അധികാരമോഹികളുടെയും ഉപജാപകരുടെയും ഗ്രൂപ്പ് മേളയായി മാറുന്ന സെലക്ഷന്‍ കമ്മറ്റികള്‍ വഴി മുകളില്‍ നിന്നും കെട്ടിയിറക്കപ്പെടുന്ന സേവപ്പിടുത്തക്കാരുടെയും ജനപിന്തുണയില്ലാത്ത നേതാക്കളുടെയും പാനലാണ് കോണ്‍ഗ്രസ്സിന്റെ അധികാരികള്‍ ജനസമക്ഷം അവതരിപ്പിച്ചിരിക്കുന്നത്. യുവരക്തത്തിനു പ്രാധാന്യം ലഭിക്കണമെന്ന് നാഴികയ്ക്ക് നൂറ് വട്ടം പ്രസംഗിച്ചുനടക്കുന്ന രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടി ഒടുവില്‍ 50വയസ്സുകടന്ന കുറേ എടുപ്പുകുതിരകളെ കെട്ടിയിറക്കുമ്പോള്‍ കോണ്‍ഗ്രസ്സിന്റെ താഴേത്തട്ടിലെ അണികള്‍ അന്ധാളിച്ചു നില്‍പ്പാണ്. യുവരക്തങ്ങളായ ഹൈബി ഈഡനും ടി.സിദ്ദിഖിനും വേണ്ടി മുറവിളികൂട്ടിയവര്‍ എറണാകുളത്തെ "തിരുതയും കരിമീനും" കൊണ്ട് പത്താം ജനപഥില്‍ കാഴ്ചനിവേദ്യം വയ്ക്കുന്ന പ്രഫസറിനെ മദാമ്മഗാന്ധി ആശീര്‍വദിച്ച് ജനങ്ങള്‍ക്കുമേല്‍ കെട്ടിയേല്പ്പിച്ചതു കേട്ട് മുതുപാതിരായ്ക്ക് കൂട്ടമായി വന്ന് പ്രതിഷേധക്കോലം കത്തിപ്പ് നടത്തുന്നു.ഈ സാഹചര്യത്തിലാണ് സി.പി.ഐ.എം ജനസമക്ഷം വയ്ക്കുന്ന പൊന്നാനിയിലെ ഹുസൈന്‍ രണ്ടത്താണിയടക്കമുള്ള 15 സ്ഥാനാര്‍ത്ഥികളില്‍ 5 പേര്‍ മാത്രമാണ് 50 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ എന്നത് ശ്രദ്ധേയമാകുന്നത്. നാളെ നാടിന്റെ ജിഹ്വയാകാനും ദേശീയപരിപ്രേക്ഷ്യത്തില്‍ ലോക് സഭയിലെ ചര്‍ച്ചകളില്‍ ഇടപെടാനുമായി ഒരു തീപ്പൊരി യുവനിരയെയാണ് ഇടതുപക്ഷം മുന്നോട്ടു വയ്ക്കുന്നത്. അതാകട്ടെ തികച്ചും ജനാധിപത്യപരമായി വര്‍ഗ്ഗബഹുജനസംഘടനകളില്‍ നിന്നും കീഴ്ഘടകങ്ങളില്‍ നിന്നും പ്രവര്‍ത്തനമികവു കൊണ്ടു മാത്രം ഉയര്‍ന്നു വന്ന, അതാത് മണ്ഡലങ്ങളിലെ കമ്മറ്റികള്‍ നിര്‍ദ്ദേശിച്ച, ജനകീയ നേതാക്കളാണുതാനും. ഇവരിലെ പുതുമുഖങ്ങള്‍ക്ക് വഴികാട്ടികളാവാന്‍ ടി.കെ ഹംസ, പി.കരുണാകരന്‍, സതീ ദേവി, സുരേഷ് കുറുപ്പ്, പി.രാജേന്ദ്രന്‍ തുടങ്ങിയ പരിണതപ്രജ്ഞരായ മുന്‍ എം.പിമാരുടെ ഒരു നിരയും.അരാഷ്ട്രീയ മാധ്യമങ്ങള്‍ സൃഷ്ടിച്ചു വച്ചിട്ടുള്ള "ഉഴപ്പനും വിദ്യാഭ്യാസരഹിത"നുമായ രാഷ്ട്രീയപ്രവര്‍ത്തകന്റെ പ്രതിച്ഛായകളെ തച്ചുടയ്ക്കുന്ന തീവ്രരാഷ്ട്രീയ,വിദ്യാഭ്യാസ പശ്ചാത്തലങ്ങളില്‍ നിന്നുമാണ് സി.പി.ഐ എമ്മിന്റെ സ്ഥാനാര്‍ത്ഥികള്‍ വരുന്നത് എന്നത് ശ്രദ്ധേയം. ആലത്തൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥിയായ എസ്.എഫ് ഐയുടെ പോരാളി സഖാവ് പി.കെ ബിജു മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സ്കൂള്‍ ഒഫ് കെമിക്കല്‍ സയന്‍സസിലെ പോളിമര്‍ രസതന്ത്രഗവേഷണ വിദ്യാര്‍ത്ഥിയും അന്താരാഷ്ട്രപ്രബന്ധങ്ങളുടെ ലേഖകനുമാണ്. ഇതു പോലെത്തന്നെ പഠനവും ജനപക്ഷത്തു നിന്നുള്ള സമരവും ഒന്നിച്ച് കൊണ്ടുപോകാന്‍ കഴിഞ്ഞ, ഇന്നത്തെ അരാഷ്ട്രീയ യുവത്വത്തിനു പാഠമാകേണ്ടുന്ന ഒരു കര്‍മ്മപശ്ചാത്തലത്തില്‍ നിന്നും വരുന്നവരാണ് എം.ബി രാജേഷ്, മുഹമ്മദ് റിയാസ്, സിന്ധു ജോയ്, കെ.കെ രാഗേഷ്, ഏ.സമ്പത്ത്, ഡോ: കെ.എസ് മനോജ് തുടങ്ങിയവരൊക്കെ. കേന്ദ്രാവിഷ്കൃതപദ്ധതികളും എം.പി ഫണ്ടും മറ്റും താന്താങ്ങളുടെ മണ്ഡലങ്ങളില്‍ പരമാവധി നടപ്പാക്കിയതിന്റെ പേരില്‍ അഭിനന്ദിക്കപ്പെട്ടവരാണ് ഇതില്‍ പി.രാജേന്ദ്രനെയും ഡോ: കെ.എസ് മനോജിനെയും സതീദേവിയേയും പോലുള്ളവര്‍ .
2009, മാർച്ച് 19, വ്യാഴാഴ്‌ച
കാക്കപിടുത്തത്തിന്റെ ബലത്തില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിപ്പട്ടിക
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
കോണ്‍ഗ്രസില്‍ നിന്ന് ഇതൊക്കെ തന്നെ പ്രതീക്ഷിക്കേണ്ടതുള്ളൂ. വിജയസാധ്യത തീരെയില്ലാത്ത കാസര്‍ഗോഡ് മണ്ഡലത്തില്‍ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ച് ഷാനി മോള്‍ ഉസ്മാന്‍ ആദ്യ വെടി പൊട്ടിച്ചുകഴിഞ്ഞു. കുപ്രസിദ്ധമായ കോ ലീ ബി സഖ്യത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലയീസാഹചര്യത്തില്‍
മറുപടിഇല്ലാതാക്കൂമുഴുവന് ദ്ര്‍ശ്യ വാര്‍ത്ത മാദ്ധ്യമങ്ങളുപയോഗിച്ച് നട്ടാല്‍ കുരുക്കാത്ത നുണകള്‍ മാത്രം പ്രചരിപ്പിച്ച് ജനങ്ങളെ തറ്റിദ്ധരിപ്പിച്ച് വോട്ട് നേടി ജയിക്കമെന്ന് സ്വപ്നം കാണുന്ന കോങ്ക്രസിന് ജനങ്ങളുടെ പ്രയാസങ്ങളെക്കുറിച്ച് നോക്കേണ്ടതില്ലല്ലൊ. അപ്പോള്‍ കുറ്റിച്ചൂലെങ്കില്‍ കുറ്റിച്ചൂല്‍. ഒത്താല്‍ കുറെ കട്ടുമുടിക്കം. അല്ലതെന്താ?
മറുപടിഇല്ലാതാക്കൂ