍ഷ്യേയ്റ്റ് ചെയ്യുന്ന ഒരു യുക്തിയും താങ്കള്‍ അവിടെയോ ഇവിടെയോ മുന്നോട്ടുവച്ചുമില്ല, പകരം വിശദീകക്കാനായി താങ്കളെഴുതിയ രണ്ട് വാചകങ്ങള്‍ക്കും മൂലപ്രസ്താവനയുമായി പറയത്തക്ക ബന്ധമില്ല. വ്യത്യസ്തങ്ങളായ രണ്ട് വാദഗതികളില്‍ ഒന്ന് മറ്റൊന്നിന്റെ വിശദീകരണമാവുന്നതെങ്ങനെ?

    സ്വയം നവീകരിക്കുന്നു എന്നതാണ് വിശേഷബുദ്ധിയുള്ള മനുഷ്യന്റെ ലക്ഷണം, അതിനുള്ള ശ്രമം അഭിനന്ദനീയമെന്നതില്‍ക്കുറഞ്ഞ് ഒന്നുമല്ല, അഭിപ്രായം ഇരുമ്പുലക്ക പോയിട്ട് വാഴപ്പിണ്ടി പോലുമാകേണ്ട കാര്യവുമില്ല. പക്ഷേ അഭിപ്രായങ്ങള്‍ പരസ്പരവിരുദ്ധമായിരിക്കുമ്പോഴും എല്ലായിടത്തും അഭിപ്രായങ്ങളാല്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന താല്‍പ്പര്യങ്ങള്‍ ഒന്നുതന്നെയായിരിക്കുമ്പോള്‍, അതിലൊരു കടികിട വ്യത്യാസം കാലങ്ങളായി ഒരിടത്തുപോലും കാണാതിരിക്കുമ്പോള്‍, മാറുന്ന അഭിപ്രായങ്ങളാല്‍ സംരക്ഷിക്കപ്പെടുന്ന രാഷ്ട്രീയ-സാമൂഹ്യ മൂല്യവ്യവസ്ഥ മാറാതെയിരിക്കുമ്പോള്‍, താങ്കളവകാശപ്പെടുന്ന സ്വയം പുതുക്കല്‍ നിരര്‍ത്ഥകവും സംശയാസ്പദവുമാകുന്നു. അത്തരമൊരു സ്വയം പുതുക്കല്‍ അവകാശപ്പെടുന്നയാള്‍ മറ്റുള്ളവര്‍ ചൂണ്ടിക്കാണിക്കുമ്പോഴോ മിക്കവാറും ഉത്തരം മുട്ടിക്കുമ്പോഴോ മാത്രം തന്റെ മുന്‍‌നിലപാടുകളെ വ്യാഖ്യാനിക്കാന്‍ (ശ്രദ്ധിക്കുക വ്യാഖ്യാനിക്കാന്‍ മാത്രം)ശ്രമിക്കുമ്പോള്‍ അത് സ്വാഭാവികമായും ദയനീയപരാജയം ഏറ്റുവാങ്ങുന്നു. താങ്കള്‍ പ്രകടിക്കുന്ന അഭിപ്രായങ്ങള്‍ മാത്രമേ മാറുന്നുള്ളൂ, നിലപാടുകള്‍ എന്നും ഒന്നായിത്തുടരുകയാണ്, അതുകൊണ്ടുതന്നെ അവകാശപ്പെടുന്നതോ സ്വയം തെറ്റിദ്ധരിച്ചിക്കുന്നതോ ആയ സ്വയംപുതുക്കലല്ല താങ്കളുടെ അഭിപ്രായമാറ്റങ്ങളുടെ പിന്നിലെന്നാണ് തോന്നിയിട്ടുള്ളതെന്നുപറയാന്‍ എന്നെ അനുവദിക്കുക.

    രാജ്, ഖേദപൂര്‍വ്വം പറയട്ടെ, അവസരവാദവും സ്വയം പുതുക്കലും രണ്ടാണ്. സ്വയം തിരിച്ചറിയപ്പെടാതിരിക്കുക എന്നതാണ് എല്ലാ അവസരവാദികളുടെയും ദുരന്തം. “ലോകം മുഴുവനുമറിഞ്ഞാലും ഭര്‍ത്താവുമാത്രം അതറിയില്ലെ”ന്ന് ഷേക്‍സ്പിയര്‍ പറഞ്ഞപോലെ താന്‍ നഗ്നനാണെന്ന് ഏറ്റവുമവസാനം തിരിച്ചറിയുക എന്നത് അവസരവാദിയുടെ വിധിയാണ്.

    മാറേണ്ടത് - മാറുന്നുണ്ടെന്ന് സമ്മതിക്കുകയാണെങ്കില്‍ - അഭിപ്രായങ്ങളല്ല താല്‍പ്പര്യങ്ങളാണ്.

    മറുപടിഇല്ലാതാക്കൂ
  65. അവസരവാദമായിരുന്നു വിഷയം!

    മറ്റഭിപ്രായങ്ങൾക്കു നന്ദി ചന്ത്രക്കാരൻ. നിലപാടുകളിലെ മാറ്റങ്ങൾ വ്യക്തമായി അഭിപ്രായങ്ങളിൽ ഉൾപ്പെടുത്തുവാൻ ശ്രദ്ധിക്കാം.

    മറുപടിഇല്ലാതാക്കൂ
  66. മാരീചനു ഒരു ഉദാഹരണം വെച്ച് പറഞ്ഞ് തരാം. (ഇനി മാരീചനെ പഠിപ്പിക്കാന്‍ നീയാര് എന്നൊക്കെ പണ്ട് ചോദിച്ച് നടന്ന പോലെയൊന്നും പറഞ്ഞ് കളയരുത്.)

    അതായത് ഞാന്‍ ഒരു പ്രശ്നത്തില്‍ യാഹൂ എന്നൊരു കമ്പനിക്ക് മെയില്‍ അയച്ചു. അവരുടെ മറുപടി തികഞ്ഞ മാന്യത നിറഞ്ഞതും വളരെ പ്രൊഫഷണലും ആയിരുന്നു.
    മറ്റൊരു പ്രശ്നത്തില്‍ മറ്റൊരു കമ്പനിയായ കേരള്‍സിനു മെയില്‍ അയച്ചു. അവരുടെ വായില്‍ ഇരിക്കുന്നതു മുയ്‌വനും ഞാന്‍ കേട്ടു.

    രണ്ട് പ്രശ്നത്തിലും അവരോട് ദേഷ്യപ്പെട്ടും പരിഹസിച്ചും ഒക്കെ മെയില്‍ അയക്കാന്‍ എനിക്ക് അവകാശമുണ്ട്, കാരണം ഞാനാണ് കണ്‍‌സ്യൂമര്‍ അല്ലെങ്കില്‍ കസറ്റമര്‍ (ഡയറക്റ്റ് ഓര്‍ ഇന്‍ഡയറക്റ്റ്)

    ഇതുപോലെയാണ് ഞാനിതിനെ കാണുന്നത്. അല്ലാതെ കരഞ്ഞു വിളിച്ച് എവിടേയും നടന്നില്ല. നടക്കുകയും ഇല്ല. പക്ഷെ അവരുടെ റെസ്പോണ്‍സ് ഇങ്ങിനെയായിരുന്നു എന്ന് പറയാനും അത് വേണമെങ്കില്‍ എന്റെ ബ്ലോഗില്‍ രേഖപ്പെടുത്താനും എനിക്ക് അവകാശമുണ്ട്. കാരണം ഞാനാണ് കണ്‍‌സ്യൂമര്‍ അല്ലെങ്കില്‍ കസ്റ്റമര്‍. ജനശക്തി ഒരാളുടെ ബ്ലോഗാണെന്നതില്‍ കവിഞ്ഞ് എനിക്ക് മറ്റൊന്നും തോന്നിയുമില്ല. എന്റെ ഒരു ബ്ലോഗിലെ പോസ്റ്റില്‍ രണ്ട് ലിങ്കുകള്‍ ഇട്ടതുകൊണ്ടാണ് കണ്ടതും.

    ഇനി ഞാന്‍ ചെയ്തത് മുണ്ട്പൊക്കിക്കാണിക്കല്‍/കൂവല്‍ എന്നൊക്കെ പറയാന്‍ അവര്‍ക്ക് അവകാശമുണ്ട്. പരാജിതനും അതാണ് പറയുന്നത്. അതായത് ഇതിലെ ചര്‍ച്ചയുടെ സാദ്ധ്യതയെ ഞാന്‍ നശിപ്പിച്ചു എന്നു. അത് പരിപൂര്‍ണ്ണമായി തന്നെ അംഗീകരിക്കുന്നു. അതില്‍ യാ‍തൊരു എതിര്‍പ്പുമില്ല. പക്ഷെ അതേ പരാജിതന്‍ നിങ്ങക്ക് ഇടി കിട്ടിയത് അതുകൊണ്ടാണ്, ഇതുകൊണ്ടാണ്, നീ പണ്ട് മാവേല്‍ കല്ലെറിഞ്ഞില്ലേ, ചോദിക്കാന്‍ എന്തവകാശം എന്ന് ആവര്‍ത്തിച്ചും മറിച്ചും ഉപന്യാസം എഴുതുമ്പോള്‍ അത് വിഴുങ്ങാല്‍ അല്പമല്ല നല്ലവണ്ണം പ്രയാസമുണ്ട്. അതായത് ജനശക്തി ഇങ്ങിനെ ചെയ്തതിന്റെ ജാള്യം പരാജിതനു ഒന്ന് മറച്ചു പിടിക്കാന്‍ വേണ്ടിയാണ് ഇങ്ങിനെയൊക്കെ കിടന്ന് യാതൊരു ബന്ധവുമില്ലാതെ പറയുന്നത് എന്ന് എനിക്കു വ്യക്തമായി. അതുകൊണ്ട് തന്നെ എനിക്കിവിടെ മറ്റെന്തെങ്കിലും അഭിപ്രായമില്ല.

    എത്ര ലിങ്കുകള്‍ എനിക്കെതിരെ കൊണ്ട് വന്നാലും, ഞാന്‍ ഇവിടെയാരാണ്? ഞാനാണോ തോമസ് ഐസക്കിന്റെ ലേഖനം റിസീവ് ചെയ്തയാള്‍? അല്ലെങ്കില്‍ ഞാനാണോ സി‌പി‌എം-ന്റെ എതിര്‍കക്ഷി? അല്ലല്ലോ? അതുകൊണ്ട് എനിക്കെതിരേയോ രാജിനെതിരേയോ വ്യക്തിപരമായി എന്തെങ്കിലും സ്ഥാപിക്കുന്നത് അതിലും വലിയ കൂവലും മുണ്ട് പൊക്കിക്കാണിലുമാണെന്ന് എനിക്ക് നന്നായി തന്നെ മനസ്സിലായി. അപ്പോള്‍ അതിനോടുള്ള അഭിപ്രായവും എന്റെ കഴിഞ്ഞു.

    ഇനി തോമസ് ഐസക്കിന്റെ ലേഖനം വായിക്കുമ്പോള്‍ പരിഹസിക്കാന്‍ തോന്നുന്നത് ഞാനെന്ന കണ്‍‌സ്യൂമറിനെ അല്ലെങ്കില്‍ കസ്റ്റമറിന്റെ ഇന്റലിജന്‍സ് ഇന്‍സള്‍ട്ട് ചെയ്യുന്ന തരത്തിലായതുകൊണ്ടാണ്. അതായത് പണ്ട് ഒരു പരസ്യം കണ്ടത് ഓര്‍മ്മയുണ്ട്, ധിരുബായി അമ്പാനി ഇങ്ങിനെ താടിക്ക് കയ്യും കൊടുത്ത് ഇരിക്കുന്നു, എന്നിട്ട് ഓരോ ഇന്ത്യക്കാരനും സെല്‍‌ഫോണ്‍ കയ്യിലുണ്ടാവണമെന്നാണ് എന്റെ സ്വപ്നം എന്നൊരു തലക്കെട്ടും. ഇത് കണ്ട് എനിക്ക് ചിരി അടക്കാനായില്ല. അത് ആരെങ്കിലും ബ്ലോഗില്‍ ഇട്ടിരുന്നെങ്കില്‍ ഞാന്‍ ഇതേ പോലെ പോയി ചിരിച്ചേനെ. പിന്നേ കഞ്ഞികുടിക്കാന്‍ വക തേടുന്ന ഇന്ത്യക്കാരനു സെല്‍ഫോണ്‍ അല്ലേ വേണ്ടത് എന്ന്. അല്ലാതെ അവരെത്ര നീറ്റായി ആഡ്ദ് ഉണ്ടാക്കി, അവര്‍ മാന്യമായി ആഡ്ദ് ചെയ്തു എന്നതൊന്നും പ്രസക്തമേ അല്ല. ബ്ലോഗ് എന്ന് പറയുന്നത് റിലയന്‍സ് നേരിട്ട് നടത്തുന്നതായലും ശരി അവരുടെ ചംച്ചകള്‍ നടത്തുന്നതായലും ശരി, ബ്ലോഗ് എന്നത് അങ്ങിനെയാണ്. മാരീചനും പരാജിതനും മുട്ടിനു മുട്ടിനു ആരാണീ അധികാരം തന്നേ എന്ന് ചോദിക്കുന്നതു തന്നെ ബ്ലോഗിന്റെ ഈയൊരു സ്വഭാവവുമായിയി നിങ്ങള്‍ പൊരുത്തപ്പെട്ടിട്ടില്ല എന്നുള്ളതുകൊണ്ടാണ്. അതിന്റെ അര്‍ത്ഥം എനിക്ക് ധിരുബായി അംബാനിയുടെ അപ്പനോ കുടുമ്മത്തിനു പറയാമെന്നല്ല. അവരുടെ ആ ഐഡിയയെ ആണ് പരിഹസിക്കുന്നതു. ഇത് തന്നെയാണ് ഇവിടേം സംഭവിച്ചത്. ഞാന്‍ ചിലപ്പോള്‍ റിലയന്‍സിന്റെ ഓഫീസില്‍ നേരിട്ട് ചെന്ന് ഇതെന്തോന്ന് എന്നൊക്കെ പരിഹസിച്ചാല്‍ ചിലപ്പോള്‍ അവര്‍ സെക്യൂരിറ്റിയെ വിളിക്കും. അതും ബ്ലോഗിന്റെ സ്വഭാവവും ഒരുപാട് വ്യത്യാസമുണ്ട്. ചിത്രകാരന്‍ എന്ന ബ്ലോഗര്‍ ഓരോരുത്തരെ തിരഞ്ഞ് പിടിച്ച് പരിഹസിച്ചും കുടുമ്മത്ത് ഇരിക്കുന്നവരെ വരെ തെറി വിളിച്ചും നടന്നതാണ്, അതിനു അഭിപ്രായ സ്വാതന്ത്ര്യം എന്നും ആശയങ്ങളോട് സപ്പോര്‍ട്ടെന്നൊക്കെ വെച്ച് കാച്ചിയവരാണ് പലരും. അതുകൊണ്ട് ബ്ലോഗിന്റെ സ്വഭാവം അതാണെന്ന് ഞാനായിട്ട് ഇനി ആവര്‍ത്തിച്ചു വ്യക്തമാക്കണ്ടല്ലോ.

    ഈ തോമസ് ഐസക്കിന്റെ ലേഖനം വാ‍യിക്കുന്നവര്‍ ഇതു ബ്ലോഗില്‍ ഇടുമ്പോള്‍ പാര്‍ട്ടി ലേഖനങ്ങള്‍ മാത്രമല്ല വായിക്കുന്നത്. സി‌പി‌എം താങ്ങി നിറുത്തിയിട്ട് പോലും ഒറീസ്സയിലെ കന്ദമല്‍ കാരണമല്ല ബി.‌ജെ.പി സഖ്യം വിട്ടത് എന്ന് വ്യക്തമായി പ്ടനായിക്ക്സ് റൈറ്റ് ഹാന്റ് ആവര്‍ത്തിച്ച് മാദ്ധ്യമങ്ങളില്‍ കൂടി വ്യക്തമാക്കിയതാണ്. അതിനു തൊട്ട് നടന്ന ലോക്കല്‍ ഇലക്ഷനില്‍ ബി.ജെ.ഡിക്ക് സീറ്റ് കൂടുതല്‍ കിട്ടുകയും എന്നാല്‍ ബി.‌ജെ.പിയെ ഒന്ന് ഇടിച്ചു നിരത്താമെന്ന പട്നായിക്കിന്റെ ബുദ്ധിയിലാണ് ഇടതുപക്ഷ സഖ്യം തെളിയുന്നത്. അല്ലാണ്ട് മാര്‍ക്സിസ്റ്റ് തിങ്ക് ടാങ്കില്‍ തെളിഞ്ഞതൊന്നുമല്ല. നാളെ കോണ്‍‌ഗ്ഗ്രസ്സുമായും വേണമെങ്കില്‍ കൂടാമെന്നൊരു വിദൂര സ്വപ്നവും അയാള്‍ക്കുണ്ട് താനും. ഈ കാര്യങ്ങളൊക്കെ ഒന്ന് ഓടിച്ച് പത്രം വായിക്കുന്ന ഏതൊരാള്‍ക്കും അറിയാമെന്നിരിക്കെ, ഇത് ഞങ്ങള്‍ അടര്‍ത്തിയെടുത്തു എന്നൊക്കെ വീരവദവും മതേതര ശക്തികള്‍ക്കെതിരെയുള്ള പോരാട്ടവും എന്നൊക്കെ വെച്ച് കാച്ചുമ്പോള്‍ സത്യമായിട്ടും ഇവിടെ വന്ന് അത് വിശദീകരിക്കാനല്ല, ചിരിക്കാന്‍ തന്നയേ തോന്നൂ മാരീചാ. അല്ലാതെ അതില്‍ തോമസ് ഐസക്ക് എന്ന ഒരു റെസ്പെക്റ്റഡ് മാന്യദേഹമല്ലേ ഒക്കെ പറയുന്നത് എന്നുള്ളത് ഒന്നും പ്രസക്തമല്ല. ഇവിടെ ഞാനെന്ന കണ്‍‌സ്യൂമര്‍ അല്ലെങ്കില്‍ കസ്റ്റമറിന്റെ അല്ലെങ്കില്‍ വോട്ടറിന്റെ ബേസിക് ഇന്റലെക്റ്റിനെ പരിഹസിക്കുന്നത് തോമസ് ഐസകാണ്.

    ഇത്രയേ എനിക്കിതിനെക്കുറിച്ച് പറയാനുള്ളൂ. ഇതാണെന്റെ സ്റ്റാന്‍സ്. ഇതില്‍ കൂ‍ടുതല്‍ ഒന്നുമില്ല. ഇറ്റ് ഈസ് അപ്റ്റ്യൂ റ്റു റ്റേക്ക് ഇറ്റ് ഓര്‍ ലീവ് ഇറ്റ്.

    മറുപടിഇല്ലാതാക്കൂ
  67. ശരി....... ഇഞ്ചീ... സംവദിക്കാന്‍ വന്നതിന് മാപ്പ്... മുടിപ്പുര അമ്മച്ചിയാണെ.. ഇനി മേലാല്‍ മിണ്ടാന്‍ വരില്ല......

    മറുപടിഇല്ലാതാക്കൂ
  68. കഴിഞ്ഞ പതിനൊന്നുവര്‍ഷം ബി.ജെ.പിയുമായി സഖ്യത്തിലായിരുന്ന കക്ഷിയാണ് ബി.ജെ.ഡി. ഇന്ത്യയിലെ ഒട്ടുമിക്ക പ്രാദേശിക പാര്‍ട്ടികളും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ബി.ജെ.പിയുമായി ബാന്ധവത്തിനു പോയിട്ടുണ്ട്. ഇന്ത്യയില്‍ ഹിന്ദു വര്‍ഗീയതയുടെ ഭീഷണിയും മതന്യൂനപക്ഷ പീഡനവും അതുകാരണം ശക്തിപ്പെട്ടിട്ടുമുണ്ട്. പകഴിഞ്ഞ പതിനൊന്നുവര്‍ഷം ബി.ജെ.പിയുമായി സഖ്യത്തിലായിരുന്ന കക്ഷിയാണ് ബി.ജെ.ഡി. ഇന്ത്യയിലെ ഒട്ടുമിക്ക പ്രാദേശിക പാര്‍ട്ടികളും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ബി.ജെ.പിയുമായി ബാന്ധവത്തിനു പോയിട്ടുണ്ട്. ഇന്ത്യയില്‍ ഹിന്ദു വര്‍ഗീയതയുടെ ഭീഷണിയും മതന്യൂനപക്ഷ പീഡനവും അതുകാരണം ശക്തിപ്പെട്ടിട്ടുമുണ്ട്. പക്ഷേ, ഈ കക്ഷികളെ ബി.ജെ.പി മുന്നണിയില്‍ നിന്ന് അടര്‍ത്തി എടുത്ത് വര്‍ഗീയവാദികളെ ഒറ്റപ്പെടുത്തുക എന്നതല്ലേ ശരിയായ രാഷ്ട്രീയം? അടിസ്ഥാനപരമായി മതേതരവാദികളാണ് ബിജു ജനതാദള്‍ അടക്കമുള്ള പ്രാദേശിക പാര്‍ട്ടികള്‍. താ ത്കാ ലിക അധികാര ലാഭത്തിനുവേണ്ടിയാണവര്‍ വര്‍ഗീയ വാദികളുമായി കൂടുന്നത്. അവരെ ആ കൂട്ടുകെട്ടില്‍ നിന്ന് അകറ്റി നിറുത്തുകയാണ് ഇടതുപക്ഷത്തിന്റെ കടമ. അടിസ്ഥാനപരമായി മതേതരവാദികളാണ് ബിജു ജനതാദള്‍ അടക്കമുള്ള പ്രാദേശിക പാര്‍ട്ടികള്‍. താ ത്കാ ലിക അധികാര ലാഭത്തിനുവേണ്ടിയാണവര്‍ വര്‍ഗീയ വാദികളുമായി കൂടുന്നത്. അവരെ ആ കൂട്ടുകെട്ടില്‍ നിന്ന് അകറ്റി നിറുത്തുകയാണ് ഇടതുപക്ഷത്തിന്റെ കടമ.

    ഇതാണ് തോമസ് ഐസക്കിന്റെ വിവാദമായ പാരഗ്രാഫ്.

    “പക്ഷേ, ഈ കക്ഷികളെ ബി.ജെ.പി മുന്നണിയില്‍ നിന്ന് അടര്‍ത്തി എടുത്ത് വര്‍ഗീയവാദികളെ ഒറ്റപ്പെടുത്തുക എന്നതല്ലേ ശരിയായ രാഷ്ട്രീയം?“ എന്നത് വിവാദവിഷയമായ വാചകം. “അടര്‍ത്തി എടുത്ത്“ എന്നത് വിവാദവിഷയമായ വാക്ക്.

    ഈ പാരഗ്രാഫ് മൊത്തം വായിക്കണം. അല്ലാതെ അടര്‍ത്തിയെടുത്ത് എന്ന വാക്ക് മാത്രം അടര്‍ത്തിയെടുത്ത് വായിക്കുന്നത് തെറ്റായ വായനയാവും. ഈ വാചകത്തിന്റെ അര്‍ത്ഥം തങ്ങള്‍ അടര്‍ത്തിയെടുത്തു എന്നാണോ? അതൊരു പൊളിറ്റിക്കല്‍ ലൈനിനെക്കുറിച്ചുള്ള സ്റ്റേറ്റ്മെന്റ്. എന്താണ് ഇടതുപക്ഷം ലക്ഷ്യമാക്കുന്നത് എന്നതിനെപ്പറ്റി. മൊത്തമായി വായിച്ചാല്‍ അറിയാം ബി.ജെ.ഡിയെക്കുറിച്ച് മാത്രമല്ല റെഫറന്‍സ് എന്ന്. ഇന്ത്യയിലെ ഒട്ടു മിക്ക പ്രാദേശികകക്ഷികളും എന്ന് വ്യക്തമായി പറയുന്നുണ്ട്. അവിടെക്ക് ബി.ജെ.ഡിയെ മാത്രം കൊണ്ടു വരികയും തങ്ങള്‍ അവരെ അടര്‍ത്തിയെടുത്തു എന്ന് അര്‍ത്ഥമുണ്ടാക്കുകയും ഒക്കെ ചെയ്യുന്നതിലും അതിന്റെതായ രാഷ്ട്രീയവും പക്ഷപാതവും ഒക്കെ ഉണ്ട്. മൊത്തം ലേഖനം ഇവര്‍ കാണാതെ പോകുകയും ചെയ്യുന്നു.

    “ഒറീസയില്‍ ബിജുജനതാദള്‍ ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ചത് സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്ത് മതനിരപേക്ഷ സര്‍ക്കാര്‍ നിലവില്‍ വരണമെന്നാണ് ഞങ്ങളുടെ ആഗ്രഹം.കലാപത്തില്‍ നിഷ്കാസിതരായി കേരളത്തില്‍ എത്തിയ 52 പേരെ വിരുന്നുകാരായി സ്വീകരിച്ച കേരളസര്‍ക്കാര്‍ നടപടി അഭിമാനത്തിനു വകനല്‍കുന്നു”

    ഭുവനേശ്വര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ ചീനാത്ത് പറഞ്ഞത് വീണ്ടും അവസാനം എടുത്ത് ഇട്ടിരിക്കുന്നതും കാണാതെയും ചര്‍ച്ച ചെയ്യപ്പെടാതെയും പോകുന്നു.

    മറുപടിഇല്ലാതാക്കൂ
  69. വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു വാര്‍ത്ത.
    സിപിഎം ബിജെപിയുമായി തിരഞ്ഞെടുപ്പു സഖ്യം.

    ബുദ്ധിജീവിയുടെ തുറന്ന കത്ത്.
    "വര്‍ഗ്ഗീയകക്ഷികളുമായി ചേര്‍ന്ന് അവര്‍ക്കു മനം മാറ്റമുണ്ടാക്കുകയല്ലേ യഥാര്‍ത്ഥരാഷ്ട്രീയം!"

    മറുപടിഇല്ലാതാക്കൂ
  70. >> അരയ്ക്കുകീഴ്‌പ്പോട്ടുള്ള വർത്തമാനം മാത്രം പറയാൻ അറിയുന്ന ജനശക്തിയേയും

    രാജേ

    ജനശക്തി അരക്കുകീഴ്പ്പോട്ടുള്ള എന്തുവര്‍ത്തമാനമാണു പറഞ്ഞതെന്നുകൂടി പറഞ്ഞാല്‍ കൊള്ളാം. 'ഭവാന്‍' 'ഭവതി' എന്നു സംബോധനചെയ്തതുകൊണ്ടാണോ അരക്ക് കീഴ്പ്പോട്ടുള്ള വര്‍ത്തമാനം മാത്രം പറയുന്നുവെന്ന ആരോപണം ? അതോ ജനശക്തി എന്തുപറഞ്ഞാലും രാജ് അരക്കുതാഴെ നോക്കി അതിനെക്കുറിച്ചാണോയെന്ന് ഉറപ്പുവരുത്തിയിട്ടേ മിണ്ടുകയുള്ളോ ?

    രാജ്, ഇഞ്ചിപ്പെണ്ണ് എന്നീ പേരുകള്‍ കേട്ടാല്‍ അരക്കു താഴെ നോക്കാതെ തന്നെ അത് ആണോ പെണ്ണോയെന്ന് സാമാന്യബോധം വച്ചൂഹിക്കാം ജനശക്തിക്ക്. രാജിനു പക്ഷേ അതിന് ഇടയ്ക്കിടെ അരയ്ക്കു താഴെ നോക്കി ഉറപ്പുവരുത്തേണ്ടതുണ്ട് എന്നറിഞ്ഞിരുന്നില്ല. ക്ഷമിക്കൂ !

    മറുപടിഇല്ലാതാക്കൂ
  71. "വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു വാര്‍ത്ത.
    സിപിഎം ബിജെപിയുമായി തിരഞ്ഞെടുപ്പു സഖ്യം.
    "വര്‍ഗ്ഗീയകക്ഷികളുമായി ചേര്‍ന്ന് അവര്‍ക്കു മനം മാറ്റമുണ്ടാക്കുകയല്ലേ യഥാര്‍ത്ഥരാഷ്ട്രീയം!"

    ഒരു കുഴപ്പവുമില്ല.അങ്ങനെ തന്നെ ആണ് രാമന്‍പിള്ളയും മാറാട്ടെ പഴയപുലി വനിതാ ഉമാഉണ്ണിയും ഇടതുമുന്നണി കണ്‍വെന്ഷനില്‍ വന്നത്.ഇങ്ങനെ എത്രയോ പഴയ വര്‍ഗ്ഗീയക്കാരെയും,വിമോചന സമരക്കാരെയും എത്രയോ മുമ്പ് തന്നെ ഇടതില്‍ സ്വീകരിച്ചിരുന്നു. ആരാണ് ചെറിയാന്‍ ഫിലിപ്.കാര്ട്ടൂണിസ്റ്റ് യേശുദാസന്‍ എഴുതിയത് ഓര്‍ക്കുന്നു,പല ഇലക്ഷനിലും ചെരിയാന്റെ തന്ത്രങ്ങളും കുതന്ത്രങ്ങളും ഇടതിനെതിരെ,നേരിട്ട് കണ്ടതിനെ പറ്റി.വിമോചന സമരത്തിന്റെ ഏറ്റവും 'നല്ല' ഓഫ്ഷൂട്ടില്‍ ഒന്നായിരുന്നു ചെറിയാന്‍.
    നാളെ ഇന്നുള്ള മൂരാച്ചി രാഷ്ട്രീയം വിട്ടു ബി.ജെ.പി വന്നാല്‍ അവരെയും സ്വീകരിക്കാം.ഒന്ന് ചിന്തിച്ചു നോക്ക്, മദനി പോലെ,kerala കൊണ്ഗ്രെസ്സ്ന്റെ മാണി പോലെ ബി.ജെ.പി യുടെ നേതാവാണ്‌ ചെറിയാന്‍ഫിലിപ്പ് എന്ന് കരുതുക(ബി.ജെ.പി അങ്ങനെയുള്ള ഒറ്റയാള്‍ പാര്‍ടി എന്ന് അസ്സ്യും ചെയ്യുക) ഇപ്പോള്‍ തന്നെ ബി.ജെ.പി ഇടതില്‍ ഉണ്ടാവുമായിരുന്നു.പിന്നെ അവര്‍ ‍ഇപ്പോഴുള്ള രാഷ്ട്രീയം വിട്ടു ഇടതു രാഷ്ട്രീയം കയ്യാളാന്‍ തുടങ്ങിയാല്‍ - ആ രാഷ്ട്രീയത്തില്‍ വരുമോ എന്നത്, അത് അവരുടെ നിലപാടിനെ ആശ്രയിച്ചിരിക്കും.

    മറുപടിഇല്ലാതാക്കൂ
  72. സ്വസ്തികാ
    വിട്ട് പിടി മാഷെ

    ഉമാ ഉണ്ണി പോയാലെന്താ ഊർമ്മിളാ ഉണ്ണി ഉണ്ടല്ലൊ ബി ജെ പിയെ രക്ഷിക്കാൻ.അവരെ രംഗത്തിറക്ക്

    കാശു കൊടുത്ത് വോട്ട് വാങ്ങുന്നു ബി ജെ പി വടക്കേ ഇന്ത്യയിൽ(ജശ്വന്ത് സിങിനെ കയ്യോടെ പിടികൂടി). കാശു വാങ്ങി വോട്ട് വീൽക്കുന്നു,ബി ജെ പി കേരളത്തിൽ.പാവം പദ്‌മനാഭനും കൃഷ്ണദാസനും.രാജേട്ടനെ കണ്ട് പഠിക്ക്. അങ്ങേർ തോൽ‌വീകളിൽ നിന്ന് പാഠങ്ങൾ പഠിച്ചു.

    മറുപടിഇല്ലാതാക്കൂ
  73. രാജ്,
    തിരക്കുകളില്‍ കുടുങ്ങിയ കാരണം മറുപടി ഇടാന്‍ ഏറെ വൈകി. സോറി.

    പറയുന്ന കാര്യങ്ങള്‍‌ക്ക് ചോദ്യരൂപത്തില്‍ എതിര്‍വാദം ഉന്നയിക്കുന്നത് ജീവിതത്തില്‍ ആദ്യമായാണോ രാജ് കാണുന്നത്? അങ്ങനെ ചെയ്യുന്നവരെല്ലാം അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കാന്‍ നടക്കുന്നവരും ചോദ്യമെന്നത് ലോജിക്കല്ലെന്നു എഴുന്നള്ളിച്ച് സ്വയം അപഹാസ്യനാകാതെ രാജേ.
    ‘അധികാരം ആരു തന്നു?’ എന്ന ചോദ്യത്തിന്റെ വിവക്ഷ പോലും ഉള്‍‌ക്കൊള്ളാന്‍ കഴിയാത്തത് കഷ്ടമെന്നേ പറയേണ്ടൂ. ആ ‘സകലവിമര്‍‌ശനങ്ങള്‍‌ക്കും’ എന്ന പ്രയോഗവും അപാരം!

    കോണ്‍ഗ്രസും ബി ജെ പി യും വര്‍‌ഗ്ഗീയവേതാളപ്പാര്‍‌ട്ടികളെയൊന്നും ചുമക്കാതെ തന്നെ വര്‍‌ഗ്ഗീയപാരമ്പര്യമുള്ളവയാണെന്നത് രാജിനറിയാത്തതാണോ?
    സ്വാതന്ത്ര്യത്തിനും എത്രയോ മുമ്പു തന്നെ ഹിന്ദുമഹാസഭക്കാരും മുസ്ലീം ലീഗുകാരും ഖിലാഫത്ത് ടീമുമൊക്കെ നിറഞ്ഞുനിന്ന നേതൃനിരയായിരുന്നു കോണ്‍‌ഗ്രസിന്റേത്. അവരെല്ലാം സഹകരിച്ചു മുന്നോട്ടു പോയ ഒരു സമത്വസുന്ദരസെറ്റപ്പുമായിരുന്നില്ല കോണ്‍‌ഗ്രസെന്നത്. ഗാന്ധിജി, നെഹ്രു എന്നീ ദിശാബോധവും മതേതരാഭിമുഖ്യവുമുള്ള മനുഷ്യരുടെ നേതൃപ്രഭയില്‍ ഒരു വിധം അഡ്ജസ്റ്റ് ചെയ്തു കാര്യങ്ങള്‍ പോയെന്നു മാത്രം. ബി ജെ പിയുടെ കാര്യമാണെങ്കില്‍ വിശേഷിച്ചു പറയുകയും വേണ്ട. എന്തൊക്കെ കുറവുകള്‍ ചൂണ്ടിക്കാട്ടിയാലും, ഇപ്പറഞ്ഞ കാര്യത്തില്‍ സി പി എം ഇതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. അതു കൊണ്ടാണ് മുന്നണിയില്‍ ചേരാതെ വെറും സഹകരണം മാത്രമാണെങ്കില്‍ കൂടി പി ഡി പി യ്ക്ക് വര്‍‌ഗ്ഗീയ അജണ്ടകളില്ലെന്ന് അവര്‍ ഉറപ്പു വരുത്തുന്നത്. മറ്റുള്ളവരേക്കാള്‍ അത് അവരുടെ ആവശ്യമാണ്, നിലനില്പിന്റെ പ്രശ്നവും. സാരമായ വര്‍‌ഗ്ഗീയഘടകങ്ങള്‍ സി പി എം പോലൊരു
    പ്രസ്ഥാനത്തിന്റെ ഘടനയ്ക്കുള്ളില്‍ കടന്നു കൂടിയാല്‍ ആ ഘടന തന്നെ തകരുകയായിരിക്കും ഫലം. അത് മനസ്സിലാക്കാനുള്ള ബുദ്ധി അതിനെ നയിക്കുന്നവര്‍‌ക്കില്ലാതെ പോകാന്‍ സാധ്യത തീരെ കുറയും. സി പി എമ്മിന്റേതെന്നല്ല, എല്ലാ ഇടതു പാര്‍‌ട്ടികളുടെയും അവസ്ഥ ഇതു തന്നെ. പുറമേയ്ക്കുള്ള
    നീക്കുപോക്കുകള്‍ അവരുടെ സിസ്റ്റത്തെ ബാധിക്കാതെ നോക്കാനുള്ള ഇമ്മ്യൂണിറ്റി നിലനിര്‍‌ത്താന്‍ അവര്‍ ശ്രമിക്കുമെന്നു തന്നെയേ പ്രതീക്ഷിക്കാന്‍ കഴിയൂ.

    ഗുജറാത്തില്‍ മോഡിയുടെ വികസനപ്രവര്‍‌ത്തനവും അവിടെ നടന്ന അനീതിയും രണ്ടു തന്നെയാണ്. അനീതിയ്ക്കു മുന്നില്‍ വികസനം എന്നൊരു മറ കെട്ടിപ്പൊക്കാന്‍ നോക്കിയാല്‍ അതിനെ വിമര്‍‌ശിക്കും. ആ അനീതിയുടെ ‘റേഞ്ച്‘ അതായിരുന്നല്ലോ. അതേ ‘വിവേകം’ പഴയകാല തെറ്റുകള്‍ ഏറ്റുപറഞ്ഞ് പരസ്യമായി ജനാധിപത്യത്തെയും മതേതരമൂല്യങ്ങളെയും കുറിച്ച് സംസാരിച്ച് പ്രായശ്ചിത്തം ചെയ്യുന്ന ഒരാളുടെ നേര്‍‌ക്ക് കാണിക്കുന്നില്ല എന്നു പറയുന്നത്
    ഇക്വേറ്റ് ചെയ്യല്‍ തന്നെയാണ്. അതില്‍ വേറെ ഒരു ന്യായവും ഏശില്ല.

    സദ്ദാം, ഏകാധിപതി, ഇറാഖ്, ബുഷ് വിഷയങ്ങളൊക്കെ പല തവണ ഡിസ്കസ് ചെയ്യപ്പെട്ടതായതു കൊണ്ടും അതിലൊക്കെയുള്ള നിലപാടുകള്‍ വ്യക്തമാക്കിയിട്ടുള്ളതിനാലും അതിലേക്ക് വിശദമായി കടക്കുന്നില്ല. പക്ഷേ സാധാരണ മുസ്ലീം ജനതയുടെ അവസ്ഥ വ്യാപകമായി അരക്ഷിതമാകുന്നുണ്ടെന്ന
    വസ്തുത മുന്‍‌നിറുത്തി, അതിനു പ്രതിവിധി സാമ്രാജ്യത്വതാല്പര്യങ്ങളെ പിന്‍‌പറ്റുന്നതോ ഭൂരിപക്ഷവര്‍ഗ്ഗീയതയെ അരക്കിട്ടുറപ്പിക്കുന്നതോ ആയ ഭരണസംവിധാനങ്ങളുടെ അഭാവം ഉറപ്പു വരുത്തുകയാണെന്നതും പ്രചരിപ്പിക്കാനുള്ള അവകാശം ഒരു രാഷ്ട്രീയപ്പാര്‍‌ട്ടിക്കുണ്ട്. ജനാധിപത്യമല്ല, മതഭരണമാണ്
    പ്രതിവിധിയെന്ന് ഇടതുപക്ഷം പ്രചരിപ്പിക്കുന്നതായി കേട്ടിട്ടില്ല. മുസ്ലീങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കാന്‍ മതേതരത്വം കൈ വെടിയണമെന്ന് അവര്‍ ആഹ്വാനം ചെയ്തതാ‍യും അറിവില്ല.

    നാലാമത് പറഞ്ഞിരിക്കുന്ന കാര്യത്തിനു മറുപടി മദനിയുമായി തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കുന്നതു 'മാത്ര'മാണ് മുസ്ലീം സമുദായത്തെ കൂടുതലായി മുഖ്യധാരയിലേയ്ക്ക് കൊണ്ടു വരാനുള്ള ഉപാധിയെന്നു സി പി എം എവിടെയും പറഞ്ഞതായി അറിവില്ല. മുസ്ലീം സമുദായത്തിന്റെ പിന്നോക്കാവസ്ഥയെന്നത്
    ഒരു യാഥാര്‍‌ത്ഥ്യമാണ്. അതില്‍ മതനേതൃത്വത്തിന്റെ കണ്‍‌സര്‍‌വേറ്റീവ് നിലപാടുകള്‍‌ക്കും റോളുണ്ടാവാം. അതേ പോലെ ഗവണ്‍‌മെന്റുകളുടെയും എന്തു കണ്ടാലും ന്യൂനപക്ഷപ്രീണനമെന്ന് അലറിവിളിക്കുന്ന ഭൂരിപക്ഷവര്‍‌ഗ്ഗീയതയുടേയുമൊക്കെ റോളുകള്‍ വിലയിരുത്തപ്പെടേണ്ടതുണ്ട്. പക്ഷേ മദനിയുടേത്
    ഒരു സവിശേഷസാഹചര്യമാണെന്നുണ്ടെങ്കില്‍ അയാളുടെ പിന്തുണ നേടുന്നതില്‍ തെറ്റില്ലെന്ന് രാജും പറയുന്നു. അതിനൊരുക്കിയ വേദിയില്‍, പക്ഷേ മദനി
    വര്‍ഗ്ഗീ‍യവിഷം വമിച്ചെന്നും പറയുന്നു. എന്തായിരുന്നു മദനിയുടെ അതിഭയങ്കര വര്‍‌ഗ്ഗീയപ്രഭാഷണം? ഏതാണ് തോക്കിരുന്നവന്റെ കയ്യില്‍ ഇപ്പോള്‍ ഇരിക്കുന്ന ആ പേനാക്കത്തി?

    പണ്ട് മദനി നടത്തിയ പ്രസംഗങ്ങള്‍ കേട്ട് വഴി തെറ്റിയവരും വഴി തെറ്റാന്‍ സാധ്യതയുള്ളവരുമായി വിലയിരുത്തപ്പെട്ടിരുന്ന അതേ ജനം ഇന്ന് ‘മതത്തിനും ജാതിക്കുമൊക്കെ
    ഉപരിയായി മനുഷ്യര്‍‌ക്ക് നന്മ ചെയ്യുകയെന്നതാണ് പ്രധാന’മെന്ന ലൈനില്‍ പ്രസംഗിക്കുന്നത് കൈയടിച്ചു സ്വീകരിക്കുന്നുവെന്നത് ബുദ്ധിജീവികളെയും മാധ്യമങ്ങളെയും
    സംബന്ധിച്ചിടത്തോളം വലിയ വിഷയമല്ലായിരിക്കാം. എന്നാല്‍ തെരുവിലെ സാധാരണക്കാരന് അത് ശുഭപ്രതീക്ഷ നല്‍കും. അത് തന്നെയാണ് മദനിയ്ക്ക് വന്ന മാറ്റത്തിന്റെയും എല്‍ ഡി എഫിനു പി ഡി പി പ്രഖ്യാപിച്ച പിന്തുണയുടെയും പ്രസക്തി.

    ഇഞ്ചി, താങ്കള്‍ മാവേലെറിഞ്ഞതും അമേരിക്കയില്‍ ജോലി ചെയ്യുന്നതുമൊന്നുമല്ല ഞാന്‍ പറഞ്ഞ കാര്യങ്ങളിലുള്ളത്. അങ്ങനെ ആക്കിത്തീര്‍‌ക്കാന്‍ ശ്രമിക്കേണ്ടത് താങ്കളുടെ ആവശ്യമായിരിക്കാം, നടക്കട്ടെ. ബ്ലോഗില്‍ പരസ്യമായി താങ്കളെടുത്തിട്ടുള്ള നിലപാടുകളെ മാത്രമാണ് ഞാന്‍ പരാമര്‍‌ശിച്ചിട്ടുള്ളത്. അതും വളരെ പഴയ കാര്യങ്ങളൊന്നുമല്ല താനും. ഇവിടെ ആദ്യമിട്ട കമന്റിനു ശേഷം എന്നോടു പറഞ്ഞ കാര്യങ്ങള്‍‌ക്ക് മറുപടി പറയുകയാണ് ഞാന്‍ ചെയ്തത്. അതിനെ ഓടിച്ചിട്ടിടിയും ക്വട്ടേഷന്‍ പണിയുമൊക്കെയാക്കിയത് ആരാണെന്ന് മുകളിലേക്ക് സ്ക്രോള്‍ ചെയ്തു നോക്കിയാലും.

    മറുപടിഇല്ലാതാക്കൂ